ഗൂഗിള്‍ ഫോട്ടോസില്‍ സൗജന്യ അണ്‍ലിമിറ്റഡ് സ്‌റ്റോറേജ് ഇനിയില്ല
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”16″]ഇനി മുതല്‍ കംപ്രസ്ഡ് ഫോട്ടോകള്‍ ഉള്‍പ്പെടെ അപ്‌ലോഡ് ചെയ്യുന്ന എല്ലാ ഫോട്ടോകളും ഓരോരുത്തരുടെയും ഗൂഗിള്‍ ഡ്രൈവിന്റെ സ്‌റ്റോറേജ് പരിധിയില്‍ രേഖപ്പെടുത്തും[/perfectpullquote] മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: വര്‍ഷങ്ങളായി സൗജന്യമായി അണ്‍ലിമിറ്റഡ് ഫോട്ടോകള്‍ ബാക്ക്അപ്പ് ചെയ്യാനുള്ള സൗകര്യമാണ് ഗൂഗിള്‍ ഫോട്ടോസ് ലഭ്യമാക്കിയിരുന്നത്. എന്നാല്‍ ജൂണ്‍ ഒന്ന് മുതല്‍ സൗജന്യ അണ്‍ലിമിറ്റഡ് സ്‌റ്റോറേജ് സൗകര്യം ലഭിക്കില്ല. ഇനി മുതല്‍ കംപ്രസ്ഡ് ‘സ്റ്റോറേജ് സേവര്‍’ ഫോട്ടോകള്‍ ഉള്‍പ്പെടെ അപ്‌ലോഡ് ചെയ്യുന്ന എല്ലാ ഫോട്ടോകളും ഓരോരുത്തരുടെയും ഗൂഗിള്‍ ഡ്രൈവിന്റെ സ്‌റ്റോറേജ് പരിധിയില്‍ രേഖപ്പെടുത്തും. എന്നാല്‍ ഗൂഗിളിന്റെ ‘പിക്‌സല്‍’ ഫോണുകളില്‍നിന്നുള്ള ഫോട്ടോകള്‍ക്ക് ഇത് ബാധകമല്ല.
അതേസമയം, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്ഥലം വേണമെങ്കില്‍ ‘ഗൂഗിള്‍ വണ്‍’ പ്ലാനുകള്‍ വഴി ഡ്രൈവ് സ്‌പേസ് പ്രയോജനപ്പെടുത്താം. പ്രതിമാസം നിശ്ചിത തുക നല്‍കി 100 ജിബി മുതല്‍ 2 ടിബി വരെയുള്ള പ്ലാനുകള്‍ വാങ്ങാം. ഇതിനിടെ, ഗൂഗിള്‍ ഫോട്ടോസിലെ ആവശ്യമില്ലാത്ത ഫോട്ടോകള്‍ പ്രത്യേക ടൂള്‍ വഴി ഡിലീറ്റ് ചെയ്യാന്‍ കഴിയും. ഉപയോക്താക്കള്‍ സാധാരണയായി നീക്കം ചെയ്യുന്ന മങ്ങിയ സ്‌നാപ്‌ഷോട്ടുകളും സ്‌ക്രീന്‍ഷോട്ടുകളും മറ്റും ഈ ടൂള്‍ കണ്ടെത്തും. സ്‌റ്റോറേജ് ആവശ്യകത സംബന്ധിച്ച കാലത്തിന്റെ പോക്കിന് അനുസരിച്ചാണ് സൗജന്യ അണ്‍ലിമിറ്റഡ് സ്‌റ്റോറേജ് സൗകര്യം ഒഴിവാക്കാനുള്ള തീരുമാനമെന്ന് കഴിഞ്ഞ നവംബറില്‍ കമ്പനി വ്യക്തമാക്കിയിരുന്നു.
അറ്റാച്ച്മെന്റുകളായി ജിമെയിലില്‍ ലഭിക്കുന്ന ഫോട്ടോകള്‍ ഇനി നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക് സേവ് ചെയ്യാമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ജിമെയിലില്‍ ‘സേവ് ടു ഫോട്ടോസ്’ എന്ന പുതിയ ബട്ടണ്‍ നല്‍കി. എന്നാല്‍ ജെപെഗ് ഫോര്‍മാറ്റില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ സേവ് ചെയ്യാനാണ് തല്‍ക്കാലം കഴിയുന്നത്. മറ്റ് ഫോര്‍മാറ്റുകള്‍ എപ്പോള്‍ സപ്പോര്‍ട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയില്ല. അറ്റാച്ച്മെന്റുകളുടെ പ്രിവ്യൂ സമയത്ത്, ‘ആഡ് ടു ഡ്രൈവ്’ ബട്ടണിന്റെ കൂടെയാണ് ഇപ്പോള്‍ സേവ് ടു ഫോട്ടോസ് ബട്ടണ്‍ കാണുന്നത്.
പുതിയ ഫീച്ചര്‍ നല്‍കിയതോടെ, ഇനി ജെപെഗ് ഇമേജുകള്‍ ഡൗണ്‍ലോഡ് ചെയ്തശേഷം മാന്വലായി ഗൂഗിള്‍ ഫോട്ടോസില്‍ ബാക്ക്അപ്പ് ചെയ്യേണ്ട ആവശ്യം വരില്ല. എന്നാല്‍ മറ്റ് ഫോര്‍മാറ്റുകളിലുള്ള ഇമേജുകളും വീഡിയോകളും ആല്‍ബങ്ങളായി സൂക്ഷിക്കുന്നതിനും ക്ലൗഡില്‍ ബാക്ക്അപ്പ് ചെയ്യുന്നതിനും മാന്വലായി ഗൂഗിള്‍ ഫോട്ടോസില്‍ അപ്ലോഡ് ചെയ്യുന്നത് തുടരണം. പുതിയ ഫീച്ചര്‍ ഡിഫോള്‍ട്ടായി ഓണ്‍ ആയിരിക്കും. എല്ലാ വര്‍ക്ക്സ്പേസ് ഉപയോക്താക്കള്‍ക്കും ജി സ്യൂട്ട് ബേസിക്, ബിസിനസ് ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭിക്കും. പേഴ്സണല്‍ ഗൂഗിള്‍ എക്കൗണ്ട് ഉടമകള്‍ക്കും ‘സേവ് ടു ഫോട്ടോസ്’ ഫീച്ചര്‍ ലഭ്യമായിരിക്കും.
ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്ഥലം വേണമെങ്കില്‍ ‘ഗൂഗിള്‍ വണ്‍’ പ്ലാനുകള്‍ വഴി ഡ്രൈവ് സ്‌പേസ് പ്രയോജനപ്പെടുത്താം