December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബോട്ട് റോക്കേഴ്‌സ് 255 പ്രോ പ്ലസ് വിപണിയില്‍

1 min read

ബോട്ട് ഇതുവരെ പുറത്തിറക്കിയതില്‍വെച്ച് ഏറ്റവും നൂതന നെക്ക്ബാന്‍ഡ് സ്റ്റൈല്‍ വയര്‍ലെസ് ഇയര്‍ഫോണുകളെന്ന് അവകാശപ്പെടുന്നു

ബോട്ട് റോക്കേഴ്‌സ് 255 പ്രോ പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വയര്‍ലെസ് ഇയര്‍ഫോണുകള്‍ക്ക് 1,499 രൂപയാണ് പ്രാരംഭ വില. ബോട്ട് ഇതുവരെ പുറത്തിറക്കിയതില്‍വെച്ച് ഏറ്റവും നൂതന നെക്ക്ബാന്‍ഡ് സ്റ്റൈല്‍ വയര്‍ലെസ് ഇയര്‍ഫോണുകളാണ് റോക്കേഴ്‌സ് 255 പ്രോ പ്ലസ് എന്ന് അവകാശപ്പെടുന്നു. ഐപിഎക്‌സ്7 വാട്ടര്‍ റെസിസ്റ്റന്‍സ്, ക്വാല്‍ക്കോം ആപ്റ്റ്എക്‌സ് ബ്ലൂടൂത്ത് കോഡെക് സപ്പോര്‍ട്ട് ഉള്‍പ്പെടെ വിവിധ പ്രീമിയം ഫീച്ചറുകളോടെയാണ് ബോട്ട് റോക്കേഴ്‌സ് 255 പ്രോ പ്ലസ് വരുന്നത്. കമ്പനിയുടെ സ്വന്തം ഓണ്‍ലൈന്‍ സ്‌റ്റോറില്‍നിന്ന് വാങ്ങാം. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള പ്രമുഖ ഇ കൊമേഴ്‌സ് പോര്‍ട്ടലുകളില്‍നിന്നും വാങ്ങാന്‍ കഴിയും. ആക്റ്റീവ് ബ്ലാക്ക്, നേവി ബ്ലൂ, ടീല്‍ ഗ്രീന്‍ എന്നീ മൂന്ന് നിറങ്ങളില്‍ ലഭിക്കും.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

നെക്ക്ബാന്‍ഡ് സ്‌റ്റൈല്‍ വയര്‍ലെസ് ഇയര്‍ഫോണ്‍സ് സെഗ്‌മെന്റില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഹെഡ്‌സെറ്റുകളിലൊന്നാണ് ബോട്ട് റോക്കേഴ്‌സ് 255 പ്രോ പ്ലസ്. റിയല്‍മി, റെഡ്മി, നോയ്‌സ് ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളുമായി വിപണിയില്‍ മല്‍സരിക്കും. ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിധ്യമാണ് ബോട്ട്. മല്‍സരാധിഷ്ഠിതമായ വില നിര്‍ണയം, ആകര്‍ഷക ഫീച്ചറുകള്‍ എന്നിവയാല്‍ ഉപയോക്താക്കളുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളിലൊന്നാണ് ബോട്ട്.

നെക്ക്ബാന്‍ഡ് സ്‌റ്റൈല്‍ വയര്‍ലെസ് ഇന്‍ ഇയര്‍ ഹെഡ്‌സെറ്റാണ് ബോട്ട് റോക്കേഴ്‌സ് 255 പ്രോ പ്ലസ്. ക്വാല്‍ക്കോം ചിപ്‌സെറ്റ് കരുത്തേകുന്നു. ബ്ലൂടൂത്ത് 5 കണക്റ്റിവിറ്റി സവിശേഷതയാണ്. ഹൈ റെസലൂഷന്‍ ഓഡിയോ ട്രാന്‍സ്മിഷനായി ആപ്റ്റ്എക്‌സ് ബ്ലൂടൂത്ത് കോഡെക്, കോള്‍ ചെയ്യുമ്പോള്‍ മികച്ച വോയ്‌സ് പെര്‍ഫോമന്‍സ് ലഭിക്കുന്നതിന് ക്വാല്‍ക്കോം സിവിസി എന്‍വയോണ്‍മെന്റല്‍ നോയ്‌സ് കാന്‍സലേഷന്‍ എന്നീ പ്രധാനപ്പെട്ട രണ്ട് ക്വാല്‍ക്കോം സാങ്കേതികവിദ്യകള്‍ ലഭിച്ചു. ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്കായി യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് നല്‍കി. അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. പത്ത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ പത്ത് മണിക്കൂര്‍ പ്ലേബാക്ക് സമയം ലഭിക്കും. ഓരോ തവണ ചാര്‍ജ് ചെയ്യുമ്പോഴും ബാറ്ററി ചാര്‍ജ് 40 മണിക്കൂര്‍ നീണ്ടുനില്‍ക്കും.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

മികച്ച ശബ്ദാനുഭവത്തിനായി 10 എംഎം ഡൈനാമിക് ഡ്രൈവറുകള്‍ നല്‍കി. ക്വാല്‍ക്കോം ആപ്റ്റ്എക്‌സ് കൂടാതെ എസ്ബിസി, എഎസി ബ്ലൂടൂത്ത് കോഡെക്കുകള്‍ കൂടി സപ്പോര്‍ട്ട് ചെയ്യും. ഐപിഎക്‌സ്7 വാട്ടര്‍ റെസിസ്റ്റന്‍സ് നല്‍കിയതിനാല്‍ വീടിനുപുറത്തും വ്യായാമം ചെയ്യുമ്പോഴും ഇയര്‍ഫോണുകള്‍ ഉപയോഗിക്കാന്‍ കഴിയും. ഗൂഗിള്‍ അസിസ്റ്റന്റ്, സിരി എന്നീ വോയ്‌സ് അസിസ്റ്റന്റുകള്‍ കൂടാതെ ഡുവല്‍ പെയറിംഗ്, മാഗ്നറ്റിക് ലിങ്കിംഗ് ഇയര്‍ബഡ്‌സ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

Maintained By : Studio3