Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മോദി-ബൈഡന്‍ ടെലിഫോണ്‍ സംഭാഷണം

1 min read

‘ഇന്തോ-പസഫിക് മേഖലയില്‍ സഹകരണം ഉറപ്പാക്കും’

ന്യൂയോര്‍ക്ക്്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ടെലിഫോണില്‍ സംഭാഷണം നടത്തി. തീവ്രവാദത്തിനെതിരെ പോരാടുന്നതിലും കോവിഡ് മഹാമാരിയെ പരാജയപ്പെടുത്തുന്നതിലും ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ ആഗോള സമ്പദ്‌വ്യവസ്ഥ, പ്രാദേശിക സമഗ്രത ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങി നിരവധി വിഷയങ്ങളില്‍ സൂക്ഷ്മമായി പ്രവര്‍ത്തിക്കാന്‍ ധാരണയായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. മേഖലാവിഷയങ്ങളും ഇരു രാജ്യങ്ങളും പ്രഥമ പരിഗണന നല്‍കുന്ന വിഷയങ്ങളും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററില്‍ അറിയിച്ചു.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

സ്വതന്ത്രമായ ഇന്തോ-പസഫിക് മേഖലക്കായി ഇരു രാജ്യങ്ങളും സഹകരിക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കള്‍ അംഗീകരിച്ചു. ആഗോള ഭീകരതക്കെതിരെയും ആഗോള വെല്ലുവിളികള്‍ നേരിടുന്നതുസംബന്ധിച്ചും ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് വൈറ്റ് ഹൗസ് പറയുന്നു. ഇന്തോ-പസഫിക് മേഖലയിലും അതിനപ്പുറത്തും കൂടുതല്‍ സമാധാനത്തിനും സുരക്ഷയ്ക്കും തന്ത്രപരമായ പങ്കാളിത്തം ഏകീകരിക്കാന്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രിയും ട്വീറ്റുചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും സഹകരണം കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണത്തില്‍ മ്യാന്‍മാറിലെ സൈനിക അട്ടിമറിയും വിഷയമായി. ജനാധിപത്യ പ്രക്രിയയും നിയമവാഴ്ചയും മ്യാന്‍മാറില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യവും ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. ലോകമെമ്പാടുമുള്ള ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് തന്റെ വിദേശ നയത്തിന്റെ അടിസ്ഥാനമായിരിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കി.

  പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ

ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധത യുഎസ്-ഇന്ത്യ ബന്ധത്തിന്റെ അടിത്തറയാണെന്നും ബൈഡന്‍ പറഞ്ഞു. എന്നാല്‍ ചൈനയെ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ല. ട്രംപിന്റെ കാലത്ത് പുനരുജ്ജീവിപ്പിച്ച ഇന്തോ-പസഫിക് മേഖലയുടെ പ്രാധാന്യവും ക്വാഡ് രാജ്യങ്ങളുടെ സഖ്യവും അദ്ദേഹം മോദിയുമായി ചര്‍ച്ച ചെയ്തു.

Maintained By : Studio3