വിലക്കയറ്റ സൂചികയോട് ചേര്‍ന്ന പെന്‍ഷന്‍ സ്‌കീമുകള്‍ പരിഗണനയില്‍
ന്യൂഡെല്‍ഹി: വിലക്കയറ്റ സൂചികയുമായി ബന്ധിക്കപ്പെട്ട പെന്‍ഷന്‍ സ്‌കീമുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിക്കുകയാണെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഐ).
ഫ്‌ലോട്ടിംഗ് റേറ്റ് ആന്വിറ്റി ഉല്‍പ്പന്നത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ടെന്ന ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പതിനേഴാമത് വാര്‍ഷിക ഉച്ചകോടിയില്‍ സംസാരിക്കവേ ഐആര്‍ഡിഐ ചെയര്‍മാന്‍ സുഭാഷ് ഖുന്തിയ പറഞ്ഞു.
”മൊത്തത്തിലുള്ള പലിശ നിരക്ക് കുറയുമ്പോള്‍ പൊതുവായ ജീവിതച്ചെലവും കുറവായിരിക്കും. പലിശ നിരക്ക് ഉയരുമ്പോള്‍ ജീവിതച്ചെലവും ഉയര്‍ന്നതായിരിക്കും, ”ഖുന്തിയ പറഞ്ഞു. പണപ്പെരുപ്പത്തിന്റെ സാഹചര്യത്തില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.