Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പത്ത് സ്മാര്‍ട്ട് ടിവി മോഡലുകളുമായി ഫിലിപ്‌സ്

1 min read
നാല് സീരീസുകളിലാണ് (8200, 7600, 6900, 6800) പുതിയ സ്മാര്‍ട്ട് ടിവികള്‍ പുറത്തിറക്കിയത്

ഫിലിപ്‌സ് ബ്രാന്‍ഡ് ലൈസന്‍സിയായ ടിപിവി ടെക്‌നോളജി ഇന്ത്യയില്‍ പത്ത് സ്മാര്‍ട്ട് ടിവി മോഡലുകള്‍ അവതരിപ്പിച്ചു. വിവിധ സ്‌ക്രീന്‍ വലുപ്പങ്ങളില്‍ ലഭിക്കും. എച്ച്ഡിആര്‍10പ്ലസ് സപ്പോര്‍ട്ട് ചെയ്യുന്നതും ഡോള്‍ബി ഓഡിയോ അനുഭവം ലഭിക്കുന്നതുമായ ടിവികളാണ് അവതരിപ്പിച്ചത്. 8200, 7600, 6900, 6800 എന്നീ നാല് സീരീസുകളിലാണ് പുതിയ സ്മാര്‍ട്ട് ടിവികള്‍ പുറത്തിറക്കിയത്. 8200, 6900 സീരീസ് ആന്‍ഡ്രോയ്ഡ് ടിവികളാണെങ്കില്‍ 7600, 6800 സീരീസുകളിലേത് സ്വന്തമായ ‘സാഫി സ്മാര്‍ട്ട് ഒഎസ്’ ഉപയോഗിക്കുന്നതാണ്. ആന്‍ഡ്രോയ്ഡ് ടിവി മോഡലുകളില്‍ ഗൂഗിള്‍ അസിസ്റ്റന്റ് സൗകര്യം ഉണ്ടായിരിക്കും. കാലാവസ്ഥ പ്രവചനങ്ങളും ഏറ്റവും പുതിയ വാര്‍ത്തകളും അതിവേഗം അറിയുന്നതിനും ശബ്ദം ഉപയോഗിച്ച് സ്മാര്‍ട്ട് ഡിവൈസുകള്‍ നിയന്ത്രിക്കുന്നതിനും സാധിക്കും. സാഫി ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ടിവികളില്‍ ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയും.

70പിയുടി8215 (70 ഇഞ്ച്), 65പിയുടി8215 (65 ഇഞ്ച്), 55പിയുടി8215 (55 ഇഞ്ച്), 50പിയുടി8215(50 ഇഞ്ച്) എന്നീ നാല് മോഡലുകളാണ് 8200 സീരീസില്‍ ഉള്‍പ്പെടുന്നത്. യഥാക്രമം 1,49,990 രൂപയും 1,19,990 രൂപയും 89,990 രൂപയും 79,990 രൂപയുമാണ് വില. അതേസമയം, 7600 സീരീസില്‍ രണ്ട് മോഡലുകളാണ് വിപണിയിലെത്തിച്ചത്. 58പിയുടി7605 (58 ഇഞ്ച്), 50പിയുടി7605 (50 ഇഞ്ച്) മോഡലുകള്‍ക്ക് യഥാക്രമം 89,990 രൂപയും 69,990 രൂപയും വില നിശ്ചയിച്ചു. 43പിഎഫ്ടി6915 (43 ഇഞ്ച്), 32പിഎച്ച്ടി6915 (32 ഇഞ്ച്) എന്നീ രണ്ട് മോഡലുകള്‍ ഉള്‍പ്പെടുന്നതാണ് 6900 സീരീസ്. യഥാക്രമം 44,990 രൂപയും 27,990 രൂപയുമാണ് വില. 6800 സീരീസിലെ 43പിഎഫ്ടി6815 (43 ഇഞ്ച്) മോഡലിന് 35,990 രൂപയും 32പിഎച്ച്ടി6815 (32 ഇഞ്ച്) മോഡലിന് 21,990 രൂപയുമാണ് വില. രാജ്യത്തെ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍നിന്നും വിവിധ ഓഫ്‌ലൈന്‍ റീട്ടെയ്‌ലര്‍മാരില്‍നിന്നും ഫിലിപ്‌സ് സ്മാര്‍ട്ട് ടിവികള്‍ വാങ്ങാന്‍ കഴിയും.

  ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിൽ മികച്ച സാധ്യതകള്‍

ഫിലിപ്‌സ് ടിവി 8200 സീരീസ്

‘ബോര്‍ഡര്‍ലെസ്’ ഡിസൈന്‍ സഹിതം 4കെ യുഎച്ച്ഡി ഡിസ്‌പ്ലേ ലഭിച്ചതാണ് 8200 സീരീസ്. ഡോള്‍ബി വിഷന്‍, ഡോള്‍ബി ആറ്റ്‌മോസ് ഉള്ളടക്കം സപ്പോര്‍ട്ട് ചെയ്യും. ഗൂഗിള്‍ അസിസ്റ്റന്റ് സഹിതമാണ് സ്മാര്‍ട്ട് ടിവികള്‍ വരുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ഫിലിപ്‌സ് ടിവി ആപ്പ് ഗാലറി ഉപയോഗിക്കാം. എച്ച്ഡിആര്‍10പ്ലസ് സപ്പോര്‍ട്ട് മറ്റൊരു സവിശേഷതയാണ്. സ്വന്തമായി വികസിപ്പിച്ചതും പിക്ച്ചര്‍ ക്വാളിറ്റി മെച്ചപ്പെടുത്തുന്നതുമായ പി5 പിക്ച്ചര്‍ പെര്‍ഫക്റ്റ് എന്‍ജിനാണ് കരുത്തേകുന്നത്. മറ്റ് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ടിവികള്‍ പോലെ, സ്വന്തം സ്മാര്‍ട്ട്‌ഫോണില്‍നിന്ന് വീഡിയോകളും ഫോട്ടോകളും പ്ലേ ചെയ്യുന്നതിന് ക്രോംകാസ്റ്റ് സപ്പോര്‍ട്ട് നല്‍കിയതാണ് ഫിലിപ്‌സ് ടിവി 8200 സീരീസ്. സൗണ്ട്ബാറുകളും ഹെഡ്‌ഫോണുകളും വയര്‍ലെസ്സായി കണക്റ്റ് ചെയ്യുന്നതിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി നല്‍കി.

  കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ്

ഫിലിപ്‌സ് ടിവി 7600 സീരീസ്

‘സാഫി സ്മാര്‍ട്ട്’ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫിലിപ്‌സ് ടിവി 7600 സീരീസ് പ്രവര്‍ത്തിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ് ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയും. മിറാകാസ്റ്റ് ഉപയോഗിച്ച് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീന്‍ ടിവിയില്‍ പ്രതിഫലിപ്പിക്കാം. 4കെ യുഎച്ച്ഡി ഡിസ്‌പ്ലേ, എച്ച്ഡിആര്‍10പ്ലസ് സപ്പോര്‍ട്ട്, ഡോള്‍ബി വിഷന്‍, ഡോള്‍ബി ആറ്റ്‌മോസ് പൊരുത്തം എന്നിവ ലഭിച്ചതാണ് 7600 സീരീസിലെ സ്മാര്‍ട്ട് ടിവികള്‍. വയര്‍ലെസ് കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് നല്‍കി.

ഫിലിപ്‌സ് ടിവി 6900 സീരീസ്

  സാങ്കേതിക പുരോഗതി യുവാക്കള്‍ നേരിടുന്ന വെല്ലുവിളി: ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട് -2024

8200 സീരീസ് പോലെ ആന്‍ഡ്രോയ്ഡ് ടിവികളാണ് 6900 സീരീസില്‍ ഉള്‍പ്പെടുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ട് ലഭിച്ചു. ഡോള്‍ബി ഡിജിറ്റല്‍ പ്ലസ് ഓഡിയോ സപ്പോര്‍ട്ട്, ‘പിക്‌സല്‍ പ്ലസ് എച്ച്ഡി’ ഡിസ്‌പ്ലേ ടെക്‌നോളജി എന്നിവ സവിശേഷതകളാണ്. ബില്‍റ്റ് ഇന്‍ ക്രോംകാസ്റ്റ് ലഭിച്ചു. ഫുള്‍ എച്ച്ഡി, എച്ച്ഡി എന്നിവയാണ് ഡിസ്‌പ്ലേ റെസലൂഷന്‍ ഓപ്ഷനുകള്‍.

ഫിലിപ്‌സ് ടിവി 6800 സീരീസ്

ഫുള്‍ എച്ച്ഡി, എച്ച്ഡി എന്നീ ഡിസ്‌പ്ലേ റെസലൂഷന്‍ ഓപ്ഷനുകളിലാണ് ഫിലിപ്‌സ് ടിവി 6800 സീരീസ് വരുന്നത്. സാഫി സ്മാര്‍ട്ട് ഒഎസ് ഉപയോഗിക്കുന്നു. എച്ച്ഡിഎംഐ വഴി 20 മില്ലിസെക്കന്‍ഡില്‍ താഴെയാണ് ലേറ്റന്‍സി. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീന്‍ പ്രതിഫലിപ്പിക്കുന്നതിന് മിറാകാസ്റ്റ് നല്‍കി.

Maintained By : Studio3