Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൗദിയിലെ ടൂറിസം മേഖലയ്ക്ക് നാലാംപാദം വഴിത്തിരിവാകുമെന്ന് വിലയിരുത്തല്‍

നാലാംപാദത്തോടെ ടൂറിസം വളര്‍ച്ചയ്ക്കായി സൗദി ലക്ഷ്യമിടുന്ന രാജ്യങ്ങളിലെ വാക്‌സിനേഷന്‍ നിരക്ക് 70 ശതമാനത്തിലെത്തുമെന്ന് സൗദി ടൂറിസം അതോറിട്ടി മേധാവി

റിയാദ്: സൗദി അറേബ്യയിലെ ടൂറിസം മേഖലയ്ക്ക് ഈ വര്‍ഷം നാലാംപാദം വഴിത്തിരിവാകുമെന്ന് വിലയിരുത്തല്‍. ടൂറിസം വളര്‍ച്ചയ്ക്ക് സൗദി ലക്ഷ്യമിടുന്ന രാജ്യങ്ങളിലെ വാക്‌സിനേഷന്‍ നിരക്ക് എഴുപത് ശതമാനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാലാംപാദം വഴിത്തിരിവാകുമെന്ന സൗദി ടൂറിസം അതോറിട്ടി (എസ്ടിഎ) സിഇഒ ഫഹദ് ഹമീദദ്ദീന്റെ പ്രവചനം. വിദേശ യാത്രകള്‍ക്കായി സൗദി അറേബ്യ അതിര്‍ത്തികള്‍ തുറന്നുകൊടുത്തതിന്റെ പശ്ചാത്തലത്തിലാണ് ദുബായില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സൗദി ടൂറിസം മേധാവി ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയത്.

വിദേശ പൗരന്മാര്‍ക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ഇപ്പോഴും അനുമതിയില്ലെങ്കിലും ഇതിന് വേണ്ട തയ്യാറെടുപ്പുകള്‍ രാജ്യം നടത്തിക്കൊണ്ടിരിക്കുകയാണ് ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ഹമീദുദ്ദീന്‍ വ്യക്തമാക്കി. ടൂറിസം വളര്‍ച്ച ലക്ഷ്യമാക്കി റഷ്യ, ചൈന ഉള്‍പ്പെടെയുള്ള സുപ്രധാന രാജ്യങ്ങളില്‍ സൗദി അറേബ്യ കഴിഞ്ഞിടെ ടൂറിസം ഓഫീസുകള്‍ തുറന്നിരുന്നു. ഇവ കൂടാതെ 28ഓളം മറ്റ് വിപണികളെയും സൗദി ലക്ഷ്യമിടുന്നുണ്ട്. മറ്റ് രാജ്യങ്ങളും അന്താരാഷ്ട്ര ഗതാഗതം പുനഃരാരംഭിക്കുന്നത് സൗദി അറേബ്യയിലെ അന്താരാഷ്ട്ര ടൂറിസത്തിന് നേട്ടമാകുമെന്ന് ഹമീദുദ്ദീന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം 70 ശതമാനം വാക്‌സിനേഷന്‍ നിരക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളെ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളുവെന്നും നാലാംപാദത്തോടെ മാത്രമേ അതിന് സാധ്യതയുള്ളുവെന്നും അദ്ദേഹം സൂചന നല്‍കി.

  പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ

തദ്ദേശീയ ടൂറിസം സൗദിയില്‍ വളരെ വിജയകരമായിരുന്നെന്നും സൗദി അറേബ്യയെ കേന്ദ്രീകരിച്ചുള്ള അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് പാനലിനോട് ഹമീദദ്ദീന്‍ പറഞ്ഞു. പലപ്പോഴും തദ്ദേശീയ ടൂറിസം രംഗത്തെ ഡിമാന്‍ഡ് വിമാനങ്ങളുടെ ശേഷിയെ പോലും മറികടക്കുന്നതായി ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്ത സൗദി അറേബ്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ സൗദിയയുടെ സിഇഒ ക്യാപ്റ്റന്‍ ഇബ്രാഹിം അല്‍കോശി അറിയിച്ചു. ബിസിനസ് യാത്രകളേക്കാളും മറ്റ് അത്യാവശ്യ യാത്രകളേക്കാളും ലീഷര്‍ ടൂറിസം ലക്ഷ്യമിട്ടുള്ള യാത്രകള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡെന്നും അദ്ദേഹം പറഞ്ഞു.

2019 സെപ്റ്റംബറിലാണ് സൗദി അറേബ്യ ആദ്യമായി അന്താരാഷ്ട്ര ടൂറിസ്റ്റുകള്‍ക്കായി രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നുകൊടുത്തത്. അതിനുശേഷം വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി മെഗാ പദ്ധതികള്‍ സൗദി ടൂറിസം മേഖലയില്‍ പ്രഖ്യാപിക്കുകയുണ്ടായി. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി 530 മില്യണ്‍ ഡോളറിന്റെ ഒരു ഫണ്ടിനും സൗദി തുടക്കമിട്ടിരുന്നു. സൗദി തലസ്ഥാനമായ റിയാദ് സമ്പദ് വ്യവസ്ഥയെ ആധുനികവല്‍ക്കരിക്കുന്നതിന്റെയും എണ്ണയിലുള്ള ആശ്രതിത്വം കുറയ്ക്കുന്നതിന്റെയും ഭാഗമായി ടൂറിസം മേഖലയില്‍ നിന്നും ജിഡിപിയിലേക്കുള്ള സംഭാവന മൂന്ന് ശതമാനത്തില്‍ നിന്നും പത്ത് ശതമാനമാക്കി ഉയര്‍ത്താനുള്ള പദ്ധതിയിലാണ്.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും ടൂറിസം രംഗം മുക്തമായതിന് ശേഷം വിദേശ യാത്രികരുടെ സൗദിയിലെ ടൂറിസം ചിലവിടല്‍ 2025ഓടെ 25.3 ബില്യണ്‍ ഡോളറാകുമെന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ യൂറോമോണിറ്റര്‍ ഇന്റെര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. ആഗോള ടൂറിസം ത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം വര്‍ഷമെമന്നാണ്് ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം സംഘടന 2020നെ വിശേഷിപ്പിച്ചതെങ്കിലും പകര്‍ച്ചവ്യാധിക്കാലത്ത് പോലും സൗദിയിലെ തദ്ദേശീയ ടൂറിസം മേഖല പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള പ്രകടനമാണ് കാഴ്ച വെച്ചത്.

അന്താരാഷ്ട്ര തലത്തില്‍ ടൂറിസം രംഗം വലിയ തിരിച്ചടി നേരിട്ടെങ്കിലും തദ്ദേശീയ ടൂറിസം ഓദ്യോഗിക പ്രവചനങ്ങളെ പോലും മറികടന്ന് സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള വളര്‍ച്ച സ്വന്തമാക്കിയതായി സെപ്റ്റംബറില്‍ സൗദിയിലെ ടൂറിസം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2023 ഓടെ 220 ബില്യണ്‍ സൗദി റിയാലിന്റെയും 2030ഓടെ 500 ബില്യണ്‍ സൗദി റിയാലിന്റെയും പുതിയ ടൂറിസം നിക്ഷേപങ്ങളാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് ഡിസംബറില്‍ നടന്ന 2021 ബജറ്റ് ഫോറത്തില്‍ സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ് വ്യക്തമാക്കിയിരുന്നു. 2019ല്‍ 22 ബില്യണ്‍ ഡോളറാണ് സൗദി യാത്രികര്‍ വിദേശങ്ങളില്‍ ചിലവഴിച്ചത്. ടൂറിസത്തിനായി വിദേശത്ത് ചിലഴിക്കുന്ന പണം തദ്ദേശീയമായി തന്നെ ചിലവഴിക്കാന്‍ സൗദി ജനതയെ പ്രേരിപ്പിച്ച് ടൂറിസം വരുമാനം ഉയര്‍ത്താനും സൗദി ലക്ഷ്യമിടുന്നു. അത്തരത്തില്‍ സൗദി പൗരന്മാരില്‍ നിന്നും വിദേശങ്ങളിലെ ടൂറിസം വിപണികളിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറയ്ക്കാന്‍ സൗദിക്ക് സാധിച്ചതായി ഡിസംബറില്‍ അല്‍ ഖതീബ് വ്യക്തമാക്കിയിരുന്നു. 2019ല്‍ രാജ്യം അവതരിപ്പിച്ച 11 സീസണ്‍സിലൂടെ സൗദി പൗരന്മാരുടെ വിദേശ യാത്രകളില്‍ 30 ശതമാനം കുറവുണ്ടാക്കാന്‍ സൗദിക്ക് സാധിച്ചിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ തുടര്‍ന്നാല്‍ ഇനിയങ്ങോട്ടും രാജ്യത്ത് നിന്നും വിദേശത്തേക്ക് പോകുന്ന ടൂറിസം ചിലവിടല്‍ കുറയ്ക്കാന്‍ സൗദിക്ക് സാധിക്കുമെന്നും സൗദി പൗരന്മാരും രാജ്യത്ത് തന്നെ തുടരാന്‍ ആഗ്രഹിക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്
Maintained By : Studio3