ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ഇനി സ്‌കൈപ്പ് ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ഫീച്ചര്‍
സ്‌കൈപ്പ് 8.68 അപ്‌ഡേറ്റ് വഴി ഇനി ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും പശ്ചാത്തലം മങ്ങിയതാക്കാം
കാലിഫോര്‍ണിയ: എല്ലാ ഡിവൈസുകളിലും പുതിയ അപ്‌ഡേറ്റ് നല്‍കിവരികയാണ് സ്‌കൈപ്പ്. ഇതിന്റെ ഭാഗമായി ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ഫീച്ചര്‍ നല്‍കി. ഇനി വീഡിയോ കോളുകള്‍ ചെയ്യുമ്പോള്‍ പശ്ചാത്തലം മങ്ങിയതാക്കി മാറ്റാന്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് കഴിയും. ഐഒഎസ്, ഡെസ്‌ക്‌ടോപ്പ് യൂസര്‍മാര്‍ക്കായി ഈ ഫീച്ചര്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. സ്‌കൈപ്പ് 8.68 അപ്‌ഡേറ്റ് വഴി ഇനി ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും പശ്ചാത്തലം മങ്ങിയതാക്കാം. പുതിയ അപ്‌ഡേറ്റില്‍ കസ്റ്റം റിയാക്ഷന്‍ പിക്കര്‍ മെച്ചപ്പെടുത്തി. ഡെസ്‌ക്‌ടോപ്പ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ നേരിട്ടിരുന്ന മറ്റുചില പ്രശ്‌നങ്ങളും പരിഹരിച്ചു.
വിന്‍ഡോസ്, ലിനക്‌സ്, വെബ്, ആന്‍ഡ്രോയ്ഡ്, ഐഫോണ്‍, ഐപാഡ് എന്നിങ്ങനെ എല്ലാ ഡിവൈസുകള്‍ക്കുമായി 8.68 അപ്‌ഡേറ്റ് പുറത്തിറക്കുന്നതായി സ്‌കൈപ്പ് അറിയിച്ചു. 2019 ഫെബ്രുവരിയിലാണ് ഡെസ്‌ക്‌ടോപ്പ് യൂസര്‍മാര്‍ക്കായി ആദ്യമായി ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ഫീച്ചര്‍ അവതരിപ്പിച്ചത്. ഇതിനുശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ നല്‍കിയത്. 2020 ജൂലൈയില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിച്ചിരുന്നു. പുതിയ ഫീച്ചറിനായി മൈക്രോസോഫ്റ്റ് തങ്ങളുടെ സപ്പോര്‍ട്ട് പേജ് അപ്‌ഡേറ്റ് ചെയ്തു.
പുതിയ ഫീച്ചര്‍ സുഗമമായി പ്രവര്‍ത്തിക്കുന്നതിന് ആന്‍ഡ്രോയ്ഡ് 6.0 അല്ലെങ്കില്‍ ഇതിനുമുകളിലുള്ള പതിപ്പുകള്‍ ഉപയോഗിക്കുന്ന ഡിവൈസുകളായിരിക്കണം ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ ഉപയോഗിക്കേണ്ടതെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. പുതിയ ഫീച്ചര്‍ അനുസരിച്ച് വീഡിയോ കോളുകള്‍ ചെയ്യുമ്പോള്‍ യൂസര്‍മാര്‍ക്ക് തങ്ങളുടെ ദൃശ്യപശ്ചാത്തലം മറയ്ക്കാന്‍ കഴിയും. പിറകിലെ കാഴ്ച്ചകള്‍ ഔട്ട് ഓഫ് ഫോക്കസ് ആക്കി മാറ്റുകയാണ് ചെയ്യുന്നത്. മൂന്ന് ഡോട്ടുകളോടുകൂടിയ മോര്‍ മെനു ക്ലിക്ക് ചെയ്യുകയും ബ്ലര്‍ മൈ ബാക്ക്ഗ്രൗണ്ട് ഓപ്ഷന്‍ എനേബിള്‍ ചെയ്യുകയുമാണ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ ചെയ്യേണ്ടത്.