Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹാന്‍ഡ് സാനിറ്റൈസേഷന്‍ റിമൈന്‍ഡറുമായി സിസ്‌ക ബോള്‍ട്ട് എസ്ഡബ്ല്യു200

1 min read

സ്മാര്‍ട്ട്‌വാച്ചിന് 5,499 രൂപയാണ് വില. 2,499 രൂപ നല്‍കി ഫ്‌ളിപ്കാര്‍ട്ടില്‍നിന്ന് വാങ്ങാം

ന്യൂഡെല്‍ഹി: സിസ്‌ക ബോള്‍ട്ട് എസ്ഡബ്ല്യു200 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എസ്പിഒ2 നിരീക്ഷണം, ഹാന്‍ഡ് സാനിറ്റൈസേഷന്‍ റിമൈന്‍ഡര്‍, ഹൃദയമിടിപ്പ് നിരക്ക് നിരീക്ഷണം എന്നിവ ലഭിച്ചതാണ് ഈ സ്മാര്‍ട്ട്‌വാച്ച്. ഇന്ത്യയിലെ അതിവേഗം വളരുന്ന സ്മാര്‍ട്ട്‌വാച്ച് സെഗ്‌മെന്റില്‍ സിസ്‌കയുടെ രണ്ടാമത്തെ ഉല്‍പ്പന്നമാണ് ബോള്‍ട്ട് എസ്ഡബ്ല്യു200. ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമായിരിക്കും വില്‍പ്പന. കൊവിഡ് മഹാമാരി കണക്കിലെടുത്ത് രൂപകല്‍പ്പന ചെയ്തതാണ് സിസ്‌ക ബോള്‍ട്ട് എസ്ഡബ്ല്യു200. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ പത്ത് ദിവസം വരെ നീണ്ടുനില്‍ക്കുമെന്ന് സിസ്‌ക അവകാശപ്പെടുന്നു.

  നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം

സിസ്‌ക ബോള്‍ട്ട് എസ്ഡബ്ല്യു200 സ്മാര്‍ട്ട്‌വാച്ചിന് 5,499 രൂപയാണ് വില. 2,499 രൂപ നല്‍കി ഫ്‌ളിപ്കാര്‍ട്ടില്‍നിന്ന് വാങ്ങാം. ഇ കൊമേഴ്‌സ് ഭീമന്‍ നല്‍കുന്നത് 54 ശതമാനം വിലക്കിഴിവ്. എന്നാല്‍ ഈ ഡിസ്‌കൗണ്ട് എത്ര ദിവസം വരെ നീണ്ടുനില്‍ക്കുമെന്ന് വ്യക്തമല്ല. ഓഷ്യന്‍ ഗ്രീന്‍, സ്‌പേസ് ബ്ലാക്ക്, സ്‌പെക്ട്ര ബ്ലൂ എന്നിവയാണ് മൂന്ന് കളര്‍ ഓപ്ഷനുകള്‍. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.

240, 240 പിക്‌സല്‍ റെസലൂഷന്‍ സഹിതം 1.28 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് സിസ്‌ക ബോള്‍ട്ട് എസ്ഡബ്ല്യു200 ഉപയോഗിക്കുന്നത്. ആന്‍ഡ്രോയ്ഡ് അല്ലെങ്കില്‍ ഐഒഎസ് സ്മാര്‍ട്ട്‌ഫോണുമായി കണക്റ്റ് ചെയ്യുന്നതിന് ബ്ലൂടൂത്ത് വേര്‍ഷന്‍ 5 നല്‍കി. ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുന്നു. ബാറ്ററിയുടെ ശേഷി വെളിപ്പെടുത്തിയിട്ടില്ല. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ പത്ത് ദിവസം വരെ നീണ്ടുനില്‍ക്കും. 46 എംഎം, 45 എംഎം, 10 എംഎം എന്നിങ്ങനെയാണ് സ്മാര്‍ട്ട്‌വാച്ചിന്റെ അളവുകള്‍. 55 ഗ്രാമാണ് ഭാരം. ലോഹ സങ്കരം ഉപയോഗിച്ചാണ് സ്മാര്‍ട്ട്‌വാച്ചിന്റെ കേസ് നിര്‍മിച്ചിരിക്കുന്നത്. തെര്‍മോപ്ലാസ്റ്റിക് പോളിയൂറേഥേന്‍ സ്ട്രാപ്പ് നല്‍കി.

  സാങ്കേതിക പുരോഗതി യുവാക്കള്‍ നേരിടുന്ന വെല്ലുവിളി: ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട് -2024

നൂറിലധികം വാച്ച്‌ഫേസുകള്‍ ലഭ്യമാണ്. ‘സിസ്‌ക ഫിറ്റ് ബോള്‍ട്ട്’ ആപ്പില്‍നിന്ന് ഈ വാച്ച് ഫേസുകള്‍ തെരഞ്ഞെടുക്കാം. കോള്‍, മെസേജ്, ഇമെയില്‍ എന്നിവയുടെ നോട്ടിഫിക്കേഷനുകള്‍ മേല്‍പ്പറഞ്ഞ ആപ്പില്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയും. സ്ത്രീകളുടെ ആരോഗ്യ നിരീക്ഷണം, ഹാന്‍ഡ് സാനിറ്റൈസേഷന്‍ റിമൈന്‍ഡര്‍, വാട്ടര്‍ റിമൈന്‍ഡര്‍, കാലാവസ്ഥ റിപ്പോര്‍ട്ട്, സെഡന്ററി അലര്‍ട്ട്, ഹൃദയമിടിപ്പ് നിരക്ക് നിരീക്ഷണം എന്നിവ കൂടാതെ മ്യൂസിക്, കാമറ കണ്‍ട്രോളുകള്‍ എന്നിവയും ലഭ്യമാണ്.

ഓട്ടം, നടത്തം, ഹൈക്കിംഗ്, സൈക്ലിംഗ്, നീന്തല്‍, ഇലിപ്റ്റിക്കല്‍, യോഗ, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍ എന്നീ പത്ത് സ്‌പോര്‍ട്‌സ് മോഡുകള്‍ സവിശേഷതയാണ്. വെള്ളം പ്രതിരോധിക്കുന്നതിന് ഐപി68 സാക്ഷ്യപത്രം ലഭിച്ചു.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്
Maintained By : Studio3