Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്തനാർബുദ ചികിത്സയ്ക്ക് പുരുഷ ഹോർമോണുകൾ ഫലപ്രദമെന്ന് പഠനം

1 min read

ഈസ്ട്രജൻ റിസപ്റ്റർ പൊസിറ്റീവ് സ്തനാർബുദ ചികിത്സയ്ക്കായി പുരുഷ ഹോർമോണായ ആൻഡ്രൊജൻ ഉപയോഗിക്കാമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. സ്ത്രീകളിൽ വളരെ കുറഞ്ഞ അളവിൽ കാണപ്പെടുന്ന ഹോർമോണാണ് ആൻഡ്രൊജൻ


പുരുഷ ലൈംഗിക ഹോർമോണായ ആൻഡ്രൊജൻ സ്തനാർബുദ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് പഠനം. നേച്ചർ  മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ റിപ്പോർട്ടിലാണ് സ്ത്രീകളിൽ വളരെ കുറഞ്ഞ അളവിൽ മാത്രം കാണപ്പെടുന്ന ആൻഡ്രൊജൻ, ഈസ്ട്രജൻ റിസപ്റ്റർ പൊസിറ്റീവ് സ്തനാർബുദ ചികിത്സയ്ക്കായി ഉപയോഗിക്കാമെന്ന കണ്ടെത്തൽ ഉള്ളത്.

പ്രായപൂർത്തിയാകുന്ന ഘട്ടത്തിലും പിന്നീട് ജീവിതത്തിലുടനീളവും സ്തന വളർച്ചയ്ക്കായി  സാധാരണയായി ഈസ്ട്രജൻ ഉത്തേജിപ്പിക്കപ്പെടുകയും ആൻഡ്രൊജൻ വളർച്ചയെ തടസപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഈസ്ട്രജൻ പ്രവർത്തനം സാധാരണ അളവിലും കൂടുന്നതാണ് ഭൂരിഭാഗം സ്തനാർബുദങ്ങളുടെയും കാര‌ണം. അതേസമയം ആൻഡ്രൊജന്റെ പ്രവർത്തനം സ്തനാർബുദത്തിൽ വഹിക്കുന്ന പങ്ക് കാലകാലങ്ങളായി തർക്കവിഷയമാണ്.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം

എന്നാൽ ഈസ്ട്രജൻ റിസപ്റ്റർ പൊസിറ്റീവ് സ്തനാർബുദത്തിനുള്ള ചികിത്സയിൽ ആൻഡ്രൊജൻ ഫലപ്രദമാണെന്ന കണ്ടെത്തലാണ് പുതിയ പഠനം മുന്നോട്ടുവെക്കുന്നത്. പ്രത്യേക ഹോർമോണുമായി മാത്രം കൂടിച്ചേരുന്ന റിസപ്റ്റർ തന്മാത്രകളെയാണ് അതത് ഹോർമോണുകളുടെ റിസപ്റ്റർ എന്ന് വിളിക്കുന്നത്. ഇത്തരത്തിൽ ഈസ്ട്രജൻ റിസപ്റ്ററുകൾ ഉള്ള സ്തനാർബുദത്തെ ഈസ്ട്രജൻ റിസപ്റ്റർ പൊസിറ്റീവ് സ്തനാർബുദമെന്ന് വിളിക്കുന്നു.

ശരിക്കുമുള്ള ആൻഡ്രൊജനോ അല്ലെങ്കിൽ ആൻഡ്രൊജൻ അടങ്ങിയ മരുന്നോ കൊണ്ട് ആൻഡ്രൊജൻ റിസെപ്റ്ററിനെ പ്രവർത്തനനിരതമാക്കുമ്പോൾ ഈസ്ട്രജൻ റിസപ്റ്റർ പൊസിറ്റീവ് സ്തനാർബുദങ്ങളിൽ ആന്റി-ട്യൂമർ പ്രവർത്തനം നടക്കുമെന്നാണ് ഓസ്ട്രേലിയയിലെ ആദലൈഡ് സർവ്വകലാശാലയിലെയും ഗാർവൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലെയും ഗവേഷകർ തെളിയിച്ചത്. നിലവിലെ ചികിത്സാരീതികളോട് പ്രതികരിക്കാത്തവരിൽ പോലും ഈ രീതിയിലുള്ള ചികിത്സ കൂടുതൽ ഫലപ്രദമായിരിക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. താമോക്സിഫെൻ പോലെ നിലവിൽ സ്തനാർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളേക്കാൾ ആൻഡ്രൊജൻ റിസപ്റ്റർ സ്റ്റിമുലേറ്റിംഗ് മരുന്നുകൾ ഫലപ്രദമാണെന്നതിനുള്ള തെളിവാണ് സ്തനാർബുദ രോഗികൾ അടക്കമുള്ളവരിൽ നടത്തിയ തങ്ങളുടെ പഠനമെന്ന് ആദെലൈഡ് മെഡിക്കൽ സ്കൂളിലെ ഡെയിം റോമ മിച്ചെൽ കാൻസർ റിസർച്ച് ലബോറട്ടറീസ് ഡയറക്ടറും പഠനത്തിൽ പങ്കെടുത്ത ഗവേഷകരിൽ ഒരാളുമായ വെയിൻ ടില്ലേ പറഞ്ഞു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

സ്തനാർബുദ ചികിത്സയ്ക്കായി പണ്ടുകാലങ്ങളിൽ ആൻഡ്രൊജൻ ഉപയോഗിക്കാറുണ്ടായിരുന്നെങ്കിലും  സ്തന കലകളിൽ ഹോർമോൺ റിസപ്റ്ററുകൾക്കുള്ള പങ്കിനെ കുറിച്ച് കാര്യമായ അറിവ് അന്നുണ്ടായിരുന്നില്ല. അതിനാൽ തന്നെ അവ ഉപയോഗിച്ച് കൊണ്ടുള്ള ചികിത്സയുടെ ഫലപ്രാപ്തിയും സംശയത്തിലായിരുന്നു. ആൻഡ്രൊജൻ ചികിത്സയുടെ പാർശ്വഫലങ്ങളും ആന്റി-ഇസ്ട്രൊജനിക് എൻഡോക്രൈൻ തെറാപ്പിക്കളുടെ നേട്ടവും ഉയർത്തിക്കാട്ടിയാണ് ആൻഡ്രൊജൻ ഉപയോഗിച്ചുള്ള ചികിത്സാരീതി നിർത്തലാക്കിയത്. ഈസ്ട്രജൻ റിസപ്റ്റർ പൊസിറ്റീവ് സ്തനാർബുദങ്ങളിൽ എൻഡോക്രൈൻ തെറാപ്പിയാണ് പൊതുവെ പ്രചാരത്തിലുള്ള ചികിത്സാരീതിയെങ്കിലും ഇത്തരം മരുന്നുകളോട് രോഗികളുടെ ശരീരം വേണ്ടത്ര രീതിയിൽ പ്രതികരിക്കാത്തത് സ്തനാർബുദം മൂലമുള്ള മരണങ്ങളുടെ മുഖ്യ കാരണങ്ങളിൽ ഒന്നാണ്.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

ഈസ്ട്രജൻ റിസപ്റ്റർ പോസിറ്റീവ് സ്തനാർബുദങ്ങളിൽ ആൻഡ്രൊജൻ റിസപ്റ്ററുകളുടെ പങ്കിനെ കുറിച്ചുള്ള ആശയക്കുഴപ്പം നീക്കാൻ സഹായിക്കുന്നതാണ് പുതിയ പഠന റിപ്പോർട്ടെന്ന് ഗാർവൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കോണീ ജോൺസൺ ബ്രെസ്റ്റ് കാൻസർ റിസർച്ച് ലാബ് മേധാവിയും സ്തനാർബുദ വിദഗ്ധനുമായ എൽഗീൻ ലിം അഭിപ്രായപ്പെട്ടു. സ്തനാർബുദത്തിന്റെ വിവിധ ഘട്ടങ്ങളിൽ ആൻഡ്രൊജൻ ഉപയോഗിച്ചുള്ള ചികിത്സാരീതിക്കുള്ള ഫലപ്രാപ്തി കണക്കിലെടുക്കുമ്പോൾ സ്തനാർബുദ ചികിത്സയിലെ പുതിയൊരു വിഭാഗം എൻഡോക്രൈൻ തെറാപ്പി എന്ന രീതിയിൽ ഇവയുടെ ക്ലിനിക്കൽ ട്രയൽ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എൽഗീൻ പറഞ്ഞു.

Maintained By : Studio3