Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ചെലവുകുറഞ്ഞ ലാപ്‌ടോപ്പ്, വരുന്നു ജിയോബുക്ക്

ബജറ്റ് സൗഹൃദ കംപ്യൂട്ടിംഗ് ഡിവൈസുകള്‍ തേടുന്നവര്‍ക്ക് മുന്നില്‍ ജിയോബുക്ക് അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്

മുംബൈ: ജിയോബുക്ക് എന്ന പേരില്‍ ചെലവുകുറഞ്ഞ ലാപ്‌ടോപ്പ് പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കി ജിയോഒഎസ് എന്ന സോഫ്റ്റ്‌വെയര്‍ സ്‌കിന്നിലായിരിക്കും ജിയോബുക്ക് പ്രവര്‍ത്തിക്കുന്നത്. ജിയോ ആപ്പുകള്‍ കൂടെയുണ്ടായിരിക്കും. 4ജി എല്‍ടിഇ സപ്പോര്‍ട്ട് നല്‍കുമെന്നും പറയപ്പെടുന്നു. റിലയന്‍സ് ജിയോയുടെ ചെലവുകുറഞ്ഞ ലാപ്‌ടോപ്പ് സംബന്ധിച്ച് 2018 മുതല്‍ സൂചനകള്‍ ലഭിച്ചിരുന്നു.

താങ്ങാവുന്ന നിരക്കിലുള്ള ഡാറ്റ പ്ലാനുകളിലൂടെയും കുറഞ്ഞ വിലയുള്ള ജിയോഫോണ്‍ വിപണിയിലെത്തിച്ചും ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ മുംബൈ ആസ്ഥാനമായ ടെലികോം സേവനദാതാക്കള്‍ക്ക് കഴിഞ്ഞിരുന്നു. ബജറ്റ് സൗഹൃദ കംപ്യൂട്ടിംഗ് ഡിവൈസുകള്‍ തേടുന്നവര്‍ക്ക് മുന്നില്‍ ജിയോബുക്ക് അവതരിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്. മാത്രമല്ല, മൊബീല്‍ ഫോണ്‍ ഉപയോക്താക്കള്‍ കൂടാതെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുകയാണ് റിലയന്‍സ് ജിയോ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലാപ്‌ടോപ്പുകള്‍ക്കും മറ്റും ഇപ്പോള്‍ ഡിമാന്‍ഡ് ഏറെയാണ്. ന്യൂ നോര്‍മല്‍ ജീവിത സാഹചര്യങ്ങളാണ് ഇതിന് കാരണങ്ങള്‍.

  റിലയൻസ് ജിയോ അറ്റാദായം 13% വർദ്ധിച്ച് 5,337 കോടി രൂപയായി

ചൈനീസ് നിര്‍മാതാക്കളായ ബ്ലൂബാങ്ക് കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുമായി പങ്കാളിത്തം സ്ഥാപിച്ചാണ് ജിയോബുക്ക് നിര്‍മിക്കുന്നത്. ജിയോബുക്ക് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരം. ഈ വര്‍ഷം ആദ്യ പകുതി വരെ പ്രവര്‍ത്തനങ്ങള്‍ തുടരും. ഏപ്രില്‍ പകുതിയോടെ പ്രൊഡക്റ്റ് വാലിഡേഷന്‍ ടെസ്റ്റിനായി പുതിയ ഡിവൈസ് പാകപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോബുക്ക് ലാപ്‌ടോപ്പിന്റെ ആദ്യ മാതൃകയുടെ ചിത്രവും പുറത്തുവന്നു. പുറത്തുവന്ന ലാപ്‌ടോപ്പിന്റെ ചിത്രത്തില്‍ വിന്‍ഡോസ് കീ കാണാം. എന്നാല്‍ പുതിയ ഡിവൈസ് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇത് ഉള്‍പ്പെടെയുള്ള നിലവിലെ വിവരങ്ങളില്‍ മാറ്റം വന്നേക്കാം.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

ജിയോബുക്കിന്റെ സ്‌പെസിഫിക്കേഷനുകള്‍ സംബന്ധിച്ചും പ്രതീക്ഷകളും ചര്‍ച്ചകളും തുടങ്ങി. 1366, 768 പിക്‌സല്‍ റെസലൂഷന്‍ ഡിസ്‌പ്ലേ ലഭിച്ചതാണ് ജിയോബുക്കിന്റെ നിലവിലെ പ്രോട്ടോടൈപ്പ്. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 665 എസ്ഒസി, സ്‌നാപ്ഡ്രാഗണ്‍ എക്‌സ്12 4ജി മോഡം എന്നിവ ലഭിക്കും. 2 ജിബി റാം, 32 ജിബി സ്റ്റോറേജ്, 4 ജിബി റാം, 64 ജിബി സ്‌റ്റോറേജ് എന്നിവ ഉള്‍പ്പെടെ വിവിധ വേരിയന്റുകളില്‍ ലാപ്‌ടോപ്പ് പരീക്ഷിച്ചിരുന്നു.

മിനി എച്ച്ഡിഎംഐ കണക്റ്റര്‍, ഡുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം. ത്രീ ആക്‌സിസ് ആക്‌സെലറോമീറ്റര്‍, ക്വാല്‍ക്കോം ഓഡിയോ ചിപ്പ് എന്നിവയും ഉണ്ടെന്ന് പറയപ്പെടുന്നു. ജിയോസ്‌റ്റോര്‍, ജിയോമീറ്റ്, ജിയോപേജസ് എന്നീ ആപ്പുകള്‍ പ്രീഇന്‍സ്റ്റാള്‍ഡ് ആയിരിക്കും. മൈക്രോസോഫ്റ്റ് ടീംസ്, മൈക്രോസോഫ്റ്റ് എഡ്ജ്, മൈക്രോസോഫ്റ്റ് ഓഫീസ് എന്നീ ആപ്പുകളും ഉണ്ടായിരിക്കും. ജിയോബുക്കിന്റെ വില, ലഭ്യത എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ വഴിയേ അറിയാം. ഈ വര്‍ഷം തന്നെ ബജറ്റ് സെഗ്‌മെന്റില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ
Maintained By : Studio3