ഇന്ധനവില ഉയരില്ല: ജാവദേക്കര്‍
ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധനയ്ക്കുള്ള സാധ്യത തള്ളിക്കളഞ്ഞ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ മോദി സര്‍ക്കാരിന്റെ ബജറ്റ് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമെന്ന് പറഞ്ഞു.
പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനയുണ്ടാകില്ലെന്നും ജനങ്ങള്‍ക്ക് അധിക ബാധ്യത ഉണ്ടാവില്ലെന്നും നികുതി പുനഃസംഘടിപ്പിക്കാന്‍ സെസ് ഏര്‍പ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറയ്ക്കുകയും പുതിയ കാര്‍ഷിക സെസ് ആരംഭിക്കുകയുമാണ് ചെയ്തത്. റോഡുകള്‍, വൈദ്യുതി, ജലം, തുറമുഖങ്ങള്‍, റെയില്‍വേ, റണ്‍വേകള്‍, ഗ്യാസ് പൈപ്പ്‌ലൈന്‍ എന്നിവയുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും വര്‍ധിച്ച തുക നീക്കിവെച്ചിട്ടുണ്ട്.
കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നീതി ലഭ്യമാക്കുക, എല്ലാ മേഖലകളിലും പരിഷ്‌കാരങ്ങള്‍ വരുത്തുക എന്നിവയാണ് ബജറ്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.