പ്രിന്‍ററുകളില്‍ ആധിപത്യം നിലനിര്‍ത്തി എച്ച്പി
ഇന്ത്യയുടെ മൊത്തം ഹാര്‍ഡ്കോപ്പി പെരിഫെറല്‍സ് (എച്ച്സിപി) വിപണിയില്‍ 2020ലും എച്ച്പി ഇന്‍ക് മേധാവിത്വം നിലനിര്‍ത്തി. 40.2 ശതമാനം വിപണി വിഹിതമാണ് കഴിഞ്ഞ വര്‍ഷം കമ്പനിക്കുള്ളത്. ചരക്കുനീക്കത്തില്‍ 22.1 ശതമാനം വാര്‍ഷിക വളര്‍ച്ച എച്ച്പി നേടിയെന്നും ഐഡിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്‍ക്ജെറ്റ് വിഭാഗമാണ് കഴിഞ്ഞ വര്‍ഷം പ്രിന്‍റര്‍വിപണിയിലെ വളര്‍ച്ചയെ നയിച്ചത്. ഈ വിഭാഗത്തില്‍ 51.7 ശതമാനം വളര്‍ച്ചയോടെ 33.8 ശതമാനം വിപണി വിഹിതം സ്വന്തമാക്കാന്‍ എച്ച്പിക്കായി. 26.2 ശതമാനം വിപണി വിഹിതത്തോടെ എപ്സണ്‍ ആണ് കഴിഞ്ഞ വര്‍ഷം രാജ്യത്തെ പ്രിന്‍റര്‍ വിപണിയില്‍ രണ്ടാം സ്ഥാനക്കാരായത്.