September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

4കെ എച്ച്ഡിആര്‍ എല്‍ഇഡി സ്‌ക്രീനുകളോടെ റെഡ്മി സ്മാര്‍ട്ട് ടിവി എക്‌സ് സീരീസ്

50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് വലുപ്പങ്ങളില്‍ ലഭിക്കും. 32,999 രൂപ മുതലാണ് വില

റെഡ്മി സ്മാര്‍ട്ട് ടിവി എക്‌സ് സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതായി ഷവോമി പ്രഖ്യാപിച്ചു. 32,999 രൂപ (50 ഇഞ്ച്) മുതലാണ് വില. 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് എന്നീ മൂന്ന് വലുപ്പങ്ങളില്‍ എല്‍ഇഡി ടിവികള്‍ ലഭിക്കും. എല്ലാ വേരിയന്റുകള്‍ക്കും 4കെ എച്ച്ഡിആര്‍ എല്‍ഇഡി സ്‌ക്രീനുകള്‍ ലഭിച്ചു. സ്മാര്‍ട്ട് കണക്റ്റിവിറ്റിക്കായി ആന്‍ഡ്രോയ്ഡ് ടിവി 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് റെഡ്മി സ്മാര്‍ട്ട് ടിവി എക്‌സ് സീരീസ് പ്രവര്‍ത്തിക്കുന്നത്. 12 ബിറ്റ് ഡോള്‍ബി വിഷന്‍ ഫോര്‍മാറ്റ് വരെ എച്ച്ഡിആര്‍ സപ്പോര്‍ട്ട് ചെയ്യും. ഷവോമിയുടെ മി ടെലിവിഷനുകള്‍ പോലെ, സ്‌റ്റോക്ക് ആന്‍ഡ്രോയ്ഡ് ടിവി യുഐ കൂടാതെ പാച്ച്‌വോള്‍ യുഐ കൂടി ഉപയോഗിക്കുന്നതാണ് റെഡ്മി സ്മാര്‍ട്ട് ടിവി എക്‌സ് സീരീസ്.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

സമാന ഫീച്ചറുകള്‍ ലഭിച്ച മറ്റ് ടെലിവിഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എക്‌സ് സീരീസിന് താങ്ങാവുന്ന വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. എക്‌സ്50 വേരിയന്റിന് 32,999 രൂപയും എക്‌സ്55 വേരിയന്റിന് 38,999 രൂപയും എക്‌സ്65 വേരിയന്റിന് 57,999 രൂപയുമാണ് വില. എല്ലാ വേരിയന്റുകള്‍ക്കും സമാന സ്‌പെസിഫിക്കേഷനുകളും ഫീച്ചറുകളും ലഭിച്ചു. മാര്‍ച്ച് 25 ന് വില്‍പ്പന ആരംഭിക്കും. ആമസോണ്‍, ഷവോമി ഓണ്‍ലൈന്‍ സ്‌റ്റോര്‍ കൂടാതെ മി ഹോം, മി സ്റ്റുഡിയോ ഓഫ്‌ലൈന്‍ സ്‌റ്റോറുകളിലും ലഭിക്കും. വരും ആഴ്ച്ചകളില്‍ മി പാര്‍ട്ണര്‍ സ്റ്റോറുകളില്‍നിന്ന് ഓഫ്‌ലൈനായി വാങ്ങാന്‍ കഴിയും.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

ശ്രദ്ധേയമായ സ്‌പെസിഫിക്കേഷനുകള്‍, ഫീച്ചറുകള്‍ എന്നിവയോടെയാണ് റെഡ്മി സ്മാര്‍ട്ട് ടിവി എക്‌സ് സീരീസ് വരുന്നത്. ഡോള്‍ബി വിഷന്‍, എച്ച്ഡിആര്‍10 പ്ലസ് ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യും. കാഴ്ച്ചാ അനുഭവം വര്‍ധിപ്പിക്കുന്നതിനായി റിയാലിറ്റി ഫ്‌ളോ, വിവിഡ് പിക്ച്ചര്‍ എന്‍ജിന്‍ എന്നീ ഫീച്ചറുകള്‍ നല്‍കി. ഇന്‍ബില്‍റ്റ് സ്പീക്കറുകള്‍ക്കായി ഡോള്‍ബി ഓഡിയോ, ഇആര്‍ക്കിനായി ഡോള്‍ബി ആറ്റ്‌മോസ്, ഡിടിഎസ് വര്‍ച്ച്വല്‍:എക്‌സ് ഉള്‍പ്പെടെ വിവിധ സൗണ്ട് ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യും.

സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് ടിവി ലോഞ്ചര്‍ സഹിതം ആന്‍ഡ്രോയ്ഡ് ടിവി 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് റെഡ്മി സ്മാര്‍ട്ട് ടിവി എക്‌സ് സീരീസ് പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ട് ചെയ്യും. ബില്‍റ്റ് ഇന്‍ ഗൂഗിള്‍ ക്രോംകാസ്റ്റ് സവിശേഷതയാണ്. ഐഒടി ഉല്‍പ്പന്നങ്ങള്‍ക്കായി ‘മി ഹോം’ ആപ്പ് ലഭിച്ച കമ്പനിയുടെ ആദ്യ ഉല്‍പ്പന്നമാണ് റെഡ്മി സ്മാര്‍ട്ട് ടിവി എക്‌സ് സീരീസ്.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

64 ബിറ്റ് ക്വാഡ് കോര്‍ മീഡിയടെക് പ്രൊസസറാണ് കരുത്തേകുന്നത്. 2 ജിബി റാം, ആപ്പുകള്‍ക്കും ആപ്പ് ഡാറ്റയ്ക്കുമായി 16 ജിബി സ്റ്റോറേജ് ലഭിച്ചു. ഗെയിമിംഗ് സമയങ്ങളില്‍ മികച്ച പെര്‍ഫോമന്‍സ് ലഭിക്കുന്നതിന് ഓട്ടോ ലോ ലേറ്റന്‍സി മോഡ് (എഎല്‍എല്‍എം) സവിശേഷതയാണ്. ഒരു സപ്പോര്‍ട്ടിംഗ് ഇആര്‍ക്ക് സഹിതം മൂന്ന് എച്ച്ഡിഎംഐ 2.1 പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, ഡുവല്‍ ബാന്‍ഡ് വൈഫൈ കണക്റ്റിവിറ്റി, 3.5 എംഎം ഓഡിയോ കണക്റ്റിവിറ്റി, ബ്ലൂടൂത്ത് 5.0 എന്നിവ സീരീസിലെ എല്ലാ ടിവികള്‍ക്കും ലഭിച്ചു.

Maintained By : Studio3