October 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഏപ്രില്‍ റിപ്പോര്‍ട്ട് : ഗ്രാമീണ തൊഴിലാളികളുടെ ചെറുകിട പണപ്പെരുപ്പത്തില്‍ ഇടിവ്

1 min read

ന്യൂഡെല്‍ഹി: കാര്‍ഷിക തൊഴിലാളികള്‍ക്കും ഗ്രാമീണ തൊഴിലാളികള്‍ക്കുമായുള്ള ചില്ലറ പണപ്പെരുപ്പം യഥാക്രമം 2.66 ശതമാനമായും 2.94 ശതമാനമായും കുറഞ്ഞു. പ്രധാനമായും ചില ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് ഇതിന് കാരണം.

സിപിഐ-എഎല്‍ (കാര്‍ഷിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് മാര്‍ച്ചിലെ 2.76 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 2.66 ശതമാനമായി കുറഞ്ഞു. സിപിഐ-ആര്‍എല്‍ (ഗ്രാമീണ തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക) 2.96 ശതമാനത്തില്‍ നിന്ന് 2.94 ശതമാനമായും കുറഞ്ഞുവെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

  ഐബിഎസ് സോഫ്റ്റ് വെയര്‍ ഡേറ്റ ആന്‍ഡ് എഐ കേന്ദ്രം

സിപിഐ-എഎല്‍, സിപിഐ-ആര്‍എല്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള ഭക്ഷ്യവിലക്കയറ്റം 2021 ഏപ്രിലില്‍ യഥാക്രമം 1.24 ശതമാനവും 1.54 ശതമാനവുമായിരുന്നു. സൂചികയിലെ മാറ്റം ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായ നിലയിലാണ്.

കാര്‍ഷിക തൊഴിലാളികളുടെ കാര്യത്തില്‍, 16 സംസ്ഥാനങ്ങളില്‍ 1-17 പോയിന്‍റുകളുടെ വര്‍ധനയും നാല് സംസ്ഥാനങ്ങളില്‍ 1-4 പോയിന്‍റുകളുടെ കുറവും രേഖപ്പെടുത്തി. 1,249 പോയിന്‍റുമായി തമിഴ്നാട് ഒന്നാമതെത്തി; 813 പോയിന്‍റുമായി ഹിമാചല്‍ പ്രദേശ് ഏറ്റവും താഴെയാണ്.

ഗ്രാമീണ തൊഴിലാളികളുടെ കാര്യത്തില്‍, 17 സംസ്ഥാനങ്ങളില്‍ 1-18 പോയിന്‍റുകളുടെ വര്‍ധനയും മൂന്ന് സംസ്ഥാനങ്ങളില്‍ 1-4 പോയിന്‍റുകളുടെ കുറവും രേഖപ്പെടുത്തി. 1,233 പോയിന്‍റുമായി തമിഴ്നാട് ഒന്നാമതെത്തി; 851 പോയിന്‍റുമായി ബീഹാര്‍ ഏറ്റവും താഴെയാണ്.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

സംസ്ഥാനങ്ങളില്‍ സിപിഐ-എഎല്‍, സിപിഐ-ആര്‍എല്‍ എന്നിവയുടെ ഏറ്റവും ഉയര്‍ന്ന വര്‍ധന യഥാക്രമം 17 പോയിന്‍റും 18 പോയിന്‍റുമായി പശ്ചിമ ബംഗാളിലാണ് രേഖപ്പെടുത്തിയത്. അരി, കടുക് എണ്ണ, വിറക്, മണ്ണെണ്ണ, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനവാണ് ഇതിന് പ്രധാന കാരണം.

Maintained By : Studio3