അതിര്‍ത്തികളിലെ ഏതുവെല്ലുവിളികളും ഇന്ത്യ നേരിടും: പ്രതിരോധമന്ത്രി
ന്യൂഡെല്‍ഹി: ഒന്നിലധികം മുന്നണികളില്‍നിന്ന്് ഇന്ത്യ ഭീഷണികളും വെല്ലുവിളികളും നേരിടുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. എന്നാല്‍ ഏതുഭീഷണിയെയും തെറ്റിദ്ധാരണകളെയും നേരിടാനും പരാജയപ്പെടുത്താനും രാജ്യം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരേ സമയം പാക്കിസ്ഥാന്റെയും ചൈനയുടെയും അതിര്‍ത്തികളിലുണ്ടാകുന്ന സംഘര്‍ഷത്തെമുന്‍നിര്‍ത്തിയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരുരാജ്യം സ്‌പോണ്‍സര്‍സര്‍ചെയ്ത ഭീകരതക്ക് ഭീഷണിയിലാണ് രാജ്യമെന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെ യെലഹങ്ക എയര്‍ഫോഴ്‌സ് പരേഡ് ഗ്രൗണ്ടില്‍ ആരംഭിച്ച എയ്‌റോ ഇന്ത്യ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ്‌സിംഗ്.
ഇതുവരെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളുള്ള അതിര്‍ത്തികളില്‍ സ്ഥിതിഗതികള്‍ മാറ്റുന്നതിനായി ശക്തിപ്രയോഗിക്കേണ്ട നിര്‍ഭാഗ്യകരമായ അവസരങ്ങളും ഉണ്ടായതായി ചൈനയുമായുള്ള സംഘര്‍ഷത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
നമ്മുടെ ജനങ്ങളെയും പ്രദേശിക സമഗ്രതയെയും എന്തുവിലകൊടുത്തും സംരക്ഷിക്കാനുള്ള ഏതൊരു തെറ്റിദ്ധാരണയെയും നേരിടാനും പരാജയപ്പെടുത്താനും ഇന്ത്യ ജാഗ്രത പുലര്‍ത്തുകയാണ്. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യയും ചൈനയും ഒമ്പത് മാസമായി നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. പ്രശ്‌നം സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒരു പരോഗതിയും ഉണ്ടായിട്ടില്ല.
അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനും കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥനിയന്ത്രണ രേഖയില്‍ സൈന്യത്തെ കുറയ്ക്കുന്നതിനും ഇരുപക്ഷത്തെയും ഉദ്യോഗസ്ഥര്‍ ഒമ്പത് തവണയാണ് ചര്‍ച്ച നടത്തിയത്.