Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഫ്ഗാന്‍റെ 52ശതമാനവും താലിബാന്‍റെ നിയന്ത്രണത്തില്‍

1 min read

കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ 52 ശതമാനംപ്രദേശങ്ങളും ഇപ്പോഴും താലിബാന്‍റെ നിയന്ത്രണത്തിലാണെന്നും സര്‍ക്കാര്‍ 49 ശതമാനം പ്രദേശങ്ങള്‍ മാത്രമാണ് ഭരിക്കുന്നതെന്നും ഒരു സര്‍വേയില്‍ വെളിപ്പെടുത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര വാര്‍ത്താ ഏജന്‍സിയായ പജ്വോക്ക് അഫ്ഗാന്‍ ന്യൂസ് 2020 നവംബറിനും 2021 ഫെബ്രുവരിക്കുമിടയില്‍ നടത്തിയ സര്‍വേയില്‍ ആണ് ഈ വിവരമുള്ളത്.

സര്‍വേ പ്രകാരം, 337,000 ചതുരശ്ര കിലോമീറ്റര്‍ അഫ്ഗാന്‍ പ്രദേശത്ത് താലിബാനാണ് നിയന്ത്രണം. ഏകദേശം 297,000 ചതുരശ്ര കിലോമീറ്റര്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. അതേസമയം 18,000 ചതുരശ്ര മീറ്ററിന് ഒരു കക്ഷിയും സ്വാധീനിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 59 ശതമാനം ജനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതെന്നും സര്‍വേ പറയുന്നു.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം

27 ജില്ലകളിലാണ് താലിബാന്‍ ശക്തരായുളളത്. 64 ജില്ലകള്‍ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നും ബാക്കി 297 ജില്ലകളെ രണ്ട് കൂട്ടരും ഒരുപോലെ നിയന്ത്രിക്കുന്നതായും കണ്ടെത്തി. അതേസമയം രാജ്യത്തിന്‍റെ 70 ശതമാനം പ്രദേശങ്ങളിലും ഗ്രൂപ്പിന് നിയന്ത്രണമുണ്ടെന്ന് താലിബാന്‍ വക്താവ് അവകാശപ്പെട്ടു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബ് ഇത് നിരസിച്ചു.

70 ശതമാനം ഭൂപ്രദേശത്തിന്‍റെ നിയന്ത്രണമുണ്ടെന്ന് അവകാശപ്പെടുന്ന താലിബാന്‍ ഇന്നുംയോഗം ചേരുന്നത് പാക്കിസ്ഥാനിലെ ക്വറ്റയിലാണ്. അവിടെയാണ് ആക്രമണങ്ങള്‍ പ്ലാന്‍ ചെയ്യപ്പെടുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ നശീകരണവും ഭീകരരുടെ പട്ടികയിലുണ്ട്. സ്വന്തം രാജ്യത്തെ എങ്ങനെ കുട്ടിച്ചോറാക്കാമെന്ന് തലമുതിര്‍ന്ന തീവ്രവാദികള്‍ ക്വറ്റയില്‍ നിന്ന് നിര്‍ദേശം നല്‍കന്നു.

  റിലയൻസ് ജിയോ അറ്റാദായം 13% വർദ്ധിച്ച് 5,337 കോടി രൂപയായി

ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ സംഘവും താലിബാന്‍ പ്രതിനിധികളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ നിലച്ചതോടെയാണ് സര്‍വേ നടത്തിയത്. ദോഹയില്‍ ജനുവരി 5 ന് പുനരാരംഭിച്ച അന്തര്‍-അഫ്ഗാന്‍ ചര്‍ച്ചയുടെ രണ്ടാം റൗണ്ട് സ്തംഭിച്ചു.കഴിഞ്ഞ 25 ദിവസമായി ഒരു മീറ്റിംഗും നടന്നിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Maintained By : Studio3