December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഴിച്ചുവെയ്ക്കാവുന്ന കേബിള്‍ സഹിതം സെന്‍ഹൈസര്‍ ഐഇ 300  

വില 29,990 രൂപ. മാര്‍ച്ച് 25 ന് വില്‍പ്പന ആരംഭിക്കും  
ന്യൂഡെല്‍ഹി: സെന്‍ഹൈസര്‍ ഐഇ 300 ഇയര്‍ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഉപയോഗിക്കാന്‍ സൗകര്യത്തിനായി അഴിച്ചുവെയ്ക്കാന്‍ കഴിയുന്ന 3.5 എംഎം ഓഡിയോ ജാക്ക് കേബിള്‍, മികച്ചതും വ്യക്തവുമായ ശബ്ദം ലഭിക്കുന്നതിന് ജര്‍മന്‍ നിര്‍മിത 7 എംഎം എക്‌സ്ട്രാ വൈഡ് ബാന്‍ഡ് (എക്‌സ്ഡബ്ല്യുബി) ട്രാന്‍സ്ഡ്യൂസര്‍ എന്നിവ സഹിതമാണ് ഹെഡ്‌ഫോണുകള്‍ വരുന്നത്.

ആറ് ഹെര്‍ട്‌സ് മുതല്‍ 20 കിലോഹെര്‍ട്‌സ് വരെയാണ് ഫ്രീക്വന്‍സി റെസ്‌പോണ്‍സ് റേഞ്ച്. ഇയര്‍ഫോണുകള്‍ സുരക്ഷിതവും സൗകര്യത്തോടെയും സൂക്ഷിക്കുന്നതിന് പ്രീമിയം കാരി കേസ് കൂടെ നല്‍കി. കേബിള്‍ കൂടാതെ ഇയര്‍ഫോണുകളുടെ ഭാരം നാല് ഗ്രാം മാത്രമാണ്. ഓരോരുത്തര്‍ക്കും ഇഷ്ടാനുസൃതം ക്രമീകരിക്കാവുന്ന ഇയര്‍ ഹുക്കുകള്‍ സവിശേഷതയാണ്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

സെന്‍ഹൈസര്‍ ഐഇ 300 ഇയര്‍ഫോണുകള്‍ക്ക് 29,990 രൂപയാണ് വില. പ്രധാന ഇ കൊമേഴ്‌സ് പോര്‍ട്ടലുകള്‍, സെന്‍ഹൈസര്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍, തെരഞ്ഞെടുത്ത ഓഫ്‌ലൈന്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. മാര്‍ച്ച് 25 ന് വില്‍പ്പന ആരംഭിക്കും.

അഴിച്ചുവെയ്ക്കാന്‍ കഴിയുന്ന 3.5 എംഎം കേബിള്‍ തന്നെയാണ് സെന്‍ഹൈസര്‍ ഐഇ 300 ഇന്‍ ഇയര്‍ ഹെഡ്‌ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത. കൂടുതല്‍ ഈട് ലഭിക്കുന്നതിനായി പാരാ അരമിഡ് ഉപയോഗിച്ച് കേബിള്‍ ബലപ്പെടുത്തിയിരിക്കുന്നു. ജര്‍മനിയിലെ കമ്പനി ആസ്ഥാനത്ത് നിര്‍മിച്ചതാണ് 7 എംഎം എക്‌സ്ട്രാ വൈഡ് ബാന്‍ഡ് (എക്‌സ്ഡബ്ല്യുബി) ട്രാന്‍സ്ഡ്യൂസര്‍. ഇയര്‍ഫോണുകള്‍ക്ക് എര്‍ഗണോമിക് ഫീച്ചറുകള്‍ ലഭിച്ചു. മൂന്ന് വലുപ്പങ്ങളില്‍ ഇയര്‍ അഡാപ്റ്ററുകള്‍ ലഭിക്കും.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3