Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാഫിന് ബെസ്റ്റ് ഇന്‍ ക്ലാസ് പാര്‍ട്ണര്‍ പുരസ്ക്കാരം

തിരുവനന്തപുരം: ബാങ്കിംഗ് ഇന്‍ഡസ്ട്രി ആര്‍ക്കിടെക്ചര്‍ നെറ്റ് വര്‍ക്ക് (ബിഐഎഎന്‍) ഏര്‍പ്പെടുത്തിയ 2023 ലെ ബെസ്റ്റ് ഇന്‍ ക്ലാസ് പാര്‍ട്ണര്‍ പുരസ്ക്കാരം ടെക്നോപാര്‍ക്കിലെ കമ്പനിയായ സാഫിന് ലഭിച്ചു. ബിഐഎഎന്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കോര്‍ ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നൂതനമായ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഭോക്താവിനുള്ള സേവനങ്ങള്‍ ഏകോപിപ്പിച്ചതും കണക്കിലെടുത്താണ് പുരസ്ക്കാരം. ബാങ്കിംഗ് സാങ്കേതികവിദ്യ ആവാസ വ്യവസ്ഥ, നൂതന കോര്‍ബാങ്കിംഗ് സംവിധാനം എന്നിവയിലേക്ക് പഴയ ഡാറ്റാബേസില്‍ നിന്നുള്ള വിവരങ്ങള്‍ അനുസ്യൂതം ഏകോപിപ്പിക്കുകയാണ് സാഫിന്‍ തയ്യാറാക്കിയ പ്ലാറ്റ്‌ഫോം ചെയ്യുന്നത്.

കോര്‍ബാങ്കിംഗ് സേവനങ്ങളും സാഫിന്‍റെ സാസ് പ്ലാറ്റ് ഫോമും തമ്മില്‍ സംയോജിപ്പിക്കുന്നതിന് അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ വെല്‍സ് ഫാര്‍ഗോയുമായി സാഫിന്‍ ധാരണയിലെത്തിയിരുന്നു. ഡാറ്റാ സംയോജന പ്രക്രിയ 50 ശതമാനത്തിലേറെ സരളമാക്കാന്‍ സാഫിന്‍റെ സാങ്കേതികവിദ്യ കൊണ്ട് സാധിച്ചു. പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കാനും അതിന്‍റെ മൂല്യനിര്‍ണയം നടത്താനുമുള്ള സമയം 70 ശതമാനത്തോളം കുറയ്ക്കാനും സാഫിന്‍ ഐഒ പ്ലാറ്റ് ഫോമിലൂടെ കഴിഞ്ഞിട്ടുണ്ട്. ഉപഭോക്താവിന് ഉത്തരവാദിത്തത്തോടെയുള്ള സേവനം നല്‍കുന്നതിന് ആധുനികവത്കരണത്തിലുള്ള വ്യക്തത വളരെ ആവശ്യമായിരുന്നുവെന്ന് വെല്‍സ് ഫാര്‍ഗോയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അലന്‍ വരാസോ പറഞ്ഞു. പുതിയ വിലനിര്‍ണയവും ഉത്പന്നത്തെ കുറിച്ചുള്ള ധാരണയും ഉപഭോക്താവിനെ എത്രയും വേഗം അറിയിക്കുന്നതും കമ്പനിയുടെ പ്രവര്‍ത്തനത്തിന്‍റെ നെടുംതൂണാണെന്നും അദ്ദേഹം പറഞ്ഞു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

ഡാറ്റായുടെ പരിധിയില്ലാത്ത ഏകോപനം ആധുനിക സോഫ്റ്റ് വെയര്‍ രംഗത്ത് സുപ്രധാനമാണ്. ബിഐഎഎന്‍ മാനദണ്ഡങ്ങളിലേക്ക് സാഫിന്‍ വന്നതോടെ വെല്‍സ് ഫാര്‍ഗോയുടെ താത്പര്യങ്ങളും സമാനമായെന്ന് കമ്പനിയിലെ എന്‍ജിനീയര്‍ ടോഡ് ഷ്മിറ്റര്‍ പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സാഫിന്‍ ഐഒ എന്ന പ്ലാറ്റ്‌ഫോം രൂപപ്പെടുത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബിഐഎഎന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹാന്‍സ് ടെസ്ലര്‍ പറഞ്ഞു. വെല്‍സ് ഫാര്‍ഗോയുടെ ബാങ്കിംഗില്‍ വളരെ മികച്ച പ്രതികരണം ഇതിലൂടെ ലഭിക്കുന്നുണ്ടെന്നും അദ്ദഹം പറഞ്ഞു.

പരമ്പരാഗതമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി കോര്‍ബാങ്കിംഗ് സേവനങ്ങളും സാഫിന്‍റെ സാസ് ഉത്പന്നവും തമ്മിലുള്ള ഏകോപനം ലഘൂകരിക്കാനായതിന്‍റെ സാക്ഷ്യപത്രമാണ് ഈ പുരസ്ക്കാരമെന്ന് സാഫിന്‍ ചീഫ് ടെക്നോളജി ഓഫീസര്‍ ഷാഹിര്‍ ദയ പറഞ്ഞു. ബാങ്കിംഗില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ബിഐഎഎന്‍ നല്‍കുന്ന പങ്ക് അമൂല്യമാണ്. കുറഞ്ഞ ചെലവ്, മികച്ച സമയലാഭം, ഉത്പന്നങ്ങളുടെ ശരിയായ ഉപയോഗം എന്നിവ കൈവരിക്കാന്‍ ഇതിലൂടെ വെല്‍സ് ഫാര്‍ഗോയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാനഡയിലെ വാന്‍കൂവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സാഫിന്‍. ഐഎന്‍ജി, സിഐബിസി, എച്എസ്ബിസി, വെല്‍സ് ഫാര്‍ഗോ, പിഎന്‍സി, എഎന്‍ഇസഡ് എന്നിവ ഇവരുടെ ഉപഭോക്താക്കളാണ്.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം
Maintained By : Studio3