മഹാരാഷ്ട്രയില്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം
കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വിവിധ സംരംഭങ്ങളുടെ പ്രവര്‍ത്തനത്തിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
സ്വകാര്യ ഓഫിസുകളില്‍ ജീവനക്കാരുടെ സാന്നിധ്യം 50 ശതമാനത്തില്‍ കൂടരുതെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് ഓഫിസ് മേധാവിയാകും അന്തിമ തീരുമാനമെടുക്കുക.
നാടക തിയറ്ററുകള്‍ക്കും ഓഡിറ്റോറിയങ്ങള്‍ക്കും 50 ശതമാനം സീറ്റുകളില്‍ മാത്രമേ ആളെ പ്രവേശിക്കാനാകൂ. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശനമായി പിഴ ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്.