December 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡിൽ ₹4,966.80 കോടി നിക്ഷേപിക്കാൻ അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി

1 min read

മുംബൈ: അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ (“എഡിഐഎ”) പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൽ (ആർആർവിഎല്ലിൽ)4,966.80 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നിക്ഷേപം ആർആർവിഎല്ലിനെ 8.381 ലക്ഷം കോടി രൂപയുടെ പ്രീ-മണി ഇക്വിറ്റി മൂല്യത്തിൽ വിലമതിക്കും, അതുവഴി ഇക്വിറ്റി മൂല്യത്തിൽ രാജ്യത്തെ  മികച്ച നാല് കമ്പനികളിൽ ഒന്നായി ആർആർവിഎല്ലിനെ മാറ്റും. എഡിഐഎയുടെ ഈ നിക്ഷേപത്തിലൂടെ എല്ലാ ഓഹരികളും കണക്കിലെടുക്കുമ്പോൾ ആർ‌ആർ‌വി‌എല്ലിലെ 0.59%  ഉടമസ്ഥത എ‌ഡി‌ഐഎയുടെ സ്വന്തമാകും.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിലെ നിക്ഷേപകർ എന്ന നിലയിൽ അവരുടെ തുടർച്ചയായ പിന്തുണയോടെ എഡിഐഎയുമായുള്ള തങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിൽ സന്തോഷമുണ്ടെന്ന് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇഷ മുകേഷ് അംബാനി പറഞ്ഞു. “ആഗോളതലത്തിൽ പതിറ്റാണ്ടുകൾ നീണ്ട മൂല്യനിർമ്മാണത്തിലെ അവരുടെ ദീർഘകാല അനുഭവം, ഇന്ത്യൻ റീട്ടെയിൽ മേഖലയെ ഞങ്ങളുടെ കാഴ്ചപ്പാടും പരിവർത്തനവും നടപ്പിലാക്കുന്നതിൽ കൂടുതൽ പ്രയോജനം ചെയ്യും. ഈ നിക്ഷേപം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലും തങ്ങളുടെ ബിസിനസ്സ് അടിസ്ഥാനകാര്യങ്ങളിലും തന്ത്രത്തിലും നിർവ്വഹണ ശേഷിയിലും അവർക്കുള്ള വിശ്വാസത്തിന്റെ കൂടുതൽ തെളിവാണ്”, അവർ കൂട്ടിച്ചേർത്തു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

അഭൂതപൂർവമായ വേഗതയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വിപണിയിൽ റിലയൻസ് റീട്ടെയിൽ ശക്തമായ വളർച്ച പ്രകടമാക്കിയിട്ടുണ്ടെന്ന് എഡിഐഎ പ്രൈവറ്റ് ഇക്വിറ്റീസ് ഡിപ്പാർട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹമദ് ഷാവൻ അൽദാഹേരി പറഞ്ഞു. “ഈ നിക്ഷേപം അതത് മേഖലകളെ മുന്നോട്ട് നയിക്കുന്ന ഞങ്ങളുടെ പോർട്ട്‌ഫോളിയോ കമ്പനികളെ പിന്തുണയ്‌ക്കുന്നതിനുള്ള  ലക്ഷ്യവുമായി ചേർന്ന് നിൽക്കുന്നു. റിലയൻസ് ഗ്രൂപ്പുമായി സഹകരിച്ച്, ഇന്ത്യയുടെ ചലനാത്മകവും അതിവേഗം വളരുന്നതുമായ ഉപഭോക്തൃ മേഖലയിലേക്കുള്ള ഞങ്ങളുടെ ഇടപെടൽ വർദ്ധിപ്പിക്കുന്നതിൽ സന്തോഷമുണ്ട്”, അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിക്ഷേപ ഇടപാടിൽ മോർഗൻ സ്റ്റാൻലി റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ സാമ്പത്തിക ഉപദേഷ്ടാവായും സിറിൽ അമർചന്ദ് മംഗൾദാസ്, ഡേവിസ് പോൾക്ക് & വാർഡ്‌വെൽ എന്നിവർ നിയമോപദേശകരായും പ്രവർത്തിച്ചു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ആർആർവിഎൽ ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്ന റീട്ടെയിൽ ബിസിനസ്സ് നടത്തുന്നു. 267 ദശലക്ഷം ഉപഭോക്താക്കൾക്ക് പലചരക്ക്, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, ഫാർമഉൽപ്പന്നങ്ങൾ എന്നിവ 8,500ലധികം സ്റ്റോറുകളും ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും വഴി എത്തിക്കുന്നു.

Maintained By : Studio3