Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തമിഴക രാഷ്ട്രീയം : മുസ്ലീം സമൂഹത്തെ ലക്ഷ്യമിട്ട് ദിനകരന്‍റെ എഎംഎംകെ

എഐഐഎം, എസ്ഡിപിഐ എന്നീ പാര്‍ട്ടികളുമായി ദിനകരന്‍ സഖ്യമുറപ്പിച്ചു. നടന്‍ വിജയകാന്തിന്‍റെ പാര്‍ട്ടിയും എഎംഎംകെയുമായി ധാരണയിലെത്തിയിട്ടുണ്ട്.

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം സമൂഹത്തെ ലക്ഷ്യമിട്ട് ടി ടി വി ദിനകരന്‍റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ). മുസ്ലിം സംഘടനകളായ ഓള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദ് മുസ്ലിമെന്‍ (എഐഐഎം), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്നിവരുമായി ദിനകരന്‍ സഖ്യത്തിലേര്‍പ്പെട്ടത് മുസ്ലീം ന്യൂനപക്ഷ വോട്ട് ബാങ്കിനെക്കൂടി കണക്കിലെടുത്താണ്. തമിഴ് രാഷ്ട്രീയത്തില്‍ മുസ്ലീം വോട്ട് ബാങ്കിന്‍റെ പ്രസക്തി ദിനകരനൊപ്പം ചേര്‍ന്ന പാര്‍ട്ടികള്‍പരിശോധിക്കുന്നുണ്ട്.

2021 ലെ സെന്‍സസ് പ്രകാരം 5.85 ശതമാനം സാന്നിധ്യമുള്ള മുസ്ലിം സമൂഹം തമിഴ്നാട്ടിലെ ഒരു സംഘടിത വോട്ട് ബാങ്കല്ല.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും (ഐയുഎംഎല്‍), മനിതനേയ മക്കല്‍ കച്ചിയും (എംഎംകെ) ഡിഎംകെയുമായി സഖ്യത്തിലേര്‍പ്പെടുന്നു. എഐഐഎം, എസ്ഡിപിഐ എന്നിവര്‍ ദിനകരനുമായി ധാരണയിലെത്തുന്നു. ഇക്കാരണത്താല്‍ സമൂഹത്തിന്‍റെ വോട്ട് വിഭജിക്കപ്പെടും. ഇതില്‍ ഓരോ വിഭാഗങ്ങള്‍ക്കും ലഭ്യമാകുന്ന ജന പിന്തുണയെക്കുറിച്ച് ഇക്കുറി ധാരണയിലെത്താനാകുമെന്ന് പാര്‍ട്ടിനേതാക്കള്‍ കരുതുന്നു.

എന്നിരുന്നാലും, എഐഐഎം, എസ്ഡിപിഐ എന്നീ പാര്‍ട്ടികള്‍ തമിഴ്നാട്ടിലെ മുസ്ലിംകള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന രാഷ്ട്രീയ പാര്‍ട്ടികളായതിനാലും ഊര്‍ജ്ജസ്വലമായ കേഡര്‍ അടിത്തറയുള്ളതിനാലും വരും നാളുകളില്‍ സംസ്ഥാനത്ത് ഒരു ശക്തിയായി വളരാന്‍ സാധ്യത കല്‍പ്പിക്കപ്പെടു്ന്നു. ഇവിടെ ദിനകരന്‍ രു രാഷ്ട്രീയ ചൂതാട്ടമാണ് നടത്തിയിട്ടുള്ളത്. ദിനകരന്‍ ഒരു നല്ല രാഷ്ട്രീയ നീക്കം നടത്തിയതായി രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. മുസ്ലിം സമൂഹത്തില്‍ അവര്‍ അര്‍പ്പിച്ച വിശ്വാസത്തെ ആ വിഭാഗം പിന്തുണയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. സമൂഹം സഖ്യത്തിന് വോട്ട് ചെയ്താല്‍ എഎംഎംകെയ്ക്ക് നല്ല വോട്ടുവിഹിതം ലഭിക്കും. മറിച്ച് സംഭവിച്ചാല്‍ ദിനകരന്‍ തീര്‍ത്തും അപ്രസക്തനാകും.

നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്‍റെ ദേശിയ മുര്‍പോക്കു ദ്രാവിഡ കഴഗവും (ഡിഎംഡികെ) എഎംഎംകെയുമായി സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ട്. എന്‍ഡിഎയില്‍നിന്നും രാജിവെച്ചാണ് വിജയകാന്ത് ദിനകരന് ഒപ്പം കൂടിയത്. ആവശ്യപ്പെട്ട സീറ്റുകള്‍ ലഭിച്ചില്ല എന്ന കാരണത്താലാണ് വിജയകാന്ത് പുതിയ മേച്ചില്‍പ്പുറം തേടിയത്. ഡിഎംഡികെക്ക് 70 സീറ്റുകളാണ് ദിനകരന്‍ നല്‍കിയത്.

എഎംഎംകെയുമായുള്ള സഖ്യം ഇരു പാര്‍ട്ടികള്‍ക്കും സഹായകമാകുമെന്നും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ ഗണ്യമായ സീറ്റുകള്‍ നേടാന്‍ ഞങ്ങള്‍ ശ്രമിക്കുമെന്നും ഡിഎംഡികെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുധീഷ് പറഞ്ഞു.

Maintained By : Studio3