എന്‍ബിഎഫ്സികളുടെ ശരാശരി അടിസ്ഥാന നിരക്ക് 7.81%
1 min readബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും (എന്‍ബിഎഫ്സി) മൈക്രോ ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂഷനുകളും (-എംഎഫ്ഐ) ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വായ്പയെടുക്കുന്നവര്‍ക്ക് ബാധകമാക്കുന്ന ശരാശരി അടിസ്ഥാന നിരക്ക് 7.81 ശതമാനം ആയിരിക്കുമെന്ന് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) അറിയിച്ചു. നടപ്പു ത്രൈമാസത്തില്‍ ഈടാക്കുന്ന ശരാശരി അടിസ്ഥാന നിരക്ക് 7.96 ശതമാനമാണ്. ഏറ്റവും വലിയ അഞ്ച് വാണിജ്യ ബാങ്കുകളുടെ അടിസ്ഥാന നിരക്കിന്‍റെ ശരാശരിയെ ആസ്പദമാക്കി ഓരോ പാദത്തിലെയും അവസാന പ്രവൃത്തി ദിവസത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം റിസര്‍വ് ബാങ്ക് നല്‍കുന്നത്.