December 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രധാനമന്ത്രി 71,000 നിയമനക്കത്തുകൾ വിതരണം ചെയ്തു

1 min read
ന്യൂഡൽഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേശീയ തൊഴിൽ മേളയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിക്കപ്പെട്ടവർക്കുള്ള ഏകദേശം 71,000 നിയമനക്കത്തുകൾ അദ്ദേഹം വിതരണം ചെയ്തു. കേന്ദ്ര ഗവണ്മെന്റിനു കീഴിൽ ട്രെയിൻ മാനേജർ, സ്റ്റേഷൻ മാസ്റ്റർ, സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ, സ്റ്റെനോഗ്രാഫർ, ജൂനിയർ അക്കൗണ്ടന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, ഇൻകം ടാക്സ് ഇൻസ്പെക്ടർ, ടാക്സ് അസിസ്റ്റന്റ്, സീനിയർ ഡ്രാഫ്റ്റ്സ്മാൻ, ജെഇ/സൂപ്പർവൈസർ, അസിസ്റ്റന്റ് പ്രൊഫസർ, ടീച്ചർ, ലൈബ്രേറിയൻ, നഴ്സ്, പ്രൊബേഷണറി ഓഫീസർമാർ, പിഎ, എംടിഎസ് എന്നിങ്ങനെ വിവിധ തസ്തികകളിലാണു പുതിയ നിയമനങ്ങൾ. പുതുതായി നിയമിക്കപ്പെട്ടവർക്ക് ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലെ പുതിയ നിയമനങ്ങൾക്കു വേണ്ടിയുള്ള ഓൺലൈൻ ഓറിയന്റേഷൻ കോഴ്സായ ‘കർമയോഗി പ്രാരംഭ്’ വഴി സ്വയം പരിശീലനം നേടാനാകും. 45 സ്ഥലങ്ങൾ മേളയുമായി ഇന്ന് കൂട്ടിയിണക്കപ്പെട്ടു.
സദസിനെ അഭിസംബോധന ചെയ്യവേ, ബൈശാഖിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി രാഷ്ട്രത്തിന് ആശംസകൾ നേർന്നു. നിയമനപത്രം ലഭിച്ച ഉദ്യോഗാർഥികളെയും അവരുടെ കുടുംബാംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
വികസിത ഇന്ത്യ എന്ന ദൃഢനിശ്ചയം കൈവരിക്കുന്നതിന് യുവാക്കളുടെ കഴിവുകൾക്കും ഊർജത്തിനും ശരിയായ അവസരങ്ങൾ ഒരുക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത്‌മുതൽ അസംവരെയും ഉത്തർപ്രദേശ്‌മുതൽ മഹാരാഷ്ട്രവരെയും എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവണ്മെന്റിന്റെ നിയമനത്തിനുള്ള നടപടികൾ അതിവേഗം നടക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിൽ ഇന്നലെ മാത്രം 22,000-ത്തിലധികം അധ്യാപകർക്ക് നിയമനക്കത്തുകൾ കൈമാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “രാജ്യത്തെ യുവജനങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ തൊഴിൽ മേള.”
ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നു സൂചിപ്പിച്ച പ്രധാനമന്ത്രി, മാന്ദ്യത്തിന്റെയും മഹാമാരിയുടെയും ആഗോള വെല്ലുവിളികൾക്കിടയിൽ ലോകം ഇന്ത്യയെ തിളക്കമാർന്ന ഇടമായാണു കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. “പുതിയ സാധ്യതകൾക്കായി വാതിലുകൾ തുറക്കുന്ന നയങ്ങളും തന്ത്രങ്ങളുമായാണ് ഇന്നത്തെ പുതിയ ഇന്ത്യ നീങ്ങുന്നത്” – അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകാലങ്ങളിലെ പ്രതികരണാത്മക നിലപാടിൽ നിന്ന് വ്യത്യസ്തമായി സജീവമായ സമീപനമാണ് 2014നു ശേഷം ഇന്ത്യ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ മൂന്നാം ദശകം ഇന്ത്യയിൽ മുമ്പു സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തൊഴിലവസരങ്ങൾക്കും സ്വയംതൊഴിൽ അവസരങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചു. പത്തുവർഷം മുമ്പുപോലും നിലവിലില്ലാതിരുന്ന മേഖലകളാണു യുവാക്കൾ ഇപ്പോൾ കണ്ടെത്തുന്നത്” – പ്രധാനമന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പുകളുടെയും ഇന്ത്യൻ യുവാക്കളുടെ ഉത്സാഹത്തിന്റെയും ഉദാഹരണങ്ങൾ നിരത്തിയ പ്രധാനമന്ത്രി, സ്റ്റാർട്ടപ്പുകൾ പ്രത്യക്ഷമായും പരോക്ഷമായും 40 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന റിപ്പോർട്ടും പരാമർശിച്ചു. ഡ്രോണുകളും കായിക മേഖലയും പുതിയ തൊഴിലവസരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
Maintained By : Studio3