October 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പാര്‍ലമെന്‍റില്‍ ആന്ധ്രയുടെ സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തിക്കാട്ടും: ടിഡിപി

അമരാവതി: പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആര്‍സിപിയുടെ സാമ്പത്തിക ഭീകരതയും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും ഉന്നയിക്കാന്‍ തെലുങ്കുദേശം പാര്‍ട്ടി തീരുമാനിച്ചു. ജഗന്‍ മോഹന്‍ റെഡ്ഡി ഭരണകൂടം എങ്ങനെയാണ് ആന്ധ്രയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതെന്ന് ടിഡിപി എംപിമാര്‍ കേന്ദ്രത്തിന്‍റെയും മുഴുവന്‍ രാജ്യത്തിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും ശരിയായി നല്‍കുന്നില്ലെന്നും ടിഡിപി നേതാക്കള്‍ പറഞ്ഞു.

വൈഎസ്ആര്‍സിപി സര്‍ക്കാരിന്‍റെ അന്തര്‍ സംസ്ഥാന ജലപ്രശ്നങ്ങള്‍, ക്രമസമാധാനം വഷളാക്കല്‍, തെലുങ്ക് ഭാഷയ്ക്കെതിരായ ആക്രമണം തുടങ്ങിയ കാര്യങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടി വെളിപ്പെടുത്തുമെന്ന് ടിഡിപി പാര്‍ലമെന്‍റ് അംഗങ്ങളായ കനകമേഡല രവീന്ദ്ര ബാബു, ഗല്ല ജയദേവ്, കെ റാംമോഹന്‍ നായിഡു എന്നിവര്‍ വ്യക്തമാക്കി. ശരിയായ എക്കൗണ്ടുകളും വൗച്ചറുകളും രസീതുകളും ഇല്ലാതെ ജഗന്‍ ഭരണകൂടം 41,000 കോടി രൂപയുടെ പൊതു ഫണ്ടുകള്‍ എങ്ങനെയാണ് വഴിതിരിച്ചുവിട്ടതെന്ന് തെലുങ്കുദേശം പാര്‍ലമെന്‍റിനെ അറിയിക്കും.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടത്താതെ 1.78 ലക്ഷം കോടി രൂപയുടെ കടമാണ് സംസ്ഥാനം ഉണ്ടാക്കിയെടുത്തത്. പാര്‍ലമെന്‍ററി നടപടികള്‍ പിന്തുടര്‍ന്ന് തെറ്റായ കണക്കുകളും അക്കങ്ങളും നല്‍കി കേന്ദ്രത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എപി സര്‍ക്കാര്‍. പ്രത്യേക ജനകേന്ദ്രീകൃത പരിപാടികള്‍ക്കായി പുറത്തിറക്കിയ കേന്ദ്ര ഫണ്ടുകള്‍ ജഗന്‍ ഭരണകൂടം നേരിട്ട് വഴിതിരിച്ചുവിടുകയാണെന്ന് സിഎജി എതിര്‍ട്ടുള്ള കാര്യം പ്രതിപക്ഷനേതാക്കള്‍ ചൂണ്ടിക്കാട്ടി. റെഡ്ഡിയും തെലങ്കാനയിലെ കെ. ചന്ദ്രശേഖര്‍ റാവുവും ഒരു വശത്ത് സൗഹാര്‍ദം പുലര്‍ത്തുകയും മറുവശത്ത് കൃത്രിമ ജല തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നതായും ടിഡിപി എംപിമാര്‍ പറഞ്ഞു. ജലവൈദ്യുതിയുടെ പേരില്‍ ശ്രീശൈലം ഡാമില്‍ നിന്ന് വെള്ളം ഉപയോഗിക്കാന്‍ തെലങ്കാന അവരുടെ പോലീസിനെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഒ്ന്നും ചെയ്യാന്‍ റെഡ്ഡിക്ക് കഴിഞ്ഞില്ലെന്നും തെലുങ്കുദേശം പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു.

Maintained By : Studio3