Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എംഎസ്എംഇകള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ സംവിധാനം

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക്(എംഎസ്എംഇ) തന്ത്രപ്രധാനമായ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആര്‍ബിഐയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം യു ഗ്രോ ക്യാപിറ്റലുമായി പുതിയ സഹ വായ്പാ വിതരണ (കോ ലെന്‍ഡിങ്) കരാര്‍ ഒപ്പിട്ടു. എസ്ബിഐ ചെയര്‍മാന്‍ ശ്രീ. ദിനേഷ് ഖാര, എസ്ബിഐ റീട്ടെയ്ല്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിങ് മാനേജിങ് ഡയറക്ടര്‍ ശ്രീ. സി എസ് സെട്ടി, യു ഗ്രോ ക്യാപിറ്റല്‍ എക്‌സിക്യുട്ടീവ് ചെയര്‍മാനും എംഡിയുമായ ശ്രീ. സചീന്ദ്ര നാഥ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്.

  ഗജ അള്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജ്മെന്‍റ് ഐപിഒ

‘‘സഹ വായ്പാ വിതരണ പരിപാടിയ്ക്കായി യു ഗ്രോ ക്യാപിറ്റലുമായി കൈകോര്‍ക്കുന്നതില്‍ ഞങ്ങള്‍ വളരെയധികം സന്തോഷിക്കുന്നു. ഈ സഹകരണം, കൂടുതല്‍ എംഎസ്എംഇകളിലേക്ക് ഞങ്ങളുടെ വായ്പാ വിതരണം വിപുലൂകരിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നതുപോലെ ഞങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തും. ഇത്തരം പങ്കാളിത്തങ്ങള്‍ രാജ്യത്തെ എംഎസ്എംഇകള്‍ക്ക് ഫലപ്രദവും താങ്ങാവുന്നതുമായ വായ്പാ ലഭ്യത ത്വരിതപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുമായി പൊരുത്തപ്പെടുന്നതാണ്. സാമ്പത്തിക ഉള്‍പ്പെടുത്തലിലൂടെ ആത്മനിര്‍ഭര്‍ ഭാരത് കെട്ടിപ്പടുക്കുന്നതിന് ഇത് വലിയ സംഭാവന നല്‍കുകയും ചെയ്യും.” എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.

  ജെഎം ഫിനാന്‍ഷ്യലിന്റെ പുതിയ ഫണ്ട് ഓഫര്‍

എംഎസ്എംഇകള്‍ക്കുള്ള വായ്പാ ഒഴുക്ക് വര്‍ധിപ്പിക്കുന്നതിനും ആ മേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി എസ്ബിഐ കൂടുതല്‍ എന്‍ബിഎഫ്‌സികളുമായി സഹ വായ്പാ സഹകരണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്.

Maintained By : Studio3