November 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

“2047ഓടെ ഇന്ത്യ ‘വികസിത ഭാരത’മായി മാറണമെന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം”: പ്രധാനമന്ത്രി

1 min read
ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മറുപടി നൽകി. ‘വികസിത ഭാരതം’ എന്ന കാഴ്ചപ്പാട് അവതരിപ്പിച്ച് ഇരുസഭകളെയും നയിച്ചതിന് രാഷ്ട്രപതിക്കു നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി മറുപടിപ്രസംഗം ആരംഭിച്ചത്.
“മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമയി പൗരന്മാർക്ക് ശാശ്വതമായ പ്രതിവിധികളേകുകയും അവരെ ശാക്തീകരിക്കുകയുമാണ് ഞങ്ങളുടെ ഗവണ്മെന്റിന്റെ ലക്ഷ്യം”- പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് മുൻകാലങ്ങളിലും ഗവണ്മെന്റിന്റെ ഉത്തരവാദിത്വമായിരുന്നെങ്കിലും അവയ്ക്കു വ്യത്യസ്ത മുൻഗണനകളും ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ഇന്ന് ഞങ്ങൾ പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിലേക്ക് നീങ്ങുകയാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു. ജലവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ ഉദാഹരണം നൽകി, പ്രതീകാത്മകതയ്ക്കു പകരം, ജല അടിസ്ഥാന സൗകര്യങ്ങൾ, ജലപരിപാലനം, ഗുണനിലവാര നിയന്ത്രണം, ജലസംരക്ഷണം, ജലസേചന നവീകരണം എന്നിവയുടെ സമഗ്രമായ സമീപനമാണ് നടപ്പാക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. സമാനമായ നടപടികൾ സ്വീകരിച്ച് സാമ്പത്തിക ഉൾപ്പെടുത്തലിലും ഡിബിടിയിലും ജൻധൻ-ആധാർ-മൊബൈൽ വഴിയും, അടിസ്ഥാന സൗകര്യ ആസൂത്രണം, നടപ്പാക്കൽ എന്നിവയിൽ  പിഎം ഗതിശക്തി ആസൂത്രണ പദ്ധതി വഴിയും ശാശ്വത പരിഹാരങ്ങൾ സൃഷ്ടിച്ചു.
“ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളുടെയും വ്യാപ്തിയുടെയും വേഗതയുടെയും പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ ശക്തിയാൽ രാജ്യത്തെ തൊഴിൽ സംസ്കാരം രൂപാന്തരപ്പെട്ടിട്ടുണ്ടെന്നും വേഗത വർധിപ്പിക്കുന്നതിലും അതിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിലും ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“മഹാത്മാഗാന്ധി ‘ശ്രേയ്’ (അർഹത), ‘പ്രിയ’ (പ്രിയപ്പെട്ട) എന്നൊക്കെ പറയാറുണ്ടായിരുന്നു. ‘ശ്രേയ്’യുടെ (അർഹത) പാതയാണ് ഞങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്”- പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റ് തെരഞ്ഞെടുത്ത പാത വിശ്രമത്തിന് മുൻഗണന നൽകുന്ന പാതയല്ലെന്നും സാധാരണക്കാരുടെ സ്വപ്നങ്ങൾ നിറവേറ്റുന്നതിനായി രാവും പകലും അക്ഷീണം പ്രയത്നിക്കുന്ന പാതയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘ആസാദി കാ അമൃത് കാലി’ൽ സമ്പൂർണത കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ് ഗവണ്മെന്റ് കൈക്കൊണ്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ ഗുണഭോക്താക്കൾക്കും 100 ശതമാനം ആനുകൂല്യങ്ങളും എത്തിക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ അദ്ദേഹം ആവർത്തിച്ചു. “ഇതാണ് യഥാർത്ഥ മതേതരത്വം. ഇത് വിവേചനവും അഴിമതിയും ഇല്ലാതാക്കുന്നു”- ശ്രീ മോദി പറഞ്ഞു.
“പതിറ്റാണ്ടുകളായി ഗോത്രവർഗ സമൂഹങ്ങളുടെ വികസനം അവഗണിക്കപ്പെട്ടിരുന്നു. ഞങ്ങൾ മുൻതൂക്കം നൽകിയത് അവരുടെ ക്ഷേമത്തിനാണ്”- പ്രധാനമന്ത്രി പറഞ്ഞു.  അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തു ഗോത്ര ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചെന്നും ഗോത്ര ക്ഷേമത്തിനായി സമഗ്രമായ ശ്രമങ്ങൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
  ശ്രദ്ധേയമായി ഡബ്ല്യുടിഎം കേരള ടൂറിസം പവലിയന്‍
Maintained By : Studio3