October 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടാറ്റ കാറുകളില്‍ ഇനി പ്രാദേശിക ഭാഷകളില്‍ വോയ്‌സ് അസിസ്റ്റന്റ്

കൊല്‍ക്കത്ത ആസ്ഥാനമായ മിഹുപ്പ് കമ്യൂണിക്കേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പും ഹാര്‍മന്‍ ഇന്റര്‍നാഷണലും ചേര്‍ന്നാണ് പുതിയ സംവിധാനം വികസിപ്പിച്ചത്  

ഇന്ത്യയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ കാറുകളിലും എസ്‌യുവികളിലും വൈകാതെ പ്രാദേശിക ഭാഷകളില്‍ വോയ്‌സ് അസിസ്റ്റന്റ് നല്‍കും. കൊല്‍ക്കത്ത ആസ്ഥാനമായ മിഹുപ്പ് കമ്യൂണിക്കേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പും ഹാര്‍മന്‍ ഇന്റര്‍നാഷണലും ചേര്‍ന്നാണ് പുതിയ സംവിധാനം വികസിപ്പിച്ചത്. ടാറ്റ കാറുകളിലും എസ്‌യുവികളിലും യൂസര്‍ എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്തുന്നതും പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന ഉപയോക്താക്കളും ഇന്നൊവേഷനും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതും ലക്ഷ്യമിട്ടാണ് ഈ പങ്കാളിത്തം.

ടാറ്റ കാറുകളിലും എസ്‌യുവികളിലും ഇന്‍ കാര്‍ വോയ്‌സ് അസിസ്റ്റന്റ് നല്‍കിയിട്ടുണ്ടെങ്കിലും നിഘണ്ടു പരിമിതമാണെന്നും ഇന്ത്യയിലെ പ്രാദേശിക ഭാഷകളും ഭാഷാഭേദങ്ങളും സപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും മിഹുപ്പ് കമ്യൂണിക്കേഷന്‍സ് ചൂണ്ടിക്കാട്ടി. പാസഞ്ചര്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കായി ഹാന്‍ഡ്‌സ് ഫ്രീ അനുഭവം നല്‍കാനാണ് ടാറ്റ മോട്ടോഴ്‌സ് ശ്രമിക്കുന്നത്. മാത്രമല്ല, ആഡംബര കാറുകളില്‍ മാത്രം ലഭിക്കുന്നതാണ് വോയ്‌സ് അസിസ്റ്റന്‍സ് എന്ന ധാരണ മാറ്റാനും ടാറ്റ മോട്ടോഴ്‌സ് ആഗ്രഹിക്കുന്നു.

  വിനയ് കോര്‍പ്പറേഷന്‍ ഐപിഒ

‘എവിഎ ഓട്ടോ’ എന്ന പേര് നല്‍കിയതാണ് മിഹുപ്പ് കമ്യൂണിക്കേഷന്‍സിന്റെ സംവിധാനം. ടാറ്റ മോട്ടോഴ്‌സിന്റെ നിലവിലെ വോയ്‌സ് അസിസ്റ്റന്റ് മെച്ചപ്പെടുത്താനുള്ള എല്ലാ അവസരങ്ങളും ഉപയോഗിക്കുമെന്ന് മിഹുപ്പ് വ്യക്തമാക്കി. മറ്റ് ഫീച്ചറുകള്‍ കൂടാതെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍, ഹൈബ്രിഡ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ലഭ്യമായിരിക്കും. ഹിംഗ്ലീഷ് (ഹിന്ദി, ഇംഗ്ലീഷ്) സപ്പോര്‍ട്ട് ചെയ്യുന്നതാണ് എവിഎ ഓട്ടോ. വാഹനമോടിക്കുന്ന ഡ്രൈവര്‍ മാന്വലായി പ്രവര്‍ത്തിപ്പിക്കാതെ വോയ്‌സ് കമാന്‍ഡുകള്‍ അനുസരിച്ച് വിവിധ ഫംഗ്ഷനുകള്‍ നിര്‍വഹിക്കുന്നതാണ് സംവിധാനം. തമിഴിഷ് (തമിഴ്, ഇംഗ്ലീഷ്), ബംഗ്ലീഷ് (ബംഗാളി, ഇംഗ്ലീഷ്) സപ്പോര്‍ട്ട് വൈകാതെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. മാത്രമല്ല, 2022 ഓടെ എല്ലാ പ്രധാന ഇന്ത്യന്‍ ഭാഷകളും ഉള്‍പ്പെടുത്താനാണ് പദ്ധതി.

