October 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അബുദാബിയിലെ 70 ശതമാനം സർക്കാർ ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യും

1 min read
  • സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ഹാജർ നില 30 ശതമാനമാക്കി കുറച്ചു

  • വാക്സിൻ എടുക്കാത്ത ജീവനക്കാർക്ക് എല്ലാ ആഴ്ചയും പിസിആർ ടെസ്റ്റ് നിർബന്ധം


അബുദാബി: കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ തലസ്ഥാനമായ അബുദാബി. ഇന്ന് മുതൽ അബുദാബിയിലെ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ഹാജർ നില 30 ശതമാനമാക്കി കുറച്ചു. ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമാണ് പുതിയ തീരുമാനമെന്ന് അബുദാബിയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

  പരിസ്ഥിതി സൗഹൃദ പദ്ധതിയിൽ എന്‍ഐഐഎസ്ടി ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് പങ്കാളിത്തം

ഓഫീസിന് പുറത്ത് നിന്ന് നൽകാവുന്ന എല്ലാ ജോലികളിലും വർക്ക് ഫ്രം ഹോം അനുവദിച്ചതായും സർക്കാർ അറിയിച്ചു. അറുപത് വയസ് പിന്നിട്ടവരും ഗുരുതരമായ രോഗങ്ങൾ ഉള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും വർക്ക് ഫ്രം ഹോം സൌകര്യം ഉപയോഗപ്പെടുത്തണമെന്ന് സർക്കാർ നിർദ്ദേശം നൽകി.കോവിഡ്-19 വാക്സിൻ എടുക്കാത്ത മുഴുവൻ ജീവനക്കാരും എല്ലാ ആഴ്ചകളിലും നിർബന്ധമായും രോഗം കണ്ടെത്തുന്നതിനുള്ള പിസിആർ പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്. അതേസമയം വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തവരും ദേശീയ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായവരും പ്രതിവാര പരിശോധനകൾ നടത്തേണ്ടതില്ല.

  ഇന്ത്യന്‍ ഓഹരി വിപണി ഉറ്റുനോക്കുന്ന പുതിയ പ്രവണതകള്‍

എമിറേറ്റിലെ സിനിമ തീയറ്ററുകൾ അടച്ചിടാനും മാളുകളിൽ സന്ദർശകരുടെ എണ്ണം 40 ശതമാനമാക്കി കുറയ്ക്കാനും സർക്കാർ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി യുഎഇയിലെ കോവിഡ്-19 കേസുകളുടെ എണ്ണം മൂവായിരത്തിന് മുകളിൽ തുടരുന്ന സാഹചര്യത്തിലാണ് രാജ്യത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കിയിരിക്കുന്നത്.

Maintained By : Studio3