Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആസാമിലും ഭരണത്തുടര്‍ച്ച : കോണ്‍ഗ്രസിന് നേട്ടം കൊയ്യാനായില്ല; സഖ്യം പരാജയം

ഗുവഹത്തി: പ്രവചനങ്ങള്‍ പോലെതന്നെ ആസാമില്‍ ഭരണത്തുടര്‍ച്ച നേടി ബിജെപിസഖ്യം. എന്നാല്‍ കഴിഞ്ഞതവണ നേടിയ സീറ്റുകളേക്കാള്‍ 11 സീറ്റുകള്‍ കുറവാണ് ഇക്കുറി സഖ്യം നേടിയത്. നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) യുടെ പ്രധാന പങ്കാളിയായ ഭാരതീയ ജനതാ പാര്‍ട്ടിക്ക് 60 സീറ്റുകള്‍ ലഭിച്ചു. 126 അംഗ നിയമസഭയില്‍ 75 സീറ്റുകള്‍ എന്‍ഡിഎ നേടി. ബിജെപിയുടെ പഴയ സഖ്യ കക്ഷിയായിരുന്ന അസം ഗണ പരിഷത്ത് (എജിപി)ഒന്‍പതു സീറ്റുകളാണ ് നേടിയത്. കഴിഞ്ഞതവണ ഇവര്‍ 14 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. എന്‍ഡിഎയിലെ പുതിയ സഖ്യകക്ഷി ബോഡോലാന്‍ഡ് അടിസ്ഥാനമാക്കിയുള്ള യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ ആറ് സീറ്റ് നേടി.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

15 വര്‍ഷം (2001 മുതല്‍ 2016 വരെ) ആസാം ഭരിച്ച കോണ്‍ഗ്രസിന് ഇത്തവണ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മൂന്ന് സീറ്റുകള്‍കൂടുതല്‍ നേടാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ് സഖ്യമായ ‘മഹാജോത്’ (മഹത്തായ സഖ്യം) പങ്കാളികള്‍ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എയുയുഡിഎഫ്) 16 സീറ്റുകള്‍ നേടി. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ബോഡോലാന്‍റ് പീപ്പിള്‍സ് ഫ്രണ്ട് (ബി.പി.എഫ്) ഇപ്പോള്‍ 10 പാര്‍ട്ടികളായ ‘മഹാജോട്ടിന്‍റെ’ സഖ്യ പങ്കാളിയാണ്.

മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉള്‍പ്പെടെ ബിജെപിയുടെ എല്ലാ പ്രമുഖ സ്ഥാനാര്‍ത്ഥികളും വിജയിച്ചു.കിഴക്കന്‍ ആസാമിലുള്ള ലോകത്തിലെ ഏറ്റവും വലിയ നദീ ദ്വീപായ മജുലിയില്‍ നിന്ന് സോനോവാള്‍ വിജയിച്ചു. മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുള്‍പ്പെടെ 13 മന്ത്രിമാര്‍ വിജയം കണ്ടു. നിരവധി പാര്‍ട്ടികളെ ഒരേകുടക്കീഴില്‍ കൊണ്ടുവന്ന് ബിജെപിയെ പുറത്താക്കുക എന്നതായിരുന്നു കോണ്‍ഗ്രസ് തന്ത്രം. എന്നാല്‍ അത് ജനം നിരാകരിക്കുന്ന കാഴ്ചയാണ് ആസാമില്‍ കാണാന്‍ സാധിച്ചത്. ചില വര്‍ഗീയ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടാക്കിയത് നുഴഞ്ഞുകയറ്റം വര്‍ധിപ്പിക്കുമെന്നായിരുന്നു ബിജെപി ആരോപിച്ചിത്. എന്നാല്‍ ഇതിന് കോണ്‍ഗ്രസ് മറുപടി നല്‍കിയിരുന്നില്ല. ബംഗാള്‍ കൈവിട്ടെങ്കിലും ആസാമില്‍ ഭരണം നിലനിര്‍ത്താനായത് നേട്ടമായി ബജെപി കരുതുന്നു.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി
Maintained By : Studio3