December 25, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സുപ്രീംകോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും പ്രതികരണം തേടി

1 min read

ന്യൂഡെല്‍ഹി: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷമുള്ള അക്രമത്തെക്കുറിച്ച് പ്രത്യേക അന്വേഷണസംഘത്തിന്‍റെ (എസ്ഐടി) അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയില്‍ സുപ്രീംകോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും പ്രതികരണം തേടി. ടിഎംഎസി പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടതായി ആരോപിക്കപ്പെടുന്ന അക്രമത്തെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉടനടി ആശ്വാസം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വിവിധ മനുഷ്യാവകാശ കമ്മീഷനുകള്‍ ഈ അക്രമത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടെന്നും ആ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണമെന്ന് കോടതിയെ പ്രേരിപ്പിച്ചതായും പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പിങ്കി ആനന്ദ്, ജസ്റ്റിസുമാരായ വിനീത് ശരണ്‍, ബി. ആര്‍. ഗവായി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ അഭ്യര്‍ത്ഥിച്ചു.

  നാസ സ്പേസ് ആപ്സ് ചലഞ്ച്: നേട്ടവുമായി കേരള സ്റ്റാർട്ടപ്പുകൾ

നാടുകടത്തപ്പെട്ട സ്ത്രീകളെ ദേശീയ വനിതാ കമ്മീഷന്‍ സഹായിച്ചിട്ടുണ്ട്. ആനന്ദിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് എന്‍എച്ച്ആര്‍സിയും ദേശീയ വനിതാ കമ്മീഷനും സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ കക്ഷിചേരാന്‍ സാമൂഹ്യ പ്രവര്‍ത്തകനായ അരുണ്‍ മുഖര്‍ജിയും മറ്റ് നാല് പേരെയും കോടതി അനുവദിച്ചു.തുടര്‍ന്നാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ബെഞ്ച് നോട്ടീസ് നല്‍കിയത്. കൂടുതല്‍ വാദത്തിനായി കേസ് ജൂണിലേക്കുമാറ്റി.

സംസ്ഥാനത്ത് രാഷ്ട്രീയ അതിക്രമങ്ങളും ലക്ഷ്യമിട്ട കൊലപാതകങ്ങളും അന്വേഷിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരു എസ്ഐടി രൂപീകരിക്കണമെന്ന് ഹര്‍ജി സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നു. “ഭരണകൂടം സ്പോണ്‍സര്‍ ചെയ്ത അക്രമത്തെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ ജനങ്ങളുടെ പലായനം അവരുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട ഗുരുതരമായ മാനുഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്, അവിടെ അവര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം നല്‍കിയിട്ടുള്ള മൗലികാവകാശങ്ങള്‍ ലംഘിച്ച് പരിതാപകരമായ അവസ്ഥയില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു”,ഹര്‍ജിയില്‍ പറയുന്നു.ഇതേ കാരണങ്ങളാണ് മുഖര്‍ജിയും മറ്റുള്ളവരും പറയുന്നത്. “പശ്ചിമ ബംഗാളിലെ സ്ഥിതി വളരെ അസ്ഥിരവും രാഷ്ട്രീയമായി പ്രേരിതവുമായി മാറിയിരിക്കുന്നു, വ്യക്തികളുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും എതിരെ കടുത്ത പ്രത്യാഘാതങ്ങള്‍ ഇവിടെ സംഭവിക്കുന്നു.ഈ ഘട്ടത്തില്‍ കോടതിയുടെ ഇടപെടല്‍ അടിയന്തരമായി ആവശ്യമാണ്” എന്ന് ഹര്‍ജിയില്‍ പറയുന്നു.

  'ഇന്നൊവേഷന്‍ ട്രെയിന്‍': യാത്രികരായി 950 ലധികം യുവസംരംഭകര്‍

പോലാസ് ഇവിടെ വെറും കാഴ്ചക്കാരാണ്. എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്ന് അവര്‍ ഇരകളെ നിരുത്സാഹപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ബോംബാക്രമണം, കൊലപാതകം, കൂട്ട ബലാത്സംഗം, തീവെയ്പ്, തട്ടിക്കൊണ്ടുപോകല്‍, കൊള്ള, നശീകരണം, പൊതു സ്വത്ത് നശിപ്പിക്കല്‍ എന്നിവ ബംഗാളില്‍ അരങ്ങേറി. ഈ അക്രമങ്ങള്‍ ജനമനസ്സില്‍ വ്യാപകമായ ഭയത്തിനും ഭീകരതയ്ക്കും കാരണമായി.അതിനാല്‍ ആത്യന്തികമായി സംസ്ഥാനത്തെ സാധാരണക്കാര്‍ ് വീട് വിട്ട് പോകാന്‍ നിര്‍ബന്ധിതരായി.

Maintained By : Studio3