  ടിയുവി എസ് യുഡി സൗത്ത് ഏഷ്യയുടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ടെക്നോപാര്‍ക്കിന്

എല്ലാ വാഹന വിഭാഗങ്ങളിലും വോയ്‌സ് അഡോപ്ഷന്‍ നിരന്തരം വര്‍ധിച്ചുവരികയാണെന്ന് മിഹുപ്പ് ചൂണ്ടിക്കാട്ടുന്നു. 2023 ഓടെ എട്ട് ബില്യണ്‍ വോയ്‌സ് അസിസ്റ്റന്റുകള്‍ ഉപയോഗത്തില്‍ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. 2022 ഓടെ 95 ശതമാനത്തോളം ഉപയോക്താക്കളും ഇന്‍ വെഹിക്കിള്‍ വോയ്‌സ് അസിസ്റ്റന്റുകള്‍ ഉപയോഗിക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്രതിമാസ കണക്കെടുപ്പില്‍, സ്മാര്‍ട്ട് സ്പീക്കറുകളെ അപേക്ഷിച്ച് ഇന്‍ വെഹിക്കിള്‍ വോയ്‌സ് അസിസ്റ്റന്റുകളുടെ ഉപയോഗം 60 ശതമാനം കൂടുതലാണ്. എന്നാല്‍ ഉപയോക്താക്കളുടെ ഉപയോഗം എളുപ്പമാക്കുന്നതിന് സഹായിക്കുന്നതല്ല നിലവിലെ വോയ്‌സ് അസിസ്റ്റന്റുകള്‍.

  വരിന്ദേര കണ്‍സ്ട്രക്ഷന്‍സ് ഐപിഒയ്ക്ക്

വിവിധ ഭാഷകളില്‍ നിരവധി തവണ പരീക്ഷിച്ചശേഷം ടാറ്റ കാറുകളിലും എസ്‌യുവികളിലും ഉല്‍പ്പന്നം വൈകാതെ നല്‍കിത്തുടങ്ങും. ടാറ്റ അള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക്, ടാറ്റ നെക്‌സോണ്‍ സബ്‌കോംപാക്റ്റ് എസ്‌യുവി എന്നിവയുടെ വേരിയന്റുകളില്‍ ഓഫ്‌ലൈന്‍ മോഡ് നല്‍കി. പ്രധാനപ്പെട്ട കാര്‍ ഫംഗ്ഷനുകള്‍ കൂടാതെ എസി, വോള്യം, എഎം/എഫ്എം, മ്യൂസിക് സിസ്റ്റം തുടങ്ങിയവ നിയന്ത്രിക്കുന്നതിന് ഡ്രൈവര്‍മാര്‍ക്ക് പൂര്‍ണമായും ഹാന്‍ഡ്‌സ് ഫ്രീ ശബ്ദ അധിഷ്ഠിത കണ്‍ട്രോള്‍ നല്‍കുന്നതാണ് എവിഎ ഓട്ടോ. ഫോണ്‍ കോളുകള്‍ക്കും മ്യൂസിക് പ്ലേ ചെയ്യുന്നതിനും നാവിഗേഷന്‍ കമാന്‍ഡുകള്‍ക്കും വാഹനം സംബന്ധിച്ച ഇന്‍ഫര്‍മേഷന്‍ ലഭിക്കുന്നതിനും എവിഎ ഓട്ടോ സഹായിക്കും.

Maintained By : Studio3