November 29, 2023

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടാറ്റ കമ്മ്യൂണിക്കേഷന്‍സും ഗൂഗിള്‍ ക്ലൗഡും കൈകോര്‍ക്കുന്നു

1 min read

ഡിജിറ്റല്‍വല്‍ക്കരണ നടപടികളുടെ അടുത്തഘട്ടം എന്ന നിലയില്‍ ക്ലൗഡില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ നീങ്ങുന്നു എന്നാണ് വിവിധ സര്‍വെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്

ന്യൂഡെല്‍ഹി: രാജ്യത്തെ ബിസിനസുകളുടെ ക്ലൗഡ് സ്വീകരിക്കല്‍ ഉയര്‍ത്തുന്നതിനും ബിസിനസുകളെ പരിവര്‍ത്തനം ചെയ്യുന്നതിനുമായി ഗൂഗിള്‍ ക്ലൗഡുമായി പങ്കാളിത്തത്തില്‍ എത്തിയതായി ടാറ്റ കമ്മ്യൂണിക്കേഷന്‍സ് പ്രഖ്യാപിച്ചു. ടാറ്റാ കമ്മ്യൂണിക്കേഷന്‍സിന്‍റെ ഐഇസഡ്ഒ മാനേജ്ഡ് ക്ലൗഡ് വഴി ഗൂഗിള്‍ ക്ലൗഡ് സേവനങ്ങള്‍ വിന്യസിക്കാനും പ്രാപ്തമാക്കാനും ഈ പങ്കാളിത്തത്തിന്‍റെ ഫലമായി ഓര്‍ഗനൈസേഷനുകള്‍ക്ക് സാധിക്കും. ഇതിലൂടെ അവരുടെ നിയന്ത്രിത പബ്ലിക് ക്ലൗഡ് സേവന പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുകയും ചെയ്യാം.

  ടി.എസ്. കല്യാണരാമന്‍റെ ആത്മകഥ അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു

“ഓര്‍ഗനൈസേഷനുകള്‍ ഗൂഗിള്‍ ക്ലൗഡിലേക്ക് കുടിയേറുമ്പോള്‍, അവരെ മുഴുവന്‍ ഐടി ഇക്കോസിസ്റ്റത്തിലുടനീളം പിന്തുണയ്ക്കുന്ന ഒരു പങ്കാളിയെ ആവശ്യമുണ്ട്. മാത്രമല്ല, അവരുടെ ഡാറ്റയ്ക്കും ആപ്ലിക്കേഷനുകള്‍ക്കും കൂടുതല്‍ സുതാര്യതയും നിയന്ത്രണവും സുരക്ഷയും പ്രദാനം ചെയ്യാന്‍ ഒരു ഏകീകൃത ക്ലൗഡ് മാനേജുമെന്‍റ് പ്ലാറ്റ്ഫോമിന് സാധിക്കും,” ടാറ്റ കമ്മ്യൂണിക്കേഷനിലെ ക്ലൗഡ്, മാനേജ്ഡ് ഹോസ്റ്റിംഗ് സേവന വിഭാഗത്തിന്‍റെ ഗ്ലോബല്‍ ഹെഡ് രാജേഷ് അവസ്തി പറയുന്നു

ഒരു ഗൂഗിള്‍ ക്ലൗഡ് ഇന്ത്യ പങ്കാളിയെന്ന നിലയില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സ് വിവിധ ഓര്‍ഗനൈസേഷനുകളെ അവയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരണം, ഡാറ്റാ സെന്‍റര്‍ പരിവര്‍ത്തനം, ആപ്ലിക്കേഷന്‍ നവീകരണം, സ്മാര്‍ട്ട് അനലിറ്റിക്സ്, മള്‍ട്ടി-ക്ലൗഡ് വിന്യാസങ്ങള്‍ എന്നീ സേവനങ്ങളിലെല്ലാം പിന്തുണയ്ക്കും. ‘ടാറ്റ കമ്മ്യൂണിക്കേഷനുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ, ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഏകീകൃതവും മികവുറ്റതുമായ അനുഭവം നല്‍കാന്‍ കഴിയും, അത് ക്ലൗഡ് മാനേജ്മെന്‍റിലെ സങ്കീര്‍ണ്ണത നീക്കംചെയ്യുകയും വേഗതയിലും കൂടിയ അളവിലും പരിവര്‍ത്തനം സാധ്യമാക്കാന്‍ സഹായിക്കുകയും ചെയ്യും’, ഗൂഗിള്‍ ക്ലൗഡ് ഇന്ത്യയിലെ പാര്‍ട്ണേര്‍സ് ആന്‍ഡ് അലയന്‍സ് വിഭാഗം ഹെഡ് അമിതാഭ് ജേക്കബ് പറഞ്ഞു.

  ഇന്‍ഡെല്‍ മണിക്ക് രണ്ടാം പാദത്തില്‍ 127.21 ശതമാനം ലാഭ വളര്‍ച്ച

തങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണ നടപടികളുടെ അടുത്തഘട്ടം എന്ന നിലയില്‍ ക്ലൗഡില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ നീങ്ങുന്നു എന്നാണ് വിവിധ സര്‍വെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Maintained By : Studio3