December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജീവിതത്തിലെ സംതൃപ്തിയും മാനസിക, ശാരീരികാരോഗ്യവും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന് പഠനം

1 min read

നല്ല സംതൃപ്തിയുള്ള ജീവിതം നയിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട മാനസിക, ശാരീരിക ആരോഗ്യമുണ്ടാകും

ജീവിതത്തില്‍ നല്ല സംതൃപ്തിയുള്ളവര്‍ക്ക് മെച്ചപ്പെട്ട മാനസിക, ശാരീരിക ആരോഗ്യം ഉണ്ടായിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. സംതൃപ്തിയുള്ള ജീവിതം നയിക്കുന്നവര്‍ക്ക് 21ഓളം ആരോഗ്യ നേട്ടങ്ങള്‍ ഉണ്ടെന്നാണ് പഠനം പറയുന്നത്.

ഒരു വ്യക്തി, അയാള്‍ ഏറ്റവും പ്രസക്തമെന്ന് കരുതുന്ന സംഭവങ്ങളെ അല്ലെങ്കില്‍ ഘടകങ്ങളെ അടിസ്ഥാനമാക്കി ജീവിതത്തെ കുറിച്ച് നടത്തുന്ന സ്വയം വിലയിരുത്തലാണ് അയാളുടെ ജീവിതത്തിലെ സംതൃപ്തി തീരുമാനിക്കുന്നത്. നല്ല സംതൃപ്തിയോടെ ജീവിക്കുന്നവര്‍ക്ക് അകാല മരണസാധ്യത 26 ശതമാനവും ഡിപ്രഷന്‍ ഉണ്ടാകാനുള്ള സാധ്യത 46 ശതമാനവും ശരീരികമായ പരിമിതികള്‍ക്കുള്ള സാധ്യത 25 ശതമാനവും കുറവായിരിക്കുമെന്ന് പഠനം പറയുന്നു.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

പൊതുവെ പാരമ്പര്യമാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ സംതൃപ്തിക്ക് രൂപം നല്‍കുന്നതെങ്കിലും സാമൂഹികമായ ഘടകങ്ങളും മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളും സംതൃപ്തിയില്‍ നിര്‍ണായകമാകാറുണ്ട്. അമേരിക്കയിലെ അമ്പത് വയസിന് മുകളിലുള്ള 12,998 പേരാണ് ജീവിതത്തിലെ സംതൃപ്തിയും ആരോഗ്യവും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനായി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പങ്കെടുത്തത്. ജീവിതത്തില്‍ എത്രത്തോളം സംതൃപ്തരാണെന്ന് സ്വയം വിലയിരുത്താന്‍ ഗവേഷകര്‍ ഇവരോട് ആവശ്യപ്പെട്ടു. ഇവരുടെ ആരോഗ്യ വിവരങ്ങളും ഗവേഷകര്‍ ചോദിച്ചറിഞ്ഞു.

ഏതാണ്ട് നാല് വര്‍ഷത്തോളം നീണ്ട ഈ പഠനം ജീവിതത്തിലെ സംതൃപ്തിയും ശാരീരിക, മാനസിക ആരോഗ്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ച ചുരുക്കം ചില പഠനങ്ങളില്‍ ഒന്നാണ്. ജീവിത സംതൃപ്തി വ്യക്തികളുടെ മൊത്തത്തിലുള്ള ആരോഗ്യവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനാല്‍ ഭരണാധികാരികളും നയ രൂപകര്‍ത്താക്കളും ജനങ്ങളുടെ സംതൃപ്തി ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കണമെന്നും ഗവേഷകരില്‍ ഒരാളായ എറിക് കിം പറഞ്ഞു.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3