പാക്സേന വെടിനിര്‍ത്തല്‍ ലംഘിച്ചു
1 min readശ്രീനഗര്‍: പാക്കിസ്ഥാന്‍ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ തങ്ദാര്‍ സെക്ടറിലാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ തിങ്കളാഴ്ച ഉച്ചയോടെ പാക് പട്ടാളം വെടിവെച്ചത്.
ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് തോക്കുകളും പാക്സൈന്യം ഉപയോഗിച്ചതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ ശക്തമായ രീതിയില്‍ തിരിച്ചടിച്ചു.ഇന്ത്യന്‍ ഭാഗത്ത് ഇതുവരെ നാശനഷ്ടങ്ങളോ വസ്തുവകകളോ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളൊന്നുമില്ല.
കശ്മീരില്‍ സുരക്ഷ ശക്തമാക്കിയതിനുശേഷം ഭീകരര്‍ക്ക് നുഴഞ്ഞുകയറ്റം ഏതാണ്ട് അസാധ്യമായിട്ടുണ്ട്. ഭീകരരെ അതിര്‍ത്തി കടത്തുന്നതിനും ഇന്ത്യന്‍ സേനയുടെ ശ്രദ്ധ തിരിക്കുന്നതിനും മറ്റുമായാണ് പാക്സേന വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. എന്നാല്‍ അവരുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ ഇന്ത്യന്‍ സേന പരാജയപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനാല്‍ അവര്‍ അവസരത്തിനായി തക്കം പാര്‍ത്തിരിക്കുകയാണ്.
ഏതു ആക്രമണവും നേരിടാനുള്ള സന്നാഹത്തോടെയാണ് ഇന്ത്യന്‍ സേന അതിര്‍ത്തി കാക്കുന്നത്. പലപ്പോഴും ഇന്ത്യ തിരിച്ചടിയില്‍ പാക്കിസ്ഥാന് കനത്ത ആള്‍നാശവും നേരിടാറുണ്ട്. അവരുടെ നിരവധി പോസ്റ്റുകള്‍ ഇന്ത്യനാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. എന്നിട്ടും അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നത് പാക്കിസ്ഥാനാണ് എന്നത് വിചിത്രമാണ്.