September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റിയല്‍മി 8 സീരീസ് പ്രീ-ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങി

1 min read
ഈ മാസം 24 നാണ് റിയല്‍മി 8, റിയല്‍മി 8 പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്
ന്യൂഡെല്‍ഹി: റിയല്‍മി 8, റിയല്‍മി 8 പ്രോ സ്മാര്‍ട്ട്‌ഫോണുകളുടെ പ്രീ-ഓര്‍ഡര്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിച്ചു. ഈ മാസം 24 നാണ് റിയല്‍മി 8 സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. റിയല്‍മി ഇന്ത്യയുടെ യൂട്യൂബ് ചാനലില്‍ 8 സീരീസിന്റെ ലോഞ്ച് സംബന്ധിച്ച ടീസര്‍ വീഡിയോ കൂടി ഇതിനിടെ പ്രത്യക്ഷപ്പെട്ടു. ഫോണുകളുടെ പ്രധാന സവിശേഷതകളും പുറത്തുവന്നു. റിയല്‍മി 8 സീരീസില്‍ 108 മെഗാപിക്‌സല്‍ കാമറ നല്‍കുമെന്നാണ് പുറത്തുവന്ന വിവരം.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

തിങ്കളാഴ്ച്ച (മാര്‍ച്ച് 15) ഉച്ചയ്ക്ക് 12 മണിക്കാണ് ഫ്‌ളിപ്കാര്‍ട്ടില്‍ പ്രീ-ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയത്. ‘ഇന്‍ഫിനിറ്റി’ വില്‍പ്പനയുടെ ഭാഗമായി മാര്‍ച്ച് 22 വരെ പ്രീ-ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും. ഫ്‌ളിപ്കാര്‍ട്ട് പേജ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്തശേഷം 1,080 രൂപയുടെ ഇലക്ട്രോണിക് ഗിഫ്റ്റ് വൗച്ചര്‍ വാങ്ങേണ്ടതായി വരും. റിയല്‍മി 8 സീരീസ് ഡിവൈസുകള്‍ ലോഞ്ച് ചെയ്യുന്ന മാര്‍ച്ച് 24 ന് വെബ്‌സൈറ്റ് വീണ്ടും സന്ദര്‍ശിക്കണം.

റിയല്‍മി 8 സീരീസ് പ്രീ-ബുക്ക് ചെയ്യുന്ന എല്ലാ ഉപയോക്താക്കള്‍ക്കും റിയല്‍മി ബഡ്‌സ് എയര്‍ നിയോ ടിഡബ്ല്യുഎസ് ഇയര്‍ഫോണുകളില്‍ 50 ശതമാനം വിലക്കിഴിവ് ലഭിക്കും. ഫ്‌ളിപ്കാര്‍ട്ട് ആപ്പില്‍ ടിഡബ്ല്യുഎസ് ഇയര്‍ഫോണുകള്‍ വാങ്ങുന്നതിന് ഡിസ്‌കൗണ്ട് കൂപ്പണ്‍ ലഭിക്കും. റിയല്‍മി 8 സീരീസ് ഫോണ്‍ ഏറ്റുവാങ്ങിയശേഷം പത്ത് ദിവസത്തിനുള്ളില്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളിലെ ഫ്‌ളിപ്കാര്‍ട്ട് ആപ്പില്‍ ഡിസ്‌കൗണ്ട് കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണ്‍ ഉപയോഗിച്ച് റിയല്‍മി ബഡ്‌സ് എയര്‍ നിയോ വാങ്ങുമ്പോള്‍ 1,499 രൂപ മാത്രമാണ് വില.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി
Maintained By : Studio3