October 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൗദിയിലെ അല്‍ രജ്ഹി ബാങ്കിന്റെ ആദ്യപാദ അറ്റാദായത്തില്‍ 40 ശതമാനം വളര്‍ച്ച

1 min read

കിട്ടാക്കടം ലക്ഷ്യമിട്ടുള്ള നീക്കിയിരുപ്പ് കുറഞ്ഞതും പ്രത്യേക കമ്മീഷനുകളില്‍ നിന്നും നിക്ഷേപങ്ങളില്‍ നിന്നുമുള്ള വരുമാനം വര്‍ധിച്ചതുമാണ് ലാഭത്തില്‍ പ്രതിഫലിച്ചത്

റിയാദ്: ആസ്തി മൂല്യത്തില്‍ സൗദി അറേബ്യയിലെ രണ്ടാമത്തെ വലിയ ബാങ്കായ അല്‍ രജ്ഹി ബാങ്കിന്റെ ആദ്യ പാദ അറ്റാദായത്തില്‍ 40 ശതമാനം വര്‍ധന. കിട്ടാക്കടം ലക്ഷ്യമിട്ടുള്ള നീക്കിയിരുപ്പ് കുറഞ്ഞതും പ്രത്യേക കമ്മീഷനുകളില്‍ നിന്നും നിക്ഷേപങ്ങളില്‍ നിന്നുമുള്ള വരുമാനം വര്‍ധിച്ചതുമാണ് ലാഭത്തില്‍ പ്രതിഫലിച്ചത്.

മാര്‍ച്ച് 31ന് അവസാനിച്ച ആദ്യപാദത്തില്‍ ബാങ്കിന്റെ അറ്റാദായം 3.34 ബില്യണ്‍ സൗദി റിയാല്‍ ആയി ഉയര്‍ന്നു. പ്രത്യേക കമ്മീഷനില്‍ നിന്നും നിക്ഷേപങ്ങളില്‍ നിന്നുമുള്ള അറ്റ വരുമാനം 16 ശതമാനം ഉയര്‍ന്ന് 4.77 ബില്യണ്‍ റിയാല്‍ ആയി. അതേസമയം കിട്ടാക്കടങ്ങളും മറ്റ് നഷ്ടസാധ്യതകളും കണക്കാക്കിയുള്ള നീക്കിയിരുപ്പ് 17 ശതമാനം ഇടിഞ്ഞ് 577 മില്യണ്‍ റിയാല്‍ ആയതായി തദവുള്‍ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ ബാങ്ക് അറിയിച്ചു. മൊത്തത്തിലുള്ള പ്രവര്‍ത്തന ചിലവുകളും 3.7 ശതമാനം കുറഞ്ഞു.

  ജൈടെക്സ് ഗ്ലോബല്‍ 2024ൽ കേരള ഐടി പവലിയന്‍

എണ്ണവില വര്‍ധനയുടെയും കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള വാക്‌സിന്‍ വിതരണത്തിന്റെയും പശ്ചാത്തലത്തില്‍ ഈ വര്‍ഷം രണ്ടാംപകുതിയോടെ പശ്ചിമേഷ്യയില്‍ സാമ്പത്തിക വളര്‍ച്ച വേഗത്തിലാകുമെന്നാണ് ഐസിഎഇഡബ്ല്യൂവിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്. മേഖലയിലെ സമ്പദ് വ്യവസ്ഥകള്‍ ഈ വര്‍ഷം 2010ലും 2019ലും കണ്ടത് പോലുള്ള 2.5 ശതമാനം വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 5.2 ശതമാനം സാമ്പത്തിക ഞെരുക്കമാണ് മേഖലയില്‍ അനുഭവപ്പെട്ടത്. പകര്‍ച്ചവ്യാധിയുടെയും എണ്ണവിലത്തകര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ സൗദി അറേബ്യന്‍ സമ്പദ് വ്യവസ്ഥ കഴിഞ്ഞ വര്‍ഷം 4.1 ശതമാനം പിന്നോട്ടു പോയിരുന്നു. എന്നാല്‍ ഈ വര്‍ഷം സൗദി 2.9 ശതമാനം വളര്‍ച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധി പറയുന്നത്.

  സ്കൈസ്കാന്നറിന്‍റെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരവും

അല്‍ രജ്ഹി ബാങ്കിന്റെ മൊത്തം ആസ്തികള്‍ 31 ശതമാനം വര്‍ധിച്ച് 512.2 ബില്യണ്‍ റിയാല്‍ മൂല്യത്തിലെത്തി. ഉപഭോക്താക്കളുടെ ബാങ്ക് നിക്ഷേപങ്ങളും 33 ശതമാനം വര്‍ധിച്ച് 421.2 ബില്യണ്‍ റിയാല്‍ മൂല്യത്തിലെത്തി. ബാങ്കിന്റെ വായ്പകളിലും 36.3 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.  ശക്തമായ പലിശ ഇതര വരുമാനവുമായി മികച്ച റിപ്പോര്‍ട്ടാണ് അല്‍ രജ്ഹി ബാങ്കിന്റേതെന്ന് ഇഎഫ്ജി-ഹേര്‍മിസിലെ അനലിസ്റ്റായ ഷബീര്‍ മാലിക് അഭിപ്രായപ്പെട്ടു. ലോണുകളിലുള്ള വളര്‍ച്ചയാണ് ഏറ്റവും ശ്രദ്ധേയമെന്നും പണയ ഇടപാടുകളില്‍ അല്‍ രജ്ഹി ആധിപത്യം നിലനിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.

  ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024
Maintained By : Studio3