6,000 എംഎഎച്ച് ബാറ്ററിയോടെ സാംസംഗ് ഗാലക്‌സി എം12
4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 13,499 രൂപയുമാണ് വില
സാംസംഗ് ഗാലക്‌സി എം12 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടെ പിറകില്‍ ക്വാഡ് കാമറ സംവിധാനം, സാംസംഗ് എക്‌സിനോസ് 850 എസ്ഒസി എന്നി സവിശേഷതകളാണ്. രണ്ട് വേരിയന്റുകളില്‍ ലഭിക്കും.
4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയും 6 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് 13,499 രൂപയുമാണ് ഇന്ത്യയിലെ വില. അട്രാക്റ്റിവ് ബ്ലാക്ക്, എലഗന്റ് ബ്ലൂ, ട്രെന്‍ഡി എമറാള്‍ഡ് ഗ്രീന്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ആമസോണ്‍, സാംസംഗ്.കോം, തെരഞ്ഞെടുത്ത റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് 18 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. ഐസിഐസിഐ ബാങ്ക് കാര്‍ഡുകളില്‍ 1,000 രൂപ കാഷ്ബാക്ക് ഉള്‍പ്പെടെ ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.
ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയ വണ്‍ യുഐ കോര്‍ ഒഎസിലാണ് സാംസംഗ് ഗാലക്‌സി എം12 പ്രവര്‍ത്തിക്കുന്നത്. ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന സ്ലോട്ടുകള്‍ നല്‍കി. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1600 പിക്‌സല്‍) ടിഎഫ്ടി ‘ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേ’ ലഭിച്ചു. വീക്ഷണ അനുപാതം 20:9. എക്‌സിനോസ് 850 എസ്ഒസിയാണ് (സിസ്റ്റം ഓണ്‍ എ ചിപ്പ്) കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം.
പിറകില്‍ നാല് കാമറകള്‍ നല്‍കിയിരിക്കുന്നു. എഫ്/2.0 അപ്പര്‍ച്ചര്‍ സഹിതം 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.2 അപ്പര്‍ച്ചര്‍, 123 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ എന്നിവ സഹിതം 5 മെഗാപിക്‌സല്‍ സെക്കന്‍ഡറി അള്‍ട്രാ വൈഡ് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. പിറകിലെ പാനലില്‍ മുകളിലെ ഇടതുമൂലയില്‍ ചതുരാകൃതിയുള്ള മോഡ്യൂളിലാണ് നാല് കാമറകള്‍ സ്ഥിതിചെയ്യുന്നത്. മുന്നിലെ വാട്ടര്‍ഡ്രോപ്പ് സ്റ്റൈല്‍ നോച്ചില്‍ എഫ്/2.2 അപ്പര്‍ച്ചര്‍ സഹിതം 8 മെഗാപിക്‌സല്‍ സെല്‍ഫി കാമറ നല്‍കി. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കും ഉപകാരപ്പെടും.
6,000 എംഎഎച്ച് (മില്ലി ആംപിയര്‍ ഔര്‍) ബാറ്ററിയാണ് സാംസംഗ് ഗാലക്‌സി എം12 സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത്. 4ജി നെറ്റ്‌വര്‍ക്കില്‍ 58 മണിക്കൂര്‍ വരെ ടോക്ക്‌ടൈം ലഭിക്കും. സുരക്ഷ മുന്‍നിര്‍ത്തി ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. 4ജി എല്‍ടിഇ, വൈഫൈ 802.11 ബി/ജി/എന്‍, ബ്ലൂടൂത്ത് 5.0, ജിപിഎസ്/എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. സ്മാര്‍ട്ട്‌ഫോണിന്റെ ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 164.0 എംഎം, 75.9 എംഎം, 9.7 എംഎം എന്നിങ്ങനെയാണ്. 221 ഗ്രാം ഭാരം ഉണ്ടായിരിക്കും.