വൈദ്യുതി ആവശ്യകത സര്‍വകാല ഉയരത്തില്‍
ന്യൂഡെല്‍ഹി: രാജ്യത്തെ മൊത്തം വൈദ്യുതി ആവശ്യകത ഇന്നതെ 185.82 ജിഗാവാട്ട് (ജിഡബ്ല്യു) എന്ന റെക്കോഡിലെത്തിയെന്ന് വൈദ്യുതി സെക്രട്ടറി എസ് എന്‍ സഹായ് പറഞ്ഞു. ‘വൈദ്യുതി ആവശ്യകത വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. രാജ്യവ്യാപകമായ ആവശ്യകതയില്‍ മറ്റൊരു റെക്കോര്‍ഡ് – 185.82 ജിഗാവാട്ട് ഇന്ന് രാവിലെ 9: 35 മണിക്ക് രേഖപ്പെടുത്ത്. 2020 ഡിസംബര്‍ 30ന് രേഖപ്പെടുത്തിയ 182.89 ജിഗാവാട്ട് ആയിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത,’ സഹായ് ഒരു ട്വീറ്റില്‍ പറഞ്ഞു.
മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യം 170.97 ജിഗാവാട്ട് ആയിരുന്നു. കൊറോണ വൈറസ് മഹാമാകി ഉയര്‍ന്ന ആഘാതമേല്‍പ്പിച്ച വാണിജ്യ, വ്യാവസായിക മേഖലകളെ ആവശ്യകത വര്‍ധിക്കുന്ന തരത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ വീണ്ടെടുപ്പ് പ്രകടമാകുന്നതിന്റെ സൂചനയായാണ് നിലവിലെ കണക്കുകള്‍ വിലയിരുത്തപ്പെടുന്നത്.
പകര്‍ച്ചവ്യാധി മൂലം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഉയര്‍ന്ന ഊര്‍ജ്ജ ആവശ്യകത ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. 2020 സെപ്റ്റംബര്‍ മുതല്‍ വൈദ്യുതി ആവശ്യകതയില്‍ വീണ്ടെടുപ്പ് പ്രകടമായി തുടങ്ങി. പരമാവധി വൈദ്യുതി ആവശ്യം സെപ്റ്റംബറില്‍ 1.7 ശതമാനവും ഒക്ടോബറില്‍ 3.4 ശതമാനവും നവംബറില്‍ 3.5 ശതമാനവും ഡിസംബറില്‍ 7.3 ശതമാനവും വര്‍ധിച്ചു.
കൂടുല്‍ ഓഫിസുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്നത് വൈദ്യുതി ആവശ്യകത വരും മാസങ്ങളിലും കൂടുതല്‍ ഉയരത്തിലെത്താന്‍ കാരണമായേക്കും.