നിര്‍ബന്ധിത തൊഴില്‍: യുഎസിലെ സ്വാമിനാരായണ ക്ഷേത്രം റെയ്ഡ് ചെയ്തു
1 min read
ന്യൂഡെല്‍ഹി: യുഎസിലെ ന്യൂജേഴ്സിയിലെ ഒരു സ്വാമിനാരായണ ക്ഷേത്രത്തില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ആഭ്യന്തര സുരക്ഷാ വകുപ്പ്, യുഎസ് തൊഴില്‍ വകുപ്പ് എന്നിവര്‍ റെയ്ഡ് നടത്തി. ഇവിടെ തൊഴിലാളികളെ നിര്‍ബന്ധിതമായി ജോലിചെയ്യിപ്പിക്കുന്നു എന്നതായിരുന്നു കാരണമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുചെയ്തു. റെയ്ഡിന് ശേഷം 90 തൊഴിലാളികളെ യുഎസ് ഫെഡറല്‍ ഏജന്‍സികള്‍ സൈറ്റില്‍ നിന്ന് ഒഴിവാക്കി.
ന്യൂജേഴ്സിയിലെ റോബിന്‍സ്വില്ലെയിലുള്ള ക്ഷേത്രത്തിന്‍റെ വിപുലീകരണത്തിനായി പ്രവര്‍ത്തിക്കാന്‍ സംഘടന ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്നതായി ആറ് തൊഴിലാളികള്‍ ആരോപിച്ചു. ന്യൂജേഴ്സി നിയമമനുസരിച്ച് മണിക്കൂറിലെ മിനിമം വേതനത്തിന്‍റെ 10 ശതമാനം മാത്രമാണ് അവര്‍ക്ക് നല്‍കിയിരുന്നത്. കഠിനമായ അവസ്ഥയില്‍ ജീവിക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായി. ഇവരുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുത്തിരുന്നു. മറ്റുള്ളവര്‍ കാവല്‍ നില്‍ക്കുന്നയിടത്ത് അവര്‍ക്ക് കഠിനമായി ജോലിചെയ്യേണ്ടി വന്നു. തൊഴിലാളികളില്‍ ഭൂരിഭാഗവും ദലിതരാണ്, റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം, എല്ലാ ആരോപണങ്ങളും സംഘടന നിഷേധിച്ചു. ഒരു പ്രസ്താവനയില്‍ “ഉന്നയിച്ച വിഷയങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യുകയാണ്” എന്ന് അവര്‍ മറുപടി നല്‍കി.
ലോകമെമ്പാടുമുള്ള നിരവധി ക്ഷേത്രങ്ങള്‍ക്ക് പിന്നില്‍ ബോചസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ഥ(ബിഎപിഎസ്)ആണ്.ഫൗണ്ടേഷന് ഭാരതീയ ജനതാ പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളതായും പറയപ്പെടുന്നു. 290,000 ഡോളറിന് തുല്യമായ തുക അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിനായി സംഘടന സംഭാവന ചെയ്തിട്ടുണ്ടെന്ന് എന്‍വൈടി റിപ്പോര്‍ട്ടില്‍ പറയുന്നു.
2018 ല്‍ യുഎസിലേക്ക് പോയ 200 നിര്‍മാണ തൊഴിലാളികളില്‍ 37 കാരനായ മുകേഷ് കുമാറാണ് ഈ നടപടി പുറത്തുകൊണ്ടുവരാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.അസുഖം കാരണം ഒരു തൊഴിലാളി മരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം രാജിവച്ച് ഇന്ത്യയിലേക്ക് മടങ്ങി. താമസിയാതെ, കുമാര്‍ 2020 ല്‍ സ്വാതി സാവന്ത് എന്ന ഇമിഗ്രേഷന്‍ അഭിഭാഷകനുമായി ബന്ധപ്പെട്ടു.സാവന്ത് തന്നെ ക്ഷേത്രത്തൊഴിലാളികളെ സംഘടിപ്പിക്കുകയും കേസ് ഏറ്റെടുക്കാന്‍ നിയമസംഘങ്ങളെ ക്രമീകരിക്കുകയും ചെയ്തു.
2018 ല്‍ യുഎസിലേക്ക് കൊണ്ടുവന്നതായും അപകടകരമായ സാഹചര്യങ്ങളില്‍ ദീര്‍ഘനേരം ജോലിചെയ്യുന്നതായും ആരോപണവുമായി ആറ് പേര്‍ ആരോപണവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ന്യൂജേഴ്സിയിലെ മിനിമം വേതനം മണിക്കൂറിന് 12 ഡോളറാകുമ്പോള്‍ അവരുടെ ജോലിക്ക് മണിക്കൂറിന് ഒരു ഡോളര്‍ വീതമാണ് നല്‍കിയതെന്ന് അവര്‍ ആരോപിക്കുന്നു.പുരോഹിതന്മാര്‍ക്കും മിഷനറിമാരെപ്പോലുള്ള മത പ്രവര്‍ത്തകര്‍ക്കും ബാധകമായ ആര്‍ -1 വിസയിലാണ് തൊഴിലാളികളെ യുഎസിലേക്ക് കൊണ്ടുവന്നതെന്ന് പരാതിയില്‍ പറയുന്നു.
തൊഴിലാളികള്‍ക്കായുള്ള അഭിഭാഷകര്‍ പറയുന്നത്, സൈറ്റില്‍ ജോലി ചെയ്യാന്‍ പുരുഷന്മാരെ നിര്‍ബന്ധിക്കുകയും ഒരു ദിവസം 13 മണിക്കൂറിലധികം ജോലിചെയ്യിപ്പിക്കുകയും ചെയ്തു എന്നാണ്. അവര്‍ക്ക് പ്രതിമാസം 450 ഡോളര്‍ – കയ്യില്‍ 50 ഡോളറും ഇന്ത്യയിലെ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 400 ഡോളറും നിക്ഷേപിച്ചു.നിര്‍മാണ സ്ഥലത്ത് വീണതിനെ തുടര്‍ന്ന് 2017 ല്‍ 17 വയസുള്ള ഒരു കുട്ടി മരിച്ചതിനെത്തുടര്‍ന്ന് നേരത്തെ സംഘടന യുഎസ് ഫെഡറല്‍ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു.