മൂന്ന് സെമി-കണ്ടക്ടർ യൂണിറ്റുകള്‍ക്ക് കൂടി വരുന്നു
ന്യൂഡല്‍ഹി: ‘ഇന്ത്യയിലെ അര്‍ദ്ധചാലകങ്ങളുടെയും ഡിസ്‌പ്ലേ മാനുഫാക്ചറിംഗ് പരിസ്ഥിതിയുടെയും വികസനത്തിന്’ കീഴില്‍ മൂന്ന് അര്‍ദ്ധചാലക യൂണിറ്റുകള്‍ കൂടി സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അടുത്ത 100 ദിവസത്തിനകം മൂന്ന് യൂണിറ്റുകളുടെയും നിര്‍മാണം തുടങ്ങും. മൊത്തം 76,000 കോടി രൂപ ചെലവുവരുന്ന ഇന്ത്യയിലെ അര്‍ദ്ധചാലകങ്ങളുടെയും ഡിസ്‌പ്ലേ മാനുഫാക്ചറിംഗ് പരിസ്ഥിതിയുടെയും വികസനത്തിനായുള്ള പരിപാടി 2012 ഡിസംബര്‍ 21നാണ് വിജ്ഞാപനം ചെയ്തത്. 2023 ജൂണില്‍, ഗുജറാത്തിലെ സാനന്ദില്‍ അര്‍ദ്ധചാലക യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള മൈക്രോണിന്റെ നിര്‍ദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഈ യൂണിറ്റിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്.
ഗുജറാത്തിലെ ധോലേരയിൽ 50,000 ഡബ്ല്യു.എഫ്.എസ്.എം ശേഷിയുള്ള അര്‍ദ്ധചാലക ഫാബ്:
ഗുജറാത്തിലെ ധോലേരയിലാണ് ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് (”ടി.ഇ.പി.എല്‍”) തായ്‌വാനിലെ പവര്‍ചിപ്പ് സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കോര്‍പ്പറേഷന്റെ (പി.എസ്.എം.സി) പങ്കാളിത്തത്തോടെ ഈ ഫാബ് നിര്‍മ്മിക്കുന്നത്. ഈ ഫാബിന്റെ് നിക്ഷേപം 91,000 കോടി രൂപയായിരിക്കും.തുടക്കത്തില്‍ പ്രതിമാസം 50,000 വേഫര്‍ (ഡബ്ല്യു.എസ്.പി.എം) ശേഷിയാണ് ഇ യൂണിറ്റിന് ഉണ്ടാവുക. കമ്പ്യൂട്ട് ചിപ്പുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ (ഇ.വി), ടെലികോം, പ്രതിരോധം, ഓട്ടോമോട്ടീവ്, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്, ഡിസ്‌പ്ലേ, പവര്‍ ഇലക്‌ട്രോണിക്‌സ് മുതലായവയ്ക്കുള്ള പവര്‍ മാനേജ്‌മെന്റ് ചിപ്പുകള്‍. ഉയര്‍ന്ന വോള്‍ട്ടേജും ഉയര്‍ന്ന കറന്റ് ആപ്ലിക്കേഷനുകളുമുള്ളവയാണ് പവര്‍ മാനേജ്‌മെന്റ് ചിപ്പുകള്‍ തുടങ്ങിയവയാണ് ഇവിടെ നിർമ്മിക്കുക. അസമിലെ മോറിഗാവില്‍ ആണ് രണ്ടാമത്തെ എ.ടി.എം.പി സെമി-കണ്ടക്ടർ യൂണിറ്റ് വരുന്നത്. ടാറ്റ സെമികണ്ടക്ടര്‍ അസംബ്ലിയും ടെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡും (”ടി.എസ്.എ.ടി”) സംയുക്തമായി 27,000 കോടി രൂപ മുതല്‍മുടക്കിലാണ് ഈ യൂണിറ്റ് സ്ഥാപിക്കുന്നത്. ഈ യൂണിറ്റിന്റെ പ്രതിദിന ഉല്പാദന ശേഷി 48 ദശലക്ഷമാണ്. ഓട്ടോമോട്ടീവ്, ഇലക്ട്രിക് വാഹനങ്ങള്‍, ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ്, ടെലികോം, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ മേഖലകൾക്ക് ആവശ്യമായ ചിപ്പുകലാണ് എവിടെ ഉത്പാദിപ്പിക്കുക. ജപ്പാനിലെ റെനെസാസ് ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍, തായ്‌ലന്‍ഡിലെ സ്റ്റാര്‍സ് മൈക്രോ ഇലക്‌ട്രോണിക്‌സ് എന്നിവയുടെ പങ്കാളിത്തത്തോടെ, 7,600 കോടി രൂപ മുതല്‍മുടക്കിൽ, സി.ജി പവര്‍ ആണ് ഗുജറാത്തിലെ സാനന്ദില്‍ മൂന്നാമത്തെ യൂണിറ്റ് സ്ഥാപിക്കുക.