September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫേസ്ബുക്ക് ന്യൂസ്ലെറ്റര്‍ ബിസിനസ് പരിഗണിക്കുന്നു

1 min read

സാന്‍ ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് ന്യൂസ് സമാരംഭിച്ചതിന് പിന്നാലെ, ന്യൂസ്ലെറ്റര്‍ ബിസിനസില്‍ നിന്ന് ധനസമ്പാദനം നടത്താന്‍ തയാറെടുക്കുകയാണ് സോഷ്യല്‍ മീഡിയ വമ്പനായ ഫേസ്ബുക്ക്. കൂടാതെ പുതിയ പബ്ലിഷിംഗ് പ്ലാറ്റ്ഫോമിനായി സ്വതന്ത്ര എഴുത്തുകാരുമായുള്ള പങ്കാളിത്തവും കമ്പനി പരിഗണിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫേസ്ബുക്കിന്‍റെ ന്യൂസ് ലെറ്റര്‍ പബ്ലിഷിംഗ് പ്ലാറ്റ്ഫോം ഉപയോക്താക്കള്‍ക്ക് സൗജന്യമായിരിക്കും. ഫേസ്ബുക്ക് പേജുകളുമായി സംയോജിപ്പിക്കാനാകുന്ന തരത്തിലാണ് ഇത് അവതരിപ്പിക്കുന്നത്.

പേജുകളുമായി കൂട്ടിച്ചേര്‍ക്കുന്നതിലൂടെ ടെക്സ്റ്റിനു പുറമേ തത്സമയ വീഡിയോകള്‍, ‘സ്റ്റോറികള്‍’ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ എന്നിങ്ങനെയുള്ള ഉള്ളടക്കങ്ങളും പ്രസിദ്ധീകരിക്കാന്‍ എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, ഉള്ളടക്ക പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് സാധിക്കും. യഥാര്‍ത്ഥ വെബ്സൈറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഉപകരണങ്ങളും പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തും.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്

‘ പ്ലാറ്റ്ഫോമിനുള്ളില്‍ ടൂളുകള്‍ സജ്ജമാക്കാന്‍ ഫേസ്ബുക്ക് പദ്ധതിയിടുന്നു, അത് എഴുത്തുകാര്‍ക്ക് അവരുടെ വെബ്സൈറ്റുകളും വാര്‍ത്താക്കുറിപ്പുകളും സൃഷ്ടിച്ച് സബ്സ്ക്രിപ്ഷനുകളിലൂടെ നസമ്പാദനം നടത്താനും മറ്റ് വരുമാന മാര്‍ഗങ്ങള്‍ തേടാനും അനുവദിക്കുന്നു,” ആക്സിയോസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്വിറ്ററും ഈ മേഖലയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. എഡിറ്റോറിയല്‍ വാര്‍ത്താക്കുറിപ്പുകള്‍ ആരംഭിക്കാനും പ്രസിദ്ധീകരിക്കാനും സൗജന്യമായി അനുവദിക്കുന്ന ഒരു ഇമെയില്‍ സേവനമായ റെവ്യൂ-വിനെ വെളിപ്പെടുത്താത്ത തുകയ്ക്ക് ട്വിറ്റര്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ സ്വന്തമാക്കിയിരുന്നു.

 

Maintained By : Studio3