October 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഏപ്രിലില്‍ വ്യാവസായിക തൊഴിലാളികളുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം 5.14% ആയി കുറഞ്ഞു

1 min read

അഖിലേന്ത്യാ സിപിഐ-ഐഡബ്ല്യു (ഉപഭോക്തൃ വില സൂചിക-വ്യാവസായിക തൊഴിലാളികള്‍) 2021 ഏപ്രിലില്‍ മാര്‍ച്ചിലെ 119.6 പോയിന്‍റില്‍ നിന്ന് 0.5 പോയിന്‍റ് ഉയര്‍ന്ന് 120.1 പോയിന്‍റായി

ന്യൂഡെല്‍ഹി: വ്യാവസായിക തൊഴിലാളികളുടെ ചില്ലറ പണപ്പെരുപ്പം മാര്‍ച്ചിലെ 5.64 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 5.14 ശതമാനമായി കുറഞ്ഞു. ചില ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 5.45 ശതമാനമായിരുന്നു വ്യാവസായിക തൊഴിലാളികളുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം എന്നും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

  ജൈടെക്സ് ഗ്ലോബല്‍ 2024ൽ കേരള ഐടി പവലിയന്‍

ഭക്ഷ്യവിലക്കയറ്റം ഏപ്രിലില്‍ 4.78 ശതമാനമായിരുന്നു. മാര്‍ച്ചില്‍ ഇത് 5.36 ശതമാനമായിരുന്നു. 2020 ഏപ്രിലില്‍ ഇത് 6.56 ശതമാനമായിരുന്നു. അഖിലേന്ത്യാ സിപിഐ-ഐഡബ്ല്യു (ഉപഭോക്തൃ വില സൂചിക-വ്യാവസായിക തൊഴിലാളികള്‍) 2021 ഏപ്രിലില്‍ മാര്‍ച്ചിലെ 119.6 പോയിന്‍റില്‍ നിന്ന് 0.5 പോയിന്‍റ് ഉയര്‍ന്ന് 120.1 പോയിന്‍റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 0.92 ശതമാനം വര്‍ധന.

നിലവിലെ സൂചികയിലെ ഏറ്റവും ഉയര്‍ന്ന സമ്മര്‍ദ്ദം ഭക്ഷ്യ-ലഘുപാനീയ വിഭാഗത്തില്‍ നിന്നാണ്.

അര്‍ഹര്‍ ദാല്‍, മസൂര്‍ ദാല്‍, മല്‍സ്യം, ആട് മാംസം, കോഴിയിറച്ചി, മുട്ട-ഹെന്‍, ഭക്ഷ്യ എണ്ണകള്‍, ആപ്പിള്‍, വാഴ, മുന്തിരി, ലീച്ചി, ഓറഞ്ച്, പപ്പായ, ടീ ലീഫ്, ടീ ഹോട്ട് ഡ്രിങ്ക്, ബാര്‍ബര്‍ / ബ്യൂട്ടിഷ്യന്‍ നിരക്കുകള്‍, പുഷ്പങ്ങള്‍ / പുഷ്പമാലകള്‍, ഡോക്ടറുടെ ഫീസ്, റെയില്‍ നിരക്ക്, മോട്ടോര്‍ സൈക്കിളിന്‍റെ സേവന ചാര്‍ജുകള്‍, കേബിള്‍ ചാര്‍ജുകള്‍ എന്നിവ സൂചികയുടെ ഉയര്‍ച്ചയ്ക്ക് കാരണമായി. എന്നിരുന്നാലും, അരി, സവാള, കയ്പക്ക, ഡ്രം സ്റ്റിക്ക്, ലേഡി ഫിംഗര്‍, പര്‍വാല്‍, പാചക വാതകം, പെട്രോള്‍ തുടങ്ങിയ ഇനങ്ങള്‍ വിലക്കയറ്റത്തെ നിയന്ത്രിക്കുന്നതില്‍ പങ്കുവഹിച്ചു.

  സ്കൈസ്കാന്നറിന്‍റെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരവും

സൂചികയിലെ വര്‍ധന തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതാണ്.

Maintained By : Studio3