25,457 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്
കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 25,457 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ഇത് 20,624 കോടി രൂപയായിരുന്നു. റെഗുലര്‍ പ്രീമിയം 25 ശതമാനം വര്‍ദ്ധിച്ചു. എസ്ബിഐ ലൈഫിന്‍റെ പ്രൊട്ടക്ഷന്‍ വിഭാഗത്തിലെ പുതിയ ബിസിനസ് പ്രീമിയം 24 ശതമാനം വളര്‍ച്ചയോടെ 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 3,052 കോടി രൂപയിലെത്തി. പ്രൊട്ടക്ഷന്‍ വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 26 ശതമാനം വളര്‍ച്ചയോടെ 938 കോടി രൂപയായി. 2021 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെക്കാള്‍ വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 32 ശതമാനം വളര്‍ച്ചയോടെ 16,500 കോടി രൂപയിലെത്തി.
2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം എസ്ബിഐ ലൈഫിന്‍റെ നികുതിക്ക് ശേഷമുള്ള ലാഭം 1,506 കോടി രൂപയാണ്. റെഗുലേറ്ററി ആവശ്യകതയായ 1.50 അപേക്ഷിച്ച് കമ്പനിയുടെ സോള്‍വന്‍സി അനുപാതം 2022 മാര്‍ച്ച് 31 വരെ 2.05 എന്ന രീതിയില്‍ ശക്തമായി തുടരുന്നു. എസ്ബിഐ ലൈഫിന്‍റെ മാനേജ്മെന്‍റിന് കീഴിലുള്ള ആസ്തി 2021 മാര്‍ച്ച് 31ലെ 2,20,871 കോടി രൂപയില്‍ നിന്ന് 2022 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 21 ശതമാനം വര്‍ദ്ധിച്ച് 2,67,409 കോടി രൂപയായി. 2,05,717 പരിശീലനം ലഭിച്ച ഇന്‍ഷുറന്‍സ് പ്രൊഫഷണലുകളുടെ വൈവിധ്യമാര്‍ന്ന വിതരണ ശൃംഖലയും രാജ്യത്തുടനീളം 952 ഓഫീസുകളുള്ള വിപുലമായ സാന്നിധ്യവും കമ്പനിക്കുണ്ട്.