Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നുണകള്‍ക്ക് ആയുസ്സില്ല – പ്രകാശ് ജാവദേക്കര്‍

1 min read
തിരുവനന്തപുരം: രാജ്യത്തെ ജനാധിപത്യം, ഫെഡറലിസം, വൈവിദ്ധ്യം എന്നിവ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ അപടകടത്തിലാണെന്ന നുണപ്രചാരണങ്ങള്‍ക്ക് ആയുസ്സ് കുറവാണെന്ന് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയും ബിജെപിയുടെ കേരളത്തിലെ ചുമതലക്കാരനുമായ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഇന്ത്യയെക്കുറിച്ചുള്ള പുനര്‍ചിന്ത-എന്‍റെ വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നോ, രണ്ടോ, മൂന്നോ തവണ നിങ്ങള്‍ക്ക് നുണ പ്രചരിപ്പിക്കാം. പക്ഷെ അതിന് ആയുസ്സുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനാധിപത്യവും അടിസ്ഥാനമൂല്യങ്ങളും എപ്പോഴും സുരക്ഷിതമാണ്. എല്ലാവരുടെയും ക്ഷേമത്തിനാണ് ഞങ്ങളുടെ പരിശ്രമം. എല്ലാവരെയും ബഹുമാനിക്കുന്നു. രാജ്യത്തെ പൗരന്‍മാര്‍ക്ക് മതത്തിന്‍റെ പേരില്‍ വിവേചനമുണ്ടാകില്ല. സാംസ്ക്കാരികമായി നാം പുലര്‍ത്തിവന്ന എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാരമ്പര്യത്തില്‍ നാം അഭിമാനിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി
ബിജെപിയുടെ കീഴില്‍ രാജ്യത്തെ സാമ്പത്തികരംഗം മികച്ച രീതിയില്‍ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഇന്ത്യ പരാജയപ്പെട്ടവരുടെ നാടാണെന്ന പ്രചാരണം നടത്തുന്നു.

90 കോടി വോട്ടര്‍മാരില്‍ 70 ശതമാനവും വോട്ടു രേഖപ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യ. ആരെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് നല്ല ബോധ്യമുണ്ട്. കേവല ഭൂരിപക്ഷമുള്ള സര്‍ക്കാരാണ് 2014 മുതല്‍ രാജ്യം ഭരിക്കുന്നതെന്ന ഓര്‍മ്മ വേണം. ഫെഡറലിസത്തെ തകര്‍ക്കുകയാണെന്ന ആരോപണവും സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നിഷേധിക്കുയാണെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്.

വികലമായ ചിത്രമാണ് മോദിവിരുദ്ധര്‍ അവതരിപ്പിക്കുന്നത്. ജനാധിപത്യത്തിലൂടെ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ കഴിയാത്തവര്‍ പ്രധാനമന്ത്രിക്ക് നിശ്ചിത കാലാവധി വേണമെന്ന ഭരണഘടനാ ഭേദഗതി കൊണ്ടു വരണമെന്ന് വാദിക്കുന്നു. നെഹ്റുവിന്‍റെയോ, ഇന്ദിരാഗാന്ധിയുടേയോ കാലത്ത് ഇത് ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

ബജറ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമാണോയെന്ന ചോദ്യത്തിന് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന്‍റെ 100-ാം വര്‍ഷത്തില്‍ രാജ്യത്തെ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുന്നത് വിഭാവനം ചെയ്താണ് ഓരോ ബജറ്റും അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമി അക്ഷരോത്സവത്തില്‍ എടുത്തിരിക്കുന്ന പാരിസ്ഥിതിക സംരക്ഷണ നടപടികളെ അദ്ദേഹം വാനോളം പുകഴ്ത്തി. രാജ്യത്തെ മറ്റ് പരിപാടികള്‍ക്ക് മാതൃകയാക്കാവുന്നതാണ് ഇവിടെ സ്വീകരിച്ചിരിക്കുന്ന പരിസ്ഥിതി സൗഹൃദ നടപടികള്‍. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ ശ്രേയാംസ് കുമാറിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
Maintained By : Studio3