October 5, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജെഎക്‌സ്, ജെഎസ് സീരീസ് ടിവികളുമായി പാനസോണിക്

32 ഇഞ്ച് മുതല്‍ 65 ഇഞ്ച് വരെയുള്ള പതിനൊന്ന് മോഡലുകളാണ് പുറത്തിറക്കിയത്

പാനസോണിക് ജെഎക്‌സ്, ജെഎസ് സീരീസ് ടിവികള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 32 ഇഞ്ച് മുതല്‍ 65 ഇഞ്ച് വരെയുള്ള പതിനൊന്ന് പുതിയ മോഡലുകളാണ് പുറത്തിറക്കിയത്. ജെഎക്‌സ്850, ജെഎക്‌സ്750, ജെഎക്‌സ്650, ജെഎക്‌സ്660 എന്നിവ പാനസോണിക് ജെഎക്‌സ് സീരീസിന്റെ ഭാഗമാണ്. ജെഎസ്660, ജെഎസ്650 എന്നിവ ജെഎസ് സീരീസില്‍ ഉള്‍പ്പെടുന്നു. 4കെ, ഫുള്‍ എച്ച്ഡി റെസലൂഷന്‍ പാനലുകള്‍ സവിശേഷതകളാണ്. സൂപ്പര്‍ ബ്രൈറ്റ് പ്ലസ്, അക്യുവ്യൂ ഡിസ്‌പ്ലേ, ഹെക്‌സ ക്രോമ ഡ്രൈവ്, ഡോള്‍ബി വിഷന്‍ തുടങ്ങിയവ ഫീച്ചറുകളാണ്. വിവിധ ഉപകരണങ്ങള്‍ക്കിടയില്‍ കണക്റ്റഡ് അനുഭവം ലഭിക്കുന്നതിന് പാനസോണിക് തങ്ങളുടെ ‘മിര്‍ഐ’ എഐഒടി സാങ്കേതികവിദ്യ നല്‍കി.

50,990 രൂപ മുതല്‍ 1,29,990 രൂപ വരെയാണ് പാനസോണിക് ജെഎക്‌സ് സീരീസിന്റെ വില. പാനസോണിക് ജെഎസ് സീരീസ് ടിവികളുടെ വില 25,490 രൂപ മുതല്‍ 43,990 രൂപ വരെ. ജെഎക്‌സ് സീരീസില്‍ ഏഴ് മോഡലുകളും ജെഎസ് സീരീസില്‍ നാല് മോഡലുകളും ഉള്‍പ്പെടുന്നു. പാനസോണിക് ഇന്ത്യ വെബ്‌സൈറ്റില്‍ നിന്ന് വാങ്ങാന്‍ കഴിയും.

  നെറ്റ്വര്‍ക്ക് സുരക്ഷ ശക്തമാക്കാൻ വോഡഫോണ്‍ ഐഡിയ

ടിഎച്ച് 55ജെഎക്‌സ്850, ടിഎച്ച് 65ജെഎക്‌സ്850, ടിഎച്ച് 43ജെഎക്‌സ്750, ടിഎച്ച് 55ജെഎക്‌സ്750, ടിഎച്ച് 65ജെഎക്‌സ്750, ടിഎച്ച് 43ജെഎക്‌സ്660, ടിഎച്ച് 43ജെഎക്‌സ്650 എന്നിവയാണ് പാനസോണിക് ജെഎക്‌സ് സീരീസില്‍ ഉള്‍പ്പെടുന്നത്. പേരുകള്‍ സൂചിപ്പിക്കുന്നതുപോലെ, 43 ഇഞ്ച് മുതല്‍ 65 ഇഞ്ച് വരെയാണ് ഈ ടിവികളുടെ ഡിസ്‌പ്ലേ വലുപ്പങ്ങള്‍. ഇവയെല്ലാം 4കെ മോഡലുകളാണ്. ടിഎച്ച് 42ജെഎസ്660, ടിഎച്ച് 32ജെഎസ്660, ടിഎച്ച് 42ജെഎസ്650, ടിഎച്ച് 32ജെഎസ്650 എന്നിവയാണ് പാനസോണിക് ജെഎസ് സീരീസില്‍ ഉള്‍പ്പെടുന്നത്. 32 ഇഞ്ച് മുതല്‍ 42 ഇഞ്ച് വരെ വലുപ്പമുള്ളവയാണ് ഈ ടിവികള്‍. എച്ച്ഡി റെസലൂഷന്‍ നല്‍കിയതാണ് 32 ഇഞ്ച് മോഡലുകളെങ്കില്‍ ഫുള്‍ എച്ച്ഡി റെസലൂഷന്‍ ലഭിച്ചതാണ് 42 ഇഞ്ച് മോഡലുകള്‍. ആന്‍ഡ്രോയ്ഡ് ടിവി 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ജെഎക്‌സ് സീരീസ് പ്രവര്‍ത്തിക്കുന്നത്. ജെഎസ് സീരീസ് ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്ഡ് ടിവി 9 ഓപ്പറേറ്റിംഗ് സിസ്റ്റമാണ്.

  ടെക്നോപാര്‍ക്ക് കമ്പനിക്ക്‌ മികച്ച വനിതാ തൊഴില്‍ദാതാവിനുള്ള അവാര്‍ഡ്

‘ആക്യുവ്യൂ ഡിസ്‌പ്ലേ’ സാങ്കേതികവിദ്യ, ‘ഹെക്‌സ ക്രോമ ഡ്രൈവ്’ കളര്‍ എന്‍ജിന്‍, വൈഡ് കളര്‍ ഗാമറ്റ് (ഡബ്ല്യുസിജി) കവറേജ്, മൈക്രോ ഡിമ്മിംഗ് എന്നിവ ലഭിച്ചതാണ് പാനസോണിക് ജെഎക്‌സ് സീരീസിലെ 55 ഇഞ്ച്, 65 ഇഞ്ച് മോഡലുകള്‍. എല്ലാ മോഡലുകള്‍ക്കും എച്ച്ഡിആര്‍ സപ്പോര്‍ട്ട് ലഭിച്ചു. ‘ഹെക്‌സ ക്രോമ ഡ്രൈവ്’ കളര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഡോള്‍ബി വിഷന്‍, എച്ച്ഡിആര്‍10പ്ലസ്, നോയ്‌സ് റിഡക്ഷന്‍, 4കെ അപ്‌സ്‌കെയിലിംഗ് എന്നീ ഫീച്ചറുകള്‍ ലഭിച്ചതാണ് ടിഎച്ച് 55ജെഎക്‌സ്850, ടിഎച്ച് 65ജെഎക്‌സ്850 മോഡലുകള്‍. സീരീസിലെ മറ്റ് മോഡലുകള്‍ക്ക് നോയ്‌സ് റിഡക്ഷന്‍, 4കെ അപ്‌സ്‌കെയിലിംഗ് എന്നിവ മാത്രം നല്‍കി. 43 ഇഞ്ച് മോഡലുകള്‍ക്ക് എച്ച്ഡിആര്‍10പ്ലസ് സപ്പോര്‍ട്ട് ലഭിച്ചത് ശ്രദ്ധേയമാണ്. ജെഎക്‌സ് സീരീസിലെ എല്ലാ മോഡലുകള്‍ക്കും 20 വാട്ട് സ്പീക്കറുകള്‍ നല്‍കി. എന്നാല്‍ ടിഎച്ച് 55ജെഎക്‌സ്850, ടിഎച്ച് 65ജെഎക്‌സ്850 മോഡലുകള്‍ക്ക് മാത്രമാണ് ഡോള്‍ബി ആറ്റ്‌മോസ് സപ്പോര്‍ട്ട് ലഭിച്ചത്. എല്ലാ മോഡലുകള്‍ക്കും ബില്‍റ്റ് ഇന്‍ ക്രോംകാസ്റ്റ് സവിശേഷതയാണ്. രണ്ട് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, ഓപ്റ്റിക്കല്‍ ഔട്ട് തുടങ്ങിയവ എല്ലാ മോഡലുകളുടെയും കണക്റ്റിവിറ്റി ഓപ്ഷനുകളാണ്.

  ടെക്നോപാര്‍ക്ക് കമ്പനിക്ക്‌ മികച്ച വനിതാ തൊഴില്‍ദാതാവിനുള്ള അവാര്‍ഡ്

പാനസോണിക് ജെഎസ് സീരീസ് ടിവികളുടെ കാര്യമെടുത്താല്‍, ‘വിവിഡ് ഡിജിറ്റല്‍ പ്രോ’ കളര്‍ എന്‍ജിനിലാണ് നാല് മോഡലുകളും പ്രവര്‍ത്തിക്കുന്നത്. 2കെ എച്ച്ഡിആര്‍, മൈക്രോ ഡിമ്മിംഗ്, നോയ്‌സ് റിഡക്ഷന്‍, ‘ഓഡിയോ ബൂസ്റ്റര്‍പ്ലസ്’ സഹിതം 20 വാട്ട് സ്പീക്കറുകള്‍ എന്നിവ ലഭിച്ചു. ഇന്‍ ബില്‍റ്റ് ക്രോംകാസ്റ്റ്, ഗൂഗിള്‍ അസിസ്റ്റന്റ് വോയ്‌സ് കണ്‍ട്രോള്‍ എന്നിവയും ലഭിച്ചു. രണ്ട് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, ഹെഡ്‌ഫോണ്‍ ജാക്ക്, ഓപ്റ്റിക്കല്‍ ഔട്ട് തുടങ്ങിയവ ജെഎസ് സീരീസിന്റെ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്.

Maintained By : Studio3