October 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യൻ റെയിൽവേ മൊത്തം ബ്രോഡ് ഗേജ് ശൃംഖലയുടെ 81.51% വൈദ്യുതീകരണം പൂർത്തിയാക്കി

1 min read

ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തിൽ (2022 സെപ്റ്റംബർ വരെ), ഇന്ത്യൻ റെയിൽവേ 851 റൂട്ട് കിലോമീറ്റർ (RKMs) വൈദ്യുതീകരണം കൈവരിച്ഛ് 51.4% വർധന രേഖപ്പെടുത്തി. 2021-22 സാമ്പത്തിക വർഷത്തിൽ,  വൈദ്യുതീകരണം നടന്നത് 562 റൂട്ട് കിലോമീറ്ററിൽ ആയിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ 6,500 RKM വൈദ്യുതീകരണം ആണ് ലക്ഷ്യമിടുന്നത്.

2021-22 കാലഘട്ടത്തിൽ ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ 6,366 RKM കളുടെ റെക്കോർഡ് വൈദ്യുതീകരണം നേടിയെടുത്തു എന്നത് എടുത്തുപറയേണ്ടതാണ്. നേരത്തെ, 2020-21 കാലയളവിൽ 6,015 RKM ആയിരുന്നു ഉയർന്ന വൈദ്യുതീകരണം. 30.09.2022 ലെ കണക്കനുസരിച്ച്, ഇന്ത്യൻ റയിൽവെയുടെ 65,141 RKM (KRCL ഉൾപ്പെടെ) വരുന്ന BG ശൃംഖലയുടെ, 53,098 RKM വൈദ്യുതീകരിച്ചു. ഇത് മൊത്തം BG ശൃംഖലയുടെ 81.51% ആണ്.

  ഐബിഎസ് സോഫ്റ്റ് വെയര്‍ ഡേറ്റ ആന്‍ഡ് എഐ കേന്ദ്രം
Maintained By : Studio3