പുതിയ ടിഡബ്ല്യുഎസ് ഇയര്‍ഫോണുകള്‍ പുറത്തിറക്കി പിട്രോണ്‍
1 min readബാസ്ബഡ്‌സ് വിസ്റ്റ, ബാസ്ബഡ്‌സ് പ്രോ അവതരിപ്പിച്ചു. യഥാക്രമം 1,299 രൂപയും 1,199 രൂപയുമാണ് വില
ന്യൂഡെല്‍ഹി: പിട്രോണ്‍ ബാസ്ബഡ്‌സ് വിസ്റ്റ, പിട്രോണ്‍ ബാസ്ബഡ്‌സ് പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ഫോണുകള്‍ക്ക് യഥാക്രമം 1,299 രൂപയും 1,199 രൂപയുമാണ് വില.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഡിയോ ബ്രാന്‍ഡായ പിട്രോണ്‍ താങ്ങാവുന്ന വിലയിലും പ്രധാനപ്പെട്ട ഫീച്ചറുകളോടെയുമാണ് പുതിയ ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. വളരെയധികം മല്‍സരാധിഷ്ഠിതമായ എന്‍ട്രി ലെവല്‍ വയര്‍ലെസ് ഓഡിയോ സെഗ്മെന്റില്‍ പിട്രോണ്‍ വലിയ പ്രതീക്ഷകളോടെയാണ് പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചത്.
പിട്രോണ്‍ ബാസ്ബഡ്‌സ് പ്രോ ഇയര്‍ഫോണുകളുടെ ചാര്‍ജിംഗ് കേസില്‍ ഡിജിറ്റല്‍ ബാറ്ററി ഇന്‍ഡിക്കേറ്റര്‍ നല്‍കി. ‘ക്യുഐ’ വയര്‍ലെസ് ചാര്‍ജിംഗ് സവിശേഷതയോടെയാണ് പിട്രോണ്‍ ബാസ്ബഡ്‌സ് വിസ്റ്റ വരുന്നത്. ബോക്‌സിനകത്ത് 5 വാട്ട് വയര്‍ലെസ് ചാര്‍ജര്‍ ലഭിക്കും.
മിതമായ വിലയില്‍ ഇയര്‍ഫോണുകളും വയര്‍ലെസ് ചാര്‍ജറും ലഭിക്കുന്നതിനുള്ള സുവര്‍ണാവസരമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. പിട്രോണ്‍ ബാസ്ബഡ്‌സ് പ്രോ ടിഡബ്ല്യുഎസ് ഇയര്‍ഫോണുകള്‍ക്ക് ടച്ച്കണ്‍ട്രോളുകള്‍ സവിശേഷതയാണ്. ചാര്‍ജിംഗ് നില വ്യക്തമാക്കുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേയുള്ളതാണ് ഇയര്‍ഫോണുകളുടെ ചാര്‍ജിംഗ് കേസ്.
മല്‍സരാധിഷ്ഠിത വില കൂടാതെ, രണ്ട് ഹെഡ്‌സെറ്റുകളും ഫീച്ചറുകളാല്‍ സമൃദ്ധമാണ്. വയര്‍ലെസ് ചാര്‍ജര്‍ കൂടാതെ പിട്രോണ്‍ ബാസ്ബഡ്‌സ് വിസ്റ്റയില്‍ കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് 5.1 നല്‍കി. മൈക്രോ യുഎസ്ബി കേബിള്‍ വഴി ചാര്‍ജ് ചെയ്യാം. പിട്രോണിന്റെ രണ്ട് പുതിയ ഹെഡ്‌സെറ്റുകളും ആമസോണില്‍നിന്ന് വാങ്ങാം.