November 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഉപഭോക്തൃ സംരക്ഷണ സേവനങ്ങളെ സ്വദേശിവൽക്കരിക്കണമെന്ന് സൌദി മന്ത്രാലയം

1 min read

പൌരന്മാർക്കുള്ള തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുകയെന്നതാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യം

റിയാദ് : ഉപഭോക്തൃ സംരക്ഷണ സേവനങ്ങൾ വിദേശ രാജ്യങ്ങളിലെ കമ്പനികൾക്ക് ഔട്ട്സോഴ്സ് ചെയ്യുന്നതിനെതിരെ സൌദി മാനവ വിഭവശേഷി, സാമൂഹ്യ വികസന മന്ത്രാലയം. ഫോൺകോളുകൾ, ഇമെയിൽ, ഓൺലൈൻ ചാറ്റ്, സോഷ്യൽ മീഡിയ ഇന്റെറാക്ഷൻ തുടങ്ങി ഉപഭോക്തൃ സേവനങ്ങളൊന്നും തന്നെ വിദേശങ്ങളിലെ കമ്പനികൾക്ക് ഔട്ട്സോഴ്സ് ചെയ്യരുതെന്നും ഇവയെല്ലാം സൌദിയിൽ തന്നെ കേന്ദ്രീകരിക്കണമെന്നും സൌദി മാനവ വിഭവശേഷി, സാമൂഹ്യ വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽ-രഹ്ജി ഉത്തരവിട്ടു.

  ശ്രദ്ധേയമായി ഡബ്ല്യുടിഎം കേരള ടൂറിസം പവലിയന്‍

ഉപഭോക്തൃ സംരക്ഷണ സേവനങ്ങൾ യുഎസ്, യുകെ, ഇന്ത്യ, പാക്കിസ്ഥാൻ അടക്കം വിദേശ രാജ്യത്തുള്ള കോൾ സെന്ററുകൾക്ക് ഔട്ട്സോഴ്സ് ചെയ്യുന്ന പ്രവ‌ണത രാജ്യത്ത് പ്രവർത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത് വിലക്കിക്കൊണ്ട് മാനവ വിഭവ ശേഷി മന്ത്രാലയം ഉത്തരവ് ഇറക്കിയിരിക്കുന്നത്.

പുതിയ ഉത്തരവ് അനുസരിച്ച് ഇത്തരം സേവനങ്ങളൊന്നും ഇനി മേലിൽ വിദേശത്തുള്ള കമ്പനികൾക്ക് ഔട്ട്സോഴ്സ് ചെയ്യരുത്. സൌദി പൌരന്മാർക്കുള്ള തൊഴിലവസരങ്ങൾ വർധിപ്പിക്കുകയെന്നതാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യം.

ആശയവിനിമയ- ഐടി മന്ത്രാലയം, ആശയവിനിമയ- ഐടി കമ്മീഷൻ, നാഷണൽ സൈബർ സെക്യൂരിറ്റി അതോറിട്ടി, ലോക്കൽ കണ്ടന്റ്, ഗവൺമെന്റ് പ്രൊക്യൂർമെന്റ് അതോറിട്ടി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പുതിയ ഉത്തരവ് നടപ്പിലാക്കുക. തദ്ദേശീയർക്ക് പരിശീലനം നൽകുന്നതിന് നിലവിലുള്ള പദ്ധതികളിലൂടെ ഇതുമായി ബന്ധപ്പെട്ട പുതിയ പരിപാടികൾക്ക് രൂപം നൽകാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്.

  ഹഡില്‍ ഗ്ലോബല്‍ 2024: ബ്രാന്‍ഡിംഗ് ചലഞ്ച്

 

മദദ് പ്ലാറ്റ്ഫോം

തൊഴിലുടമകളും ചെറുകിട, ഇടത്തരം സ്ഥാപന (എസ്എ‍ംഇ) ഉടമകളും തൊഴിലാളികളുടെ ലേബർ കോൺട്രാക്ടുകൾ തയ്യാറാക്കുന്നതിനായി മാനവ വിഭവശേഷി സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ മദദ് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. മദദ് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ തൊഴിലാളികളുമായുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അവസരവും തൊഴിലുടമകൾക്ക് കൈവരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ശമ്പളവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും എസ്എംഇകൾക്ക് സാങ്കേതിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മാനവ വിഭവശേഷി മന്ത്രാലയം മദദ് പ്ലാറ്റ്ഫോമിന് രൂപം നൽകിയത്.

  ടെക്നോപാര്‍ക്കില്‍ ഡിസൈന്‍ വര്‍ക്ക് ഷോപ്പ്
Maintained By : Studio3