Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ കൈമാറ്റത്തിന് ആര്‍ബിഐ ലേലം ജൂണ്‍ 21ന്

1 min read

മുംബൈ: ഗവണ്‍മെന്‍റ് സെക്യൂരിറ്റികളുടെ കണ്‍വെര്‍ഷന്‍ അഥവാ സ്വിച്ച്ഓഫ് ജൂണ്‍ 21ന് ലേലത്തിലൂടെ നടത്തുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 2019 ഏപ്രില്‍ 22 മുതല്‍ റിസര്‍വ് ബാങ്ക് എല്ലാ മാസവും മൂന്നാമത്തെ തിങ്കളാഴ്ച സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ലേലം നടത്തുന്നുണ്ട്. മൊത്തം 10,000 കോടി രൂപ (മുഖവില) ലേലം ആണ് 21ന് നടത്തുകയെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

ലേലത്തില്‍ പങ്കെടുക്കുന്നവര്‍ കടപ്പത്ര സ്രോതസ്സിന്‍റെ അളവും സ്രോതസ്സിന്‍റെയും ലക്ഷ്യ സ്ഥാനത്തിന്‍റെയും വിലയും നല്‍കി ‘ഇ-കുബര്‍’ മാര്‍ഗത്തിലൂടെ ബിഡ്ഡുകള്‍ നല്‍കേണ്ടതുണ്ട്. ലേലത്തിനുള്ള ബിഡ് 2021 ജൂണ്‍ 21ന് രാവിലെ 10.30 മുതല്‍ രാവിലെ 11.30 വരെ ‘റിസര്‍വ് ബാങ്ക് ഓഫ് കോര്‍ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍’ (ഇ-കുബര്‍) സിസ്റ്റത്തില്‍ ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ സമര്‍പ്പിക്കണം.

  നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം

ലേലത്തിന്‍റെ ഫലം അതേ ദിവസം തന്നെ പ്രഖ്യാപിക്കുകയും 2021 ജൂണ്‍ 22 ന് (ചൊവ്വാഴ്ച) സെറ്റില്‍മെന്‍റ് നടക്കുകയും ചെയ്യുമെന്ന് കേന്ദ്രബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വ്യത്യസ്ത വിലകളെ അടിസ്ഥാനമാക്കിയുള്ള ലേലമാണ് നടക്കുകയെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

Maintained By : Studio3