October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എംഎസ്എംഇകളെ ഡിജിറ്റല്‍വത്കരണത്തിന് സഹായിച്ച് ജിയോ ബിസിനസ്

1 min read

സംയോജിത ഫൈബര്‍ കണക്റ്റിവിറ്റിയും ഡിജിറ്റല്‍ സൊല്യൂഷന്‍സും ചെറുകിട സ്ഥാപനകങ്ങള്‍ക്കു വേണ്ടി ജിയോ ബിസിനസ് പ്രദാനം ചെയ്യും

കൊച്ചി: ചെറുകിട വ്യവസായ (എംഎസ്എംഇ) ഉപഭോക്താക്കള്‍ക്ക് മാര്‍ക്കറ്റ് നിരക്കിന്‍റെ പത്തിലൊന്ന് നിരക്കില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതായി റിലയന്‍സ് ജിയോ. പ്രതിമാസം 901 രൂപ മുതലുള്ള നിരക്കില്‍ സെക്കന്‍ഡില്‍ 100 മെഗാബൈറ്റ് അപ്ലോഡ് വേഗതയും ഡൗണ്‍ലോഡ് വേഗതയുമുള്ള കണക്ഷനും പരിധിയില്ലാത്ത ഉപയോഗവും നേടാനാകുമെന്ന് കമ്പനി പറയുന്നു.

ജീവനക്കാരുടെ വിദൂര മാനേജ്മെന്‍റ്, വീഡിയോ കോണ്‍ഫറന്‍സിംഗ്, ഡിവൈസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സൊല്യൂഷന്‍സും ജിയോ പ്രതിമാസം 5,000 രൂപ വാടകയ്ക്ക് നല്‍കും. തങ്ങളുടെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പദ്ധതി 50 ശതമാനം വിലകുറഞ്ഞതാണെന്ന് കമ്പനി അറിയിച്ചു.

  ഐബിഎസ് സോഫ്റ്റ് വെയര്‍ ഡേറ്റ ആന്‍ഡ് എഐ കേന്ദ്രം

മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസുകളാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ അടിത്തറ. നിലവില്‍, ഒരു സംയോജിത ഡിജിറ്റല്‍ സേവന വാഗ്ദാനത്തിന്‍റെ അഭാവത്തിലും മറ്റ് പരിമിതികള്‍ മൂലവും ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ശക്തി പ്രയോജനപ്പെടുത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. ചെറുകിട ബിസിനസ്സുകള്‍ക്ക് സംയോജിത എന്‍റര്‍പ്രൈസ്-ഗ്രേഡ് വോയ്സ്, ഡാറ്റ സേവനങ്ങള്‍, ഡിജിറ്റല്‍ സൊല്യൂഷനുകള്‍, ഡിവൈസുകള്‍ എന്നിവ നല്‍കിക്കൊണ്ട് ജിയോ ബിസിനസ്സ് ഈ കുറവ് നികത്തുമെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഉപയോഗിക്കാന്‍ എളുപ്പമുള്ള ഈ പരിഹാരങ്ങള്‍ ബിസിനസ്സ് കാര്യക്ഷമമായി നടത്തുവാനും വലിയ സംരംഭങ്ങളുമായി മത്സരിക്കുവാനും സഹായിക്കും.

  ഈസ്റ്റേണ് അഞ്ചു മിനിറ്റ് ബ്രേക്ക് ഫാസ്റ്റ് ശ്രേണിയിൽ ആറ് പുതിയ ഉല്‍പന്നങ്ങള്‍

നിലവില്‍, ഒരു എംഎസ്എം ബിസിനസ് കണക്റ്റിവിറ്റി, ഉല്‍പ്പാദനക്ഷമത, ഓട്ടോമേഷന്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കായി പ്രതിമാസം 15,000 മുതല്‍ 20,000 രൂപ വരെ ചെലവഴിക്കുന്നു എന്നാണ് കണക്കാക്കുന്നത്.

ജിയോ ബിസിനസിലൂടെ, ദശലക്ഷക്കണക്കിന് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് അഭിവൃദ്ധിയിലേക്ക് നീങ്ങാനാകുമെന്നും, ഒരു പുതിയ ആത്മ നിര്‍ഭര്‍ ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിക്കുന്നതില്‍ ഇത് പങ്കുവഹിക്കുമെന്നും ജിയോ ഡയറക്ടര്‍ ആകാശ് അംബാനി അഭിപ്രായപ്പെട്ടു. ജിയോ ബിസിനസില്‍ 7 പുതിയ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

Maintained By : Studio3