September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റിയല്‍മി സ്മാര്‍ട്ട് ടിവി 4കെ പുറത്തിറക്കി

 43 ഇഞ്ച് വേരിയന്റിന് 27,999 രൂപയും 50 ഇഞ്ച് വേരിയന്റിന് 39,999 രൂപയുമാണ് വില  

ന്യൂഡെല്‍ഹി: റിയല്‍മി സ്മാര്‍ട്ട് ടിവി 4കെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് സ്‌ക്രീന്‍ വലുപ്പങ്ങളില്‍ ലഭിക്കും. 43 ഇഞ്ച് വേരിയന്റിന് 27,999 രൂപയും 50 ഇഞ്ച് വേരിയന്റിന് 39,999 രൂപയുമാണ് വില. ഫ്‌ളിപ്കാര്‍ട്ട്, റിയല്‍മി.കോം, പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ സ്മാര്‍ട്ട് ടിവി ലഭിക്കും. ജൂണ്‍ നാലിന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും.

ആന്‍ഡ്രോയ്ഡ് ടിവി 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് റിയല്‍മി സ്മാര്‍ട്ട് ടിവി 4കെ പ്രവര്‍ത്തിക്കുന്നത്. 3840, 2160 പിക്‌സല്‍ റെസലൂഷന്‍, 16:9 കാഴ്ച്ചാ അനുപാതം, 178 ഡിഗ്രി സ്‌ക്രീന്‍ വ്യൂവിംഗ് ആംഗിള്‍ എന്നിവ രണ്ട് സ്‌ക്രീന്‍ വലുപ്പങ്ങളുടെയും സവിശേഷതകളാണ്. ക്വാഡ് കോര്‍ മീഡിയടെക് എസ്ഒസിയാണ് കരുത്തേകുന്നത്. 2 ജിബി റാം, 16 ജിബി സ്‌റ്റോറേജ് ലഭിച്ചു.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

ഓഡിയോ വിശേഷങ്ങള്‍ പറഞ്ഞാല്‍, ആകെ 24 വാട്ട് ഔട്ട്പുട്ട് ലഭിക്കുന്ന നാല് സ്പീക്കര്‍ യൂണിറ്റുകള്‍ നല്‍കി. ഡോള്‍ബി വിഷന്‍, ഡോള്‍ബി ആറ്റ്‌മോസ്, ഡോള്‍ബി ഓഡിയോ, ഡിടിഎസ് എച്ച്ഡി സപ്പോര്‍ട്ട് ചെയ്യും. ഗൂഗിള്‍ അസിസ്റ്റന്റ് വഴി ഹാന്‍ഡ്‌സ് ഫ്രീ വോയ്‌സ് കണ്‍ട്രോളുകള്‍ക്കായി നാല് മൈക്രോഫോണുകള്‍ നല്‍കി.

ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ് തുടങ്ങിയവ പ്രീലോഡഡ് ആപ്പുകളാണ്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഉപയോഗിക്കാന്‍ കഴിയുന്നതുകൂടാതെ ബില്‍റ്റ് ഇന്‍ ക്രോംകാസ്റ്റ് സപ്പോര്‍ട്ട് മറ്റൊരു ഫീച്ചറാണ്. വൈഫൈ, ബ്ലൂടൂത്ത് 5.0, ഇന്‍ഫ്രാറെഡ് (ഐആര്‍), രണ്ട് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, ഒരു എച്ച്ഡിഎംഐ ആര്‍ക്ക് പോര്‍ട്ട്, ലാന്‍ (ഈതര്‍നെറ്റ്) പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. സാധാരണ എവി കണക്റ്റിവിറ്റി സാധ്യമാണ്. ഓപ്റ്റിക്കല്‍ ഓഡിയോ ഔട്ട് പോര്‍ട്ട് നല്‍കി.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

ബ്ലൂടൂത്ത് എനേബിള്‍ഡ് റിമോട്ട് കണ്‍ട്രോള്‍ കൂടെ ലഭിക്കും. ആമസോണ്‍ പ്രൈം വീഡിയോ, ഗൂഗിള്‍ അസിസ്റ്റന്റ്, നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ് എന്നിവ എളുപ്പത്തിലും വേഗത്തിലും ഉപയോഗിക്കുന്നതിന് റിമോട്ട് കണ്‍ട്രോളില്‍ നാല് ഹോട്ട്കീ നല്‍കി. 43 ഇഞ്ച് വേരിയന്റിന് സ്റ്റാന്‍ഡ് കൂടാതെ 960 എംഎം, 563 എംഎം, 76 എംഎം എന്നിങ്ങനെയാണ് വലുപ്പം. 6.5 കിലോഗ്രാമാണ് ഭാരം. 50 ഇഞ്ച് വകഭേദത്തിന്റെ വലുപ്പം സ്റ്റാന്‍ഡ് കൂടാതെ 1110 എംഎം, 647 എംഎം, 75 എംഎം എന്നിങ്ങനെയാണ്. 9.2 കിലോഗ്രാമാണ് ഭാരം.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്
Maintained By : Studio